റോബിന്റെ പെണ്ണായി ആരതി; ഏറ്റവും ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ജീവിക്കാൻ പോവുകയാണ്, സന്തോഷം പറഞ്ഞ് ആരതി പൊടി
ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും ചര്‍ച്ചയായി കൊണ്ടിരുന്നത്. ഒടുവില്‍ ആരാധകര്‍ കാത്തിരുന്നത് പോലെ റോബിനും പ്രതിശ്രുത വധു ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണിന്ന്. ഫെബ്രുവരി പതിനാറിലെ ചടങ്ങിന് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലെന്നാണ് ഇരുവരും മുന്‍പ് പറഞ്ഞിരുന്നത്.
അതേ സമയം തന്റെ ഇതുവരെ ഉണ്ടായിരുന്ന ജീവിതത്തില്‍ നേടാന്‍ ആഗ്രഹിച്ചതൊക്കെ നേടിയതിന്റെ സന്തോഷമാണ് റോബിന്റെ പ്രിയതമ പങ്കുവെച്ചിരിക്കുന്നത്. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷവും റോബിന്റെ പാതിയാവുന്നതിനെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ആരതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

വളരെ അപ്രതീക്ഷിതമായിട്ടാണ് റോബിന്‍ രാധകൃഷ്ണന്റെ ജീവിതത്തിലേക്ക് നടിയും ഡിസൈനറുമായ ആരതി പൊടി കടന്ന് വരുന്നത്. ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടി മാത്രമായിരുന്നു അതുവരെ ആരതി പൊടി. പെട്ടെന്ന് ഇരുവരെയും ബന്ധിപ്പിച്ച് കഥകള്‍ വന്നതോട് കൂടി കാര്യങ്ങള്‍ കുറച്ചൂടി സീരിയസായി. ആദ്യം ഗോസിപ്പായിരുന്നെങ്കില്‍ വളരെ പെട്ടെന്ന് ഇരുവരും പ്രണയത്തിലേക്ക് കടന്നു.

വീട്ടുകാരെ കൂടി അറിയിച്ചതോടെ അവരുടെയും പൂര്‍ണസമ്മതം കിട്ടി. അങ്ങനെ ലക്ഷക്കണക്കിന് ബിഗ് ബോസ് ആരാധകരെ സ്വന്തമാക്കിയ റോബിന്റെ പെണ്ണായി ആരതി മാറി. ഇരുവരും ഒരുമിച്ചുള്ള വീഡിയോസിനും ഫോട്ടോസിനുമൊക്കെ ലൈക്കും കമന്റുകളുമൊക്കെ നിറഞ്ഞു. ഒടുവില്‍ വിവാഹക്കാര്യം പുറംലോകത്തോട് പറയുകയും ചെയ്തു. ഫെബ്രുവരിയില്‍ വിവാഹമെന്നാണ് പറഞ്ഞതെങ്കിലും വിവാഹനിശ്ചയം നടത്തി പിന്നീട് കല്യാണം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തി.

ഫെബ്രുവരി പതിനാറിന് വിവാഹനിശ്ചയമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പുമായി ആരതി എത്തിയത്. 'ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്. ഒരു സംരംഭകയായും, ഒരു ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതത്തില്‍ പലതും നേടി. ഇപ്പോള്‍ ഞാനെന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ പോവുകയാണ്.

എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഞാനിപ്പോള്‍ വളരെയധികം സന്തോഷവതിയാണ്, കാരണം നാളെ ഞാന്‍ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്..', എന്നുമാണ് റോബിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ആരതി പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications











