കാറ് വാങ്ങാന്‍ വന്നിട്ട് വാങ്ങിയത് എന്നെ; പരിചയപ്പെട്ട് ഒരു മാസം കൊണ്ട് വിവാഹമായെന്ന് ഫിറോസും സജിനയും

ബിഗ് ബോസിലേക്ക് മത്സരാര്‍ഥികള്‍ വരുന്നത് പല തരത്തിലാണ്. ദമ്പതിമാരായി വന്ന് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച താരദമ്പതിമാരാണ് ഫിറോസ് ഖാനും ഭാര്യ സജിന ഫിറോസും. മൂന്നാം സീസണിലായിരുന്നു ഇരുവരും മത്സരിച്ചത്. ബിഗ് ബോസിലൂടെ ഇരുവരും തങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരുന്നു.

ഇരുവരും നേരത്തെ വിവാഹിതരായെങ്കിലും വേര്‍പിരിഞ്ഞ് രണ്ടാമതും വിവാഹം കഴിച്ചതായിരുന്നു. ഫിറോസിനെ പരിചയപ്പെട്ട് വളരെ പെട്ടെന്ന് തന്നെ വിവാഹം കഴിച്ചതാണെന്നാണ് സജിന ഇപ്പോള്‍ പറയുന്നത്. ഇരുവരും നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ പങ്കെുത്ത് സംസാരിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷത്തിന് മുകളിലായെന്ന് ഫിറോസ് പറയുന്നു

ഫിറോസും സജിനയും തമ്മിലുള്ള കല്യാണത്തെ കുറിച്ചാണ് അനു ജോസഫ് ചോദിച്ചത്. വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷത്തിന് മുകളിലായെന്ന് ഫിറോസ് പറയുന്നു. വിവാഹത്തീയ്യതി ചോദിച്ചപ്പോള്‍ ഇരുവരും കണ്‍ഫ്യൂഷനിലായി. ഒടുവില്‍ കൃത്യമായിട്ടുള്ള തീയ്യതി താരം പറയുകയും ചെയ്തു. ഇനി പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ പ്രണയിക്കാനൊന്നും ഞങ്ങള്‍ക്ക് അധികം സമയം കിട്ടിയിട്ടില്ലെന്നാണ് ഫിറോസും സജിനയും ഒരുപോലെ പറയുന്നത്.

 പരിചയപ്പെട്ട് ഏകദേശം ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി

പരിചയപ്പെട്ട് ഏകദേശം ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. ഫോക്‌സ് വാഗണ്‍ സിആര്‍എം ആയി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം അന്നവിടെ പുതിയൊരു കാര്‍ മേടിക്കാനോ മറ്റോ വന്നതാണ്. അന്ന് പരിചയത്തിലായി.

പക്ഷേ കാര്‍ എടുത്തില്ല. അതിന് പകരം എന്നെ എടുത്ത് കൊണ്ട് പോയെന്ന് സജിന പറയുന്നു. ഇക്കയുടെ കസിന്‍സൊക്കെയായി പരിചയമുണ്ടായിരുന്നു. വണ്ടിയെക്കുറിച്ച് പറയാനായി വിളിച്ച് സംസാരിച്ചു. പിന്നെ വിളിയും പറച്ചിലുമൊക്കെയായി.

വാപ്പയുടെ കുടുംബത്തില്‍ നിന്നും ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു

ഒടുവില്‍ വീട്ടുകാരോട് സംസാരിച്ചു. ഇക്ക പ്രൊപ്പോസ് ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടുകാര്‍ക്കൊന്നും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്റെ ബ്രദറിനടക്കം ഇക്കയെ ഭയങ്കര ഇഷ്ടമായിരുന്നു. ഉമ്മയ്ക്കും കുഴപ്പമില്ല.

എന്നാല്‍ വാപ്പയുടെ കുടുംബത്തില്‍ നിന്നും ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കലാകാരന്‍ ആണെന്നൊക്കെ പറയുമ്പോള്‍ വല്ല ആഭാസനാണോന്ന ചിന്തയായിരുന്നു അവര്‍ക്ക്. ഇപ്പോള്‍ അവര് തന്നെ തിരുത്തി പറഞ്ഞു. മാത്രമല്ല എന്നേക്കാളും ഇക്കയെയാണ് അവര്‍ക്കിപ്പോള്‍ ഇഷ്ടമെന്ന് സജിന പറയുന്നു.

വിവാഹത്തിന് ശേഷമാണ് അഭിനയിക്കാന്‍ എത്തുന്നത്

അങ്ങനെ തുടങ്ങിയ ജീവിതമാണ് ഇവിടെ എത്തി നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു കുട്ടിയും ഉണ്ട്. വിവാഹത്തിന് ശേഷമാണ് അഭിനയിക്കാന്‍ എത്തുന്നത്. എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നീ ചെയ്ത് നോക്കാനാണ് ഇക്ക പറഞ്ഞത്. എല്ലാത്തിനും ഫിറോസിക്കയാണ് സപ്പോര്‍ട്ട്. ഇടയ്ക്ക് ഞാന്‍ പിന്നിലേക്ക് മാറിയാല്‍ നീയെന്താണ് ചെയ്യാത്തത്, നിന്റെ ആഗ്രഹമല്ലേ എന്നൊക്കെ ഇക്ക ചോദിക്കാറുണ്ടെന്നും സജിന പറയുന്നു.

അവള്‍ക്കതില്‍ കഴിവുണ്ടെന്ന് മനസിലാക്കി അത് പോത്സാഹിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്

സജിനയ്ക്ക് കലയോട് ഇഷ്ടമുണ്ട്. മാത്രമല്ല അവള്‍ക്കതില്‍ കഴിവുണ്ടെന്ന് മനസിലാക്കി അത് പോത്സാഹിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. എനിക്കും അതിഷ്ടമാണ്. അപ്പോള്‍ അവരുടെ ഇഷ്ടം കൂടി നടക്കുമ്പോഴാണല്ലോ നമ്മള്‍ ഇഷ്ടപ്പെടുന്നതിന് അര്‍ഥമുണ്ടാവുന്നതെന്ന് ഫിറോസ് പറയുന്നു. അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ രീതി. ബിഗ് ബോസിലേക്ക് പോയപ്പോഴും രണ്ടാളും ഒരുമിച്ച് പോയതിന്റെ കാരണവും അതാണ്. വേണമെങ്കില്‍ ഒറ്റയ്ക്ക് പോകാമായിരുന്നെന്ന് ഫിറോസും കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസിലെ പ്രകടനം കണ്ടപ്പോള്‍ ജീവിതത്തിലും പ്രശ്നക്കാരനുമാണെന്നാണ് ആളുകള്‍ കരുതിയത്

ബിഗ് ബോസിലെ പ്രകടനം കണ്ടപ്പോള്‍ ഞാന്‍ ജീവിതത്തിലും വില്ലനാണെന്നും പ്രശ്നക്കാരനുമാണെന്നാണ് ആളുകള്‍ കരുതിയത്. സത്യത്തില്‍ ആ ഷോ യിലെ പെര്‍ഫോര്‍മേഴ്സാണ് ഞങ്ങള്‍. എങ്ങനെയും അവര്‍ക്ക് കണ്ടന്റെ കൊടുക്കണം. അതാണ് ഡ്യൂട്ടി. അങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കും. അതൊക്കെ സ്വഭാവികമാണെന്ന് ഫിറോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X