ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും
ബിഗ് ബോസ് മൂന്നാം സീസണിലൂടെ ആരാധകര്‍ കൂടിയ താരങ്ങളാണ് ഫിറോസും സജ്‌നയും. എഷ്യാനെറ്റിലെ ഡെയ്ഞ്ചറസ് ബോയ്‌സിലൂടെ ശ്രദ്ധിക്കപ്പെട്ട ഫിറോസ് ബിഗ് ബോസിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒറ്റ മല്‍സരാര്‍ത്ഥിയായാണ് ഫിറോസും സജ്‌നയും ഷോയില്‍ പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവരും തുടക്കം മുതല്‍ മുന്നേറിയ മല്‍സരാര്‍ത്ഥി ആയിരുന്നു. കണ്ടന്റുകള്‍ കൂടുതല്‍ കൊടുത്തവരായാണ് ഫിറോസിനെയും സജ്‌നയെയും പ്രേക്ഷകര്‍ വിലയിരുത്തിയത്.
പാര്‍വ്വതിയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
ഷോയില്‍ തുടക്കം മുതല്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടി താരങ്ങളായിരുന്നു ഇരുവരും. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളാണ് ഇരുവരും. എന്നാല്‍ ബിഗ് ബോസ് ഹൗസിനുളളില്‍ പറഞ്ഞ ചില പരാമര്‍ശങ്ങള്‍ ഫിറോസിനും സജ്‌നയ്ക്കും തിരിച്ചടിയായി മാറി.

ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരങ്ങള്‍. യൂടൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. ഫിറോസിന്‌റെയും സജ്‌നയുടെയും പ്രാങ്ക് കോള്‍ വീഡിയോകള്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ബിഗ് ബോസിലെ മിക്ക മല്‍സരാര്‍ത്ഥികളെയും പ്രാങ്ക് ചെയ്ത് ഇരുവരും അടുത്തിടെ എത്തി. ബിഗ് ബോസ് ഫിനാലെയിലും പങ്കെടുത്ത താരങ്ങള്‍ സഹമല്‍സരാര്‍ത്ഥികള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ചിരുന്നു.

ബിഗ് ബോസിലൂടെ നിരവധി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകള്‍ ഫിറോസിന്‌റെയും സജ്‌നയുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. അതേസമയം ഫിറോസിന്‌റെയും സജ്‌നയുടെയും എറ്റവും പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ ബിഗ് ബോസിന്‌റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചുവെച്ച ചില കാര്യങ്ങള്‍ പരിചയപ്പെടുത്തിയാണ് താരദമ്പതികള്‍ എത്തിയത്. ബിഗ് ബോസ് ഹൗസില്‍ ഉപയോഗിച്ച് മറക്കാന്‍ കഴിയാത്ത ചില കാര്യങ്ങളാണ് ഇരുവരും കാണിച്ചത്.

മിക്‌സി ഇല്ലാത്തതിനാല്‍ ചമ്മന്തി ഉണ്ടാക്കാനും കാര്യങ്ങള്‍ക്കുമായി ലാലേട്ടന്‍ തന്ന അരകല്ലാണ് ഇരുവരും ആദ്യം കാണിച്ചത്. ഹൗസില്‍ ഞങ്ങള്‍ക്ക് ഇത് വളരെ ഉപകാരപ്രദമായെന്നും ഷോ കഴിഞ്ഞ ശേഷവും അരക്കല്ല് സൂക്ഷിച്ചുവെച്ചു എന്നും സജ്‌ന പറഞ്ഞു. എറ്റവും നന്നായി പാചകം ചെയ്തവരെ കുറിച്ചും ഫിറോസും സജ്‌നയും പറഞ്ഞു. ഭാഗ്യലക്ഷ്മി ചേച്ചി, അനൂപ്, റംസാന്‍, മജ്‌സിയ തുടങ്ങിയവരെല്ലാം നന്നായി പാചകം ചെയ്തവരാണ്.
സര്‍വ്വകലാശാല ടാസ്‌ക്ക് സമയത്ത് സജ്നയ്ക്ക് എഴുതികൊടുത്ത ഓട്ടോഗ്രാഫും ഫിറോസ് കാണിച്ചു.

ഓട്ടോഗ്രാഫില്‍ സഹമല്‍സരാര്‍ത്ഥികള്‍ എഴുതിയ വാക്കുകള്‍ ഇരുവരും വായിച്ചു. സായി വിഷ്ണു, കിടിലം ഫിറോസ്, സൂര്യ ഉള്‍പ്പെടെയുളള മിക്ക മല്‍സരാര്‍ത്ഥികളെല്ലാം സജ്നയുടെ ഓട്ടോഗ്രാഫില്‍ എഴുതിയിട്ടുണ്ട്. ഷോയുടെ സമയത്ത് ലഭിച്ച ചായക്കപ്പും ഫിറോസും സജ്നയും കാണിച്ചു. ഫിറോസ് തന്‌റെ കപ്പ് കാണിച്ചപ്പോള്‍ തന്‌റേത് ഉമ്മിയുടെ കൈയ്യിലാണുളളത് എന്നാണ് സജ്‌ന പറഞ്ഞത്.

പണിഷ്‌മെന്‌റായി കിട്ടിയ രണ്ട് മാസ്‌ക്കുകളും ഇരുവരും വീണ്ടും കാണിച്ചു. ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതോടെയാണ് ഫിറോസിനും സജ്നയ്ക്കും ലാലേട്ടന്‍ മാസ്‌ക്കുകള്‍ നല്‍കിയത്. ബിഗ് ബോസ് ഓര്‍മ്മയ്ക്കായി പുതിയ വീട്ടില്‍ എല്ലാം കൂടി ഒരുമിച്ച് ഷെല്‍ഫില്‍ വെക്കുമെന്നും ഫിറോസും സ്ജനയും പറഞ്ഞു.


Click it and Unblock the Notifications