For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിആര്‍ വര്‍ക്ക് ആണെങ്കിലും റോബിന്‍ അതില്‍ വിജയിച്ചു; അവന്റെ കഴിവാണിത്, പ്രേക്ഷകര്‍ പൊട്ടന്മാരല്ലെന്ന് ഫിറോസ്

  |

  മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെയാണ് പൊളി ഫിറോസ് എല്ലാവര്‍ക്കും സുപരിചിതനാവുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ ഷോ യിലേക്ക് എത്തിയ ഫിറോസും ഭാര്യ സജിനയും എല്ലാവരുടെയും പ്രശംസ നേടിയെങ്കിലും മത്സരത്തില്‍ നിന്നും പുറത്തായി. ഇപ്പോഴിതാ ബിഗ് ബോസ് താരം റോബിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

  ഷോ കഴിഞ്ഞിട്ടും ഇപ്പോഴും അതേ രീതിയില്‍ വിജയിച്ച് നില്‍ക്കുന്ന റോബിനെ പ്രശംസിക്കുകയാണ് ഫിറോസ്. അധികമാര്‍ക്കും കിട്ടാത്ത എന്നാല്‍ റോബിന്റേത് മാത്രമായ കഴിവാണിതെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ ഫിറോസ് വ്യക്തമാക്കുന്നു.

  Also Read: സൂപ്പര്‍താരങ്ങളുടെ മുന്നില്‍ നിന്നും ചീത്ത വിളിച്ചു; സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞതിനെ പറ്റി നടി നീന ഗുപ്ത

  റോബിനിപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. തീര്‍ച്ചയായിട്ടും നമ്മളത് അഭിനന്ദിക്കേണ്ട കാര്യമാണ്. ഒരു ഷോ കഴിഞ്ഞിട്ടും അതിന്റെ ഭാഗമായി കിട്ടിയ മൈലേജിനെ നിലനിര്‍ത്താന്‍ സാധിക്കുന്നത് വലിയൊരു കഴിവാണ്. പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് ചെയ്യിക്കുന്നതാണ് എന്നൊക്കെ എന്ത് പറഞ്ഞാലും അതും പുള്ളിയുടെ കഴിവല്ലേ? അതുകൊണ്ട് ഇന്നും പുള്ളിയെ ഉദ്ഘാടനങ്ങള്‍ക്കും മറ്റും വിളിച്ചാലും മൈലേജ് ഉണ്ടാവും.

  Also Read: ഗര്‍ഭിണിയായതിന് 35 പവന്‍ സമ്മാനം; ബഷീര്‍ ബഷിയും പപ്പയും ചേര്‍ന്ന് മഷൂറയെ ഞെട്ടിക്കുന്ന സമ്മാനം നല്‍കി! വീഡിയോ

  സാധാരണ ബിഗ് ബോസിലൊക്കെ പോയി വന്നാല്‍ രണ്ട് മാസം കൊണ്ട് ആ ഓളമൊക്കെ അവസാനിക്കും. ഒരു ഷോ കൊണ്ട് ഓഡിയന്‍സിനെ ഇത്രയും നാള്‍ പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നെങ്കില്‍ അത് പുള്ളിക്കാരന്റെ കഴിവ് മാത്രമാണെന്നേ ഞാന്‍ പറയുകയുള്ളു. പിആറിനെ വെച്ച് ചെയ്യിക്കുന്നതടക്കം എന്ത് സ്ട്രാറ്റര്‍ജി ആണെങ്കിലും അതൊരു ബിസിനസാണ്.

  ഇതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് ആളുകളെ മനസിലാക്കിക്കേണ്ട കാര്യമില്ല. അത്രയ്ക്കും പൊട്ടന്മാരൊന്നുമല്ല പ്രേക്ഷകര്‍. ബിഗ് ബോസ് എന്താണന്ന് ആ ഷോ കാണുന്നവര്‍ക്ക് അറിയാമെന്ന് ഫിറോസ് പറയുന്നു.

  ഇപ്പോഴും ഫിറോസ് റോബിന്‍ ഫാനാണോ എന്ന ചോദ്യത്തിന് മുന്‍പ് റോബിന്‍ ഫാനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ആരുടെയും ഫാനല്ല. എല്ലാവരെയും ഇഷ്ടമാണ്. ഓരോരുത്തരുടെയും ഓരോ ഗെയിമാണ്.

  ബിഗ് ബോസിന്റെ ഒന്നാം സീസണ്‍ മുതലേ ഉള്ളവര്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങിയ നാലാം സീസണിലുള്ളവര്‍ തമ്മിലും പ്രശ്‌നമുണ്ട്. എന്നാല്‍ ഞാന്‍ പങ്കെടുത്ത മൂന്നാം സീസണിലെ ഒട്ടുമിക്ക ആളുകളുമായി എനിക്ക് കോണ്‍ടാക്ട് ഉണ്ട്.

  അടുത്തിടെയും മണിക്കുട്ടനെയും സന്ധ്യയെയുമൊക്കെ ഞാന്‍ വിളിച്ചിരുന്നു. എല്ലാവരുമായിട്ടും നല്ല സൗഹൃദമാണ്. ഗെയിം അതിന്റെ ഭാഗമായി കഴിഞ്ഞു. പിന്നെ ആ സീസണിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എന്നോട് സംസാരിക്കാത്തത്. അത് ചിലപ്പോള്‍ സാധ്യത കിട്ടാത്തത് കൊണ്ടാണ്.

  ഇപ്പോഴും ബിഗ് ബോസിന്റേതായ രീതിയിലാണ് പലരും ഞങ്ങളെ കാണുന്നത്. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും അതുപോലെയാണെന്ന് കരുതുന്നവരുണ്ട്. പിന്നെ ചില ആര്‍മ്മിക്കാരിൽ ഇപ്പോഴും വിട്ട് പോകാതെ നിൽക്കുന്ന കുറേ മണ്ടന്മാരുണ്ട്. അവര്‍ നമ്മളെ അധിഷേപിച്ച് കൊണ്ട് വരും. അവന്മാര്‍ക്ക് ഒന്നും അറിയില്ല. വീട് തല്ലിപൊളിച്ചതിനെ കുറിച്ചും ചിലര്‍ കമന്റിട്ടത് ആ രീതിയിലണെന്നും ഫിറോസ് പറയുന്നു.

  എല്ലാ ബിഗ് ബോസും നല്ലതാണ്. ഒന്നിനെക്കാള്‍ മികച്ചത് മറ്റൊന്ന് എന്ന് പറയാനാകില്ല. മാക്‌സിമം നല്ല രീതിയില്‍ ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. വിജയവും പരാജയവുമെല്ലാം മത്സരാര്‍ഥികളെ ആശ്രയിച്ചിരിക്കും. സീസണ്‍ 5 ലേക്ക് നല്ല മത്സരാര്‍ഥികള്‍ വരട്ടെ എന്നാണ് താനും ആശംസിക്കുന്നതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

  English summary
  Bigg Boss Malayalam Fame Firoz Khan Opens Up About Robin Radhakrishnan's Talent Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X