For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫുക്രുവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ആര്യ; ഈ സ്‌നേഹം കണ്ണുകള്‍ കൊണ്ട് അളക്കാന്‍ പറ്റില്ലെന്ന് ഫുക്രുവും

  |

  കൊറോണ കാരണം ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ പകുതി വഴിയില്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഈ സീസണിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഒന്നാം സീസണിനെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഇത്തവണയായിരുന്നു. ബഡായ് ബംഗ്ലാവിലൂടെ സുപരിചിതയായ ആര്യ, ടിക് ടോക് താരം ഫുക്രു, അവതാരക എലീന പടിക്കല്‍ തുടങ്ങിയ താരങ്ങളെല്ലാം പുറത്ത് വന്നിട്ടും ഒപ്പം തന്നെയായിരുന്നു.

  ബിഗ് ബോസിലെത്തിയപ്പോഴും ആര്യ മുന്‍പന്തിയില്‍ തന്നെ നിന്നിരുന്നു. മത്സരത്തിന് ശേഷം പുറത്ത് വന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും പുതിയതായി ഫുക്രു ആര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫുക്രുവിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ കൊടുക്കുന്ന ആര്യയുടെ ചിത്രത്തിനൊപ്പം തങ്ങളുടെ സൗഹൃദത്തെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു.

  ബിഗ് ബോസിന് പുറത്ത് വന്നത് മുതല്‍ ആര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഫുക്രു പങ്കുവെക്കാറുണ്ട്. കൂടെ നടിയും അവതാരകയുമായ എലീനയും ഉണ്ടാവാറുണ്ട്. വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. ഏതേ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. ആര്യയ്‌ക്കൊപ്പമുള്ള ചിത്രത്തിലൂടെ തങ്ങളുടെ സൗഹൃദം എത്രത്തോളം വലുതാണെന്ന് കൂടി ഫുക്രു സൂചിപ്പിച്ചിരിക്കുകയാണ്. ഷോ യിൽ ആയിരുന്നപ്പോഴും ഫുക്രു തൻ്റെ ഇളയ സഹോദരനാണെന്ന് ആര്യ പറയുമായിരുന്നു.

  'ചില സൗഹൃദങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉരുവെടുക്കുന്നതാണ്, അതു ചിലപ്പോള്‍ കണ്ണുകള്‍ കൊണ്ട് അളക്കാന്‍ പറ്റിയെന്നു വരില്ല' എന്നാണ് പുത്തന്‍ ഫോട്ടോയ്ക്ക് ഫുക്രു നല്‍കിയ ക്യാപഷന്‍. മുത്തുമണീ എന്ന് വിളിച്ച് കൊണ്ട് ആര്യയും ഇതിന് താഴെ മറുപടിയുമായി എത്തി. ഒപ്പം അതിരുകളില്ലാത്ത സഹോദരന്റെ സ്‌നേഹം എന്ന ക്യാപ്ഷനില്‍ ആര്യയും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ്.

  ഈ ചിത്രം ഒരു സ്വര്‍ണം പോലെയാണ്. അങ്ങനെയാണ് നിങ്ങളുടെ സൗഹൃദവും എന്ന് പറഞ്ഞ് മറ്റൊരു ബിഗ് ബോസ് താരമായിരുന്ന അഭിരാമി സുരേഷും ഫുക്രുവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. ആര്യയും ഫുക്രുവും മാത്രമല്ല ബാക്കി എല്ലാവരും ഇതേ സൗഹൃദം ഇനിയും കാത്തു സൂക്ഷിക്കണമെന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളതും. മറ്റ് ബിഗ് ബോസ് മത്സരാർഥികളുമായി ചേർന്ന് ഒരു ഗെറ്റ് ടുഗദർ പ്ലാൻ ചെയ്യാനുള്ള നിർദ്ദേശങ്ങളും കമൻ്റിലൂടെ വരികയാണ്.

  ബിഗ് ബോസ് രണ്ടാം സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളായിരുന്നു ആര്യയും ഫുക്രുവും. തുടക്കം മുതല്‍ അവസാനം വരെ വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്ന മത്സരാര്‍ഥികളും ഇവരാണ്. വിജയസാധ്യത മുന്നില്‍ നില്‍ക്കുമ്പോഴാണ് കൊറോണ വന്ന് ഷോ പകുതി വഴിയില്‍ മുടങ്ങിയത്. പുറത്ത് വന്നതിന് ശേഷം ഇരുവരും ഒത്തുകൂടുന്നത് പതിവായിരുന്നു.

  പുതിയ വെബ് സീരിസ് ഉടന്‍ പ്രേക്ഷകരിലേക്ക് | Oneindia Malayalam

  നിലവില്‍ പുതിയ വെബ് സീരിസില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ഫുക്രു. ടിക് ടോകിലൂടെ ശ്രദ്ധേയനായ മല്ലു ജേ ഡിയും ചേര്‍ന്ന് ഒരുക്കുന്ന വെബ് സീരിസില്‍ സ്ഥാനര്‍ഥികളുടെ വേഷത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഫുക്രു നായകനാവുമ്പോള്‍ മല്ലു ജേ ഡി യാണ് വില്ലന്‍. വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഇരുവരും.

  English summary
  Bigg Boss Malayalam Fame Fukru's Latest Photos Proves True Friendship With Arya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X