ഈ ഫോട്ടോ കൊള്ളില്ലെന്ന് ആര്യ, പാഷാണം ഷാജിയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ഫുക്രുവിന്റെ ഫോട്ടോ വൈറൽ
സിനിമയിലും സീരിയലിലും മറ്റുമൊക്കെ തിളങ്ങി നില്‍ക്കുന്നവരാണെങ്കിലും പല താരങ്ങളും ബിഗ് ബോസിലെത്തിയതിന് ശേഷം വലിയ ജനപ്രീതി സ്വന്തമാക്കാറുണ്ട്. മലയാളത്തിലെ രണ്ട് സീസണുകളിലും പങ്കെടുക്കാനെത്തിയ താരങ്ങളും അങ്ങനെയാണ്. ഈ വര്‍ഷം നടന്ന രണ്ടാം പതിപ്പിലെ മത്സരാര്‍ഥികളായിരുന്നു സാജു നവദോയയും ഫുക്രുവും.
ടിക് ടോക് താരമായ ഫുക്രു ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ആരാധകരെയും വിമര്‍ശകരെയും സ്വന്തമാക്കിയത്. മത്സരത്തില്‍ എല്ലാ താരങ്ങളും തന്നെ കണ്ണിന് അസുഖം വന്ന് പുറത്ത് പോയെങ്കിലും സാജു, ഫുക്രു, ആര്യ എന്നിങ്ങനെ മൂന്ന് പേര്‍ മാത്രമായിരുന്നു ആദ്യം മുതല്‍ അവസാനം വരെ ഷോ യില്‍ നിന്നത്. കൊറോണ കാരണം പാതി വഴിയില്‍ പരിപാടി അവസാനിപ്പിച്ചെങ്കിലും മത്സരാര്‍ഥികളെല്ലാം അടുത്ത സൗഹൃദത്തിലാണ്.

മത്സരത്തില്‍ നിന്ന് പുറത്ത് വന്നപ്പോഴെക്കും കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ വന്നതോടെ എല്ലാവരും പരസ്പരം കാണാന്‍ തുടങ്ങി. നേരത്തെ ആര്യ, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണ, എലീന പടിക്കല്‍ എന്നിവര്‍ ഒന്നിച്ചിരുന്നു. ഇവരെല്ലാവരും തിരുവനന്തപുരത്ത് ആയിരുന്നതിനാല്‍ കണ്ടുമുട്ടിയതായിരുന്നു. ഇപ്പോള്‍ ഫുക്രുവും സാജു നവോദയ എന്ന് വിളിക്കുന്ന പാഷാണം ഷാജിയും ഒന്നിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിലാണ് സാജുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ഫുക്രു സൂചിപ്പിച്ചിരിക്കുന്നത്. ഫാമിലി എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് ഫുക്രു കൊടുത്തിരുന്നത്. സാജുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. എന്നാല്‍ രസകരമായ കാര്യം ഫുക്രുവിന്റെ ഫോട്ടോയ്ക്ക് താഴെ മറ്റ് ബിഗ് ബോസ് താരങ്ങളിട്ട കമന്റുകളായിരുന്നു.

കൊള്ളൂല്ല, ഇച്ചിച്ചി ഫോട്ടോയാണെന്നായിരുന്നു ആര്യയുടെ കമന്റ്. വീണ നായരുടെ പ്രതികരണവും ഇത് തന്നെ ആയിരുന്നു. ഈ ഫോട്ടോ കൊള്ളില്ലെന്ന് പറഞ്ഞ വീണ നിങ്ങളെ മിസ് ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. അഭിരാമി സുരേഷ് ആഹാ, എന്നാണ് കമന്റിട്ടിരിക്കുന്നത്. എല്ലാവര്‍ക്കും ഒന്നിച്ച് കാണാന്‍ കഴിയാത്തതിന്റെ സങ്കടമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

ലോക്ഡൗണ്‍ കഴിഞ്ഞതിന് ശേഷം കൊച്ചിയിലോ തിരുവനന്തപുരത്തോ അടക്കം എല്ലാവരും ഒത്ത് ചേരാനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോടുള്ള രഘുവും അലക്‌സാന്‍ഡ്രയ്ക്കും ഇടയ്ക്കിടെ കാണാന്‍ പോവാറുണ്ട്. ഇവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഫോട്ടോസ് പുറത്ത് വിടാറുണ്ടായിരുന്നു.


Click it and Unblock the Notifications