ദുബായിലേക്ക് പോകാനുണ്ടായ കാരണം ഇതാണ്, ഗ്ലാമറസായി ഫോട്ടോ എടുക്കുന്നത് കൊണ്ട് അവസരം നഷ്ടപ്പെട്ടു; ജാനകി
ബിഗ് ബോസ് മലയാളത്തില്‍ വന്ന് ആദ്യ ആഴ്ചയില്‍ തന്നെ പുറത്ത് പോകേണ്ടി വന്ന മത്സരാര്‍ഥിയാണ് ജാനകി സുധീര്‍. എന്നാല്‍ പിന്നീട് ജാനകി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി. മോഡലിങ് രംഗത്തും മറ്റുമൊക്കെ സജീവമായിരിക്കുന്ന താരം സിനിമയിലും അഭിനയിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഗ്ലാമറസ് ഫോട്ടോസ് പങ്കുവെക്കുന്നതിലൂടെ ജാനകി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്.
ഇതിനിടെ ഹോളിവൂണ്ട് എന്ന സിനിമയില്‍ ലെസ്ബിയന്‍ കഥാപാത്രത്തെയും നടി അവതരിപ്പിച്ചിരുന്നു. ഇത് വിവാദമായതോടെ ജാനകിയുടെ പേരില്‍ വ്യാപകമായ വിമര്‍ശനവും പരിഹാസവും ലഭിച്ചു. എന്നാല്‍ ഇത്തരം കമന്റുകളോ നെഗറ്റീവോ തന്നെ ബാധിക്കുന്നില്ലെന്നാണ് നടി പറയുന്നത്. സാക് മൂവി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാനകി സുധീര്‍.

ജാനകിയെ ബിഗ് ബോസുമായി ബന്ധപ്പെട്ടാണ് അഭിമുഖത്തില്‍ അവതാരകന്‍ വിേേശഷിപ്പിച്ചത്. എന്നാല്‍ ബിഗ് ബോസ് ജാനകി എന്നല്ല ആര്‍ട്ടിസ്റ്റ് ജാനകി എന്ന് അറിയാപ്പെടാനാണ് ഇഷ്ടമെന്നാണ് ജാനകി പറയുന്നത്. ബിഗ് ബോസ് എനിക്കൊരു പ്ലാറ്റ്‌ഫോം ആയിരുന്നു. പക്ഷേ ഹോളിവുണ്ട് എന്ന സിനിമയാണ് എനിക്ക് കൂടുതല്‍ പ്രശസ്തി നേടി തന്നത്. അതൊരു വിവാദമായിരുന്നു. അങ്ങനെയാണ് ആളുകള്‍ കൂടുതല്‍ അറിയാന്‍ കാരണമായത്.
ഇടയ്ക്ക് കേരളം വിട്ട് ദുബായിലേക്ക് പോയത് അഭിനയം മാത്രമല്ലാതെ എന്തേലും ജോലി ചെയ്യാമെന്ന് കരുതിയാണ്. ഒരു ഫേമില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരമെനിക്ക് ലഭിച്ചു. അഭിനയം മാത്രമായി പോകാതെ വര്‍ക്കും അതിനൊപ്പം ജോലിയും ചെയ്യാമല്ലോ എന്നാണ് കരുതിയത്. രണ്ട് ഓപ്പര്‍ച്യൂണിറ്റി ഒരുമിച്ച് കിട്ടിയപ്പോള്‍ ഞാനത് തിരഞ്ഞെടുത്തു എന്നേയുള്ളു. കേരളത്തിലേക്ക് തിരിച്ച് വരുമ്പോള്‍ താമസിക്കാനായി ഫ്‌ളാറ്റ് എടുത്തിട്ടുണ്ട്.
പിന്നെ എന്നെ കുറിച്ച് വരുന്ന കമന്റുകളിലൊന്നും ഭയപ്പെടാറില്ല. എനിക്കൊന്നിനോടും പ്രത്യേകിച്ച് പേടിയില്ല. പ്രേതത്തിനോട് ഒക്കെ ഭയമുണ്ടെന്ന് പറയാം. എന്നെ അറിയാത്തവര്‍ പറയുന്ന കമന്റുകളോടൊന്നും എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അതൊന്നും കേള്‍ക്കേണ്ടത് പോലുമില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ പറയുന്നത് കേട്ടാല്‍ മതിയല്ലോ. ഞാന്‍ നല്ലത് മാത്രമേ എടുക്കാറുള്ളുവെന്ന് ജാനകി സുധീര്‍ പറയുന്നു.

ഒരു താഴ്ചയുണ്ടെങ്കില്‍ ഉയര്‍ച്ചയും ഉണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജീവിതത്തിലും അങ്ങനെയായിരുന്നു. കുറച്ച് നാള്‍ വര്‍ക്ക് ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നാലും അത് കഴിഞ്ഞൊരു വളര്‍ച്ച എനിക്കുണ്ടാവും. അതില്‍ ആദ്യം സങ്കടം തോന്നുമെങ്കിലും പിന്നീട് സന്തോഷമാണ്. എനിക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമായി ഇപ്പോള്‍ പറയുന്നത് ഗ്ലാമറസ് ആയി ഫോട്ടോഷൂട്ട് ചെയ്യുന്നു എന്നതാണ്. അങ്ങനെ ചെയ്യാത്തവരായി ആരാണുള്ളത്.
എല്ലാ ആര്‍ട്ടിസ്റ്റുകളുടെ പ്രൊഫൈല്‍ എടുത്ത് നോക്കിയാലും കാണാം ട്രിപ്പ് പോകുമ്പോള്‍ പോലും ബിക്കിനി ഇടുന്നവരാണ് എല്ലാവരും. അങ്ങനെ അല്ലാത്തവരായി ആരുമില്ല. എന്നെ മാറ്റി നിര്‍ത്താന്‍ ഒരു കാരണമായി പറയുന്നതാവാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും. അതിന് കുറച്ച് കാലതാമസം വരുമായിരിക്കും. എങ്കിലും എനിക്കത് പ്രശ്‌നമില്ലെന്നാണ് ജാനകി വ്യക്തമാക്കുന്നത്.
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അവസരമുണ്ടെന്ന് പറയുന്നതിനൊപ്പം തന്നെ ഇതും ചിലര്‍ ചോദിക്കും. മുഖത്ത് നോക്കി തന്നെ അവര്‍ ചോദിക്കും. സംവിധായകനോ നിര്‍മാതാവിനോ വേണ്ടി എന്ന് പറഞ്ഞിട്ടാണ് നടുക്ക് നില്‍ക്കുന്ന ആള്‍ നമ്മളോട് സമീപിക്കുന്നത്. സിനിമയാണല്ലോ, എന്ത് വേണമെന്ന് അറിയാമല്ലോ എന്നൊക്കെയായിരിക്കും പറയുക. പിന്നെ ആരും നിര്‍ബന്ധിക്കാറില്ല എന്നതാണ് സമാധാനം. എനിക്ക് വേണമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അല്ലാത്ത പക്ഷം എന്നെ പിടിച്ചോണ്ട് പോയി ആരും പീഡിപ്പിക്കുകയൊന്നുമില്ല. എനിക്കങ്ങനെ വേണ്ട. അതുകൊണ്ടാവും ഞാന്‍ എങ്ങും എത്തപ്പെടാതെ ഇരിക്കുന്നതെന്നും ജാനകി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











