twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ശരീരം എന്റെ സ്വകാര്യതയാണ്! ബോഡി ആര്‍ട്ടിനെ കുറിച്ച് പറഞ്ഞ് ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരി

    |

    ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ് ജസ്‌ല മാടശ്ശേരിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. വളരെ കുറച്ച് കാലം മാത്രമേ വീടിനുള്ളില്‍ നിന്നിട്ടുള്ളു എങ്കിലും അതിനുള്ളില്‍ വലിയ പ്രേക്ഷക പിന്തുണ നേടാന്‍ ജസ്‌ലയ്ക്ക് സാധിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റുമായി ജസ്‌ല പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധേയമാവാറുണ്ട്.

    ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം. ബോഡി ആര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയതായിരുന്നു ജസ്‌ല. ബോഡി ആര്‍ട്ട് എന്താണെന്ന് തനിക്ക് ഉള്‍കൊള്ളാന്‍ ആവുമെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    വ്യക്തിപരമായി പറയാം. ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ശരീരം എന്റെ പ്രൈവസിയാണ്. എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്. അത് പബ്ലിക്ക് ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബോഡി പൊളിറ്റിക്‌സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു. മനസ്സിലാക്കുന്നു. പഠിക്കുന്നു. അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണെന്നും വിശ്വസിക്കുന്നു. ശരീരം കാണിക്കുന്നവരോടും അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്.

    Recommended Video

    sreeya iyer's revelation lands basheer bashi in trouble
     ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    അതിലൊരു തെറ്റുള്ളതായും എനിക്ക് തോന്നീട്ടില്ല. കാരണം ശരീരം എന്നാല്‍ കാമം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ട്. എന്റെ മനസ്സിന് അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയും. പക്ഷെ എന്റെ ശരീരം പബ്ലിക് ആണെന്ന തോന്നല്‍ വരുന്നത് പോലും എനിക്ക് അലോസരമാണ്. പുരോഗമന സമൂഹത്തിന്റെ സംഭാവനയാണ് വസ്ത്രം. അത് കാലാവസ്ഥക്ക് അനുയോജ്യമാകണം. മറ്റൊരാള്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തുറിച്ച് നോക്കുന്നത് പോലും എന്നെ അലോസരപ്പെടുത്താറുണ്ട്..

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ഞാന്‍ സെക്ഷ്വല്‍ പൊളിറ്റിക്‌സ് ഉള്‍ക്കൊള്ളുന്നു. ബോഡി പൊളിറ്റിക്‌സും. പക്ഷേ എന്റെ ശരീരത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്. തീര്‍ച്ചയായും എന്റെ ശരീരം എന്റെ സ്വകാര്യതയാണ്. ലൈംഗീകതയും പുരോഗമന സമൂഹമെന്ന് അവകാശപ്പെടുമ്പോളും സദാചാരം വിഴുങ്ങിയ ഇരുട്ടിലാണ് ഈ സമൂഹം. സദാചാരത്തോടുള്ള ഭയമല്ല എന്റെ സ്വകാര്യതയോടുള്ള ഇഷ്ടമാണ് അതിന് കാരണം. ശരീരം എന്ന് പറയുമ്പോള്‍ എനിക്കെന്റെ പ്രൈവസിയെന്ന് തോന്നുന്ന ഭാഗങ്ങള്‍ അടഞ്ഞ് തന്നെയാണ് എന്ന അര്‍ത്ഥം കൂടിയുണ്ട്.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    അത് തുറക്കാന്‍ ഞാന്‍ തയ്യാറല്ല. മാത്രമല്ല. ഫെമിനിസം എന്നാല്‍ സെക്ഷ്വല്‍ പൊളിറ്റിക്‌സും ബോഡി പൊളിറ്റിക്‌സുമാണെന്ന ഒരു തരി തോന്നലും ഇല്ല. അതും അതിന്റെ ഒരു ഭാഗമാണെന്ന് മാത്രം. ഇതിനെല്ലാം മുന്നെ ഇടപെടേണ്ട പല വിഷയങ്ങളുമുണ്ടെന്നതില്‍ ഞാന്‍ ശരി കാണുന്നു. 24 വയസ്സിന്റെ അറിവിന്റെയും വായനയുടേയും പരിമിതികളാവാം. മറ്റൊന്ന്. art is the mind of artist life

    English summary
    Bigg Boss Malayalam Fame Jasla About Body Art
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X