twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടാന്‍ അനുവദിക്കരുത്! ചെറുപ്പം മുതലുള്ള അനുഭവങ്ങള്‍ പറഞ്ഞ് ജസ്‌ല

    |

    വളരെ പ്രതിസന്ധികള്‍ക്ക് ഇടയിലൂടെയായിരുന്നു ജ്യോതിക നായികയമായി അഭിനയിച്ച തമിഴ് ചിത്രം പൊന്‍മകള്‍ വന്താല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ സിനിമ കണ്ട കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ തന്റെ ജീവിതത്തില്‍ നടന്ന ചില അനുഭവങ്ങളും ജസ്‌ല പങ്കുവെച്ചിരുന്നു.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    പൊന്‍മകള്‍ വന്താല്‍... ജ്യോതിക ഇഷ്ടപ്പെട്ട നടിയായത് കൊണ്ട് മാത്രമല്ല. സിനിമ മൂന്നാമത്തെ പ്രാവശ്യവും ഇന്ന് കണ്ടത്. സിനിമകളെന്നും സിനിമകള്‍ മാത്രമല്ലല്ലോ. ചിലപ്പോള്‍ ഞാനും നീയുമൊക്കെ അതിലെ കഥാപാത്രങ്ങളുമാവാറുണ്ടല്ലോ. അതിലെ ചില വാക്കുകള്‍ നമുക്കു പറയാനുള്ളതും നമ്മളോട് പറയുന്നതും ഒക്കെ ആവാറുണ്ടല്ലോ. വലി, വേദന, നോവ്, ഭയം, ധൈര്യം, പോരാട്ടം, സ്‌നേഹം, വൈരാഗ്യം, വെറുപ്പ്, പ്രണയം, കാമം അങ്ങനങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന പല വാക്കുകളും ചെയ്തികളും ഞാനും നീയുമാവാറില്ലേ.

      ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ആദ്യം സിനിമ കണ്ട ദിവസം ഞാന്‍ ആരുമറിയാതെ ബാത്രൂമില്‍ പോയിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആര്‍ത്ത് നിലവിളിക്കാന്‍ തോന്നീട്ടുണ്ട്. കണ്ണീര് വല്ലാതെ വിങ്ങിപ്പൊട്ടി വന്നപ്പോ എന്‍െ വായ തന്നെ പൊത്തി. ഞാന്‍ വെള്ളം തുറന്നിട്ട്. നിലത്തിരുന്ന് ശ്വാസമടക്കീട്ടുണ്ട്. കാരണം ഉണ്ടായിരുന്നിരിക്കണം. ചില തുറിച്ച് നോട്ടങ്ങള്‍ പോലും നമ്മളെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ട് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കേട്ട് വളരുന്നതാണല്ലോ. മോളെ ഒറ്റക്ക് പോവല്ലേ. പുറത്തിറങ്ങല്ല, വൈകല്ലേ, രാത്രി പുറത്ത് പോവല്ലേ, പട്ടിയേം പൂച്ചയേം പേടിച്ചല്ല ഉമ്മ ഒരിക്കലും അങ്ങനെ പറഞ്ഞ് കാണുക. ഓരോ ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഉറക്കെ വായിച്ച് തന്ന് ഉമ്മ പറയും ചുറ്റും കഴുകന്‍മാരാ മക്കളേ സൂക്ഷിക്കണം.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ഇവരുടെ തുറിച്ച് നോട്ടങ്ങള്‍ ചിലപ്പോ ന്റെ കുട്ടിനെ ഇല്ലാതാക്കും എന്ന്. അത് കൊണ്ടാവണം പുറത്തേക്ക് പോകുമ്പോള്‍ കൈമുട്ടിന് താഴെ ഇറക്കമുള്ള കൈയുള്ള കുപ്പായമിട്ടാലും ഉമ്മ പറയണത്. ഇച്ചിരി കൂടി ഇറക്ക് എന്ന്. മുട്ട് വരെയുള്ള പാവാട ഇട്ട് എല്‍കെജി മുതല്‍ പഠിക്കണ കാലത്തൊക്കെ കുട്ടികള്‍ ക്ലാസില്‍ വരും. യുണിഫോം അവരുടേത് എന്ത് രസാണെന്നറിയോ. അവരുടെ മെറൂണ്‍ ഷോക്‌സിന്റെ മുകളിലെ രണ്ട് വര വരെ കാണും. ഇച്ചിരി കാലും. നല്ല രസാണ്.

     ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    പക്ഷേ എന്റെ എല്‍കെജി യൂണിഫോം പോലും അടി വരെ ഉണ്ടായിരുന്നു. എനിക്ക് അസൂയ ആയിരുന്നു. ക്ലാസിലെ മറ്റുകുട്ടികളോട്. അസംബ്ലിയില്‍ വരിക്ക് നില്‍ക്കുമ്പോഴൊക്കെ അവരുടെ ഒക്കെ ലൈന്‍ നല്ല ഭംഗിയായി ഉണ്ടാവും. ഒരിക്കെ ഞാനുമ്മയോട് ചോയിച്ചു. ന്തിനാമ്മാ, ന്റെത് മാത്രം ഇത്ര വലിയ പാവാട. എന്നെ കാണാന്‍ മാത്രം ഒരു രസൂല്ല. ഇതിനെക്കാളും നല്ലത് പര്‍ദ്ദയിടാണ് ന്ന്. ഉമ്മ പറഞ്ഞൂ. കാലം കുരുത്തം കെട്ടതാ. ചെല മനുഷ്യമൃഗങ്ങള്‍ കുട്ടികളെ പോലും പേടിപ്പിക്കും. പിടിച്ചോണ്ടോവും കാലൊക്കെ കണ്ടാല്‍ ന്ന്. പിടിച്ചോണ്ടോയിട്ട് ഓലെന്താ കാട്ടാന്ന് ചോദിക്കാനുള്ള ബുദ്ധിയൊന്നും അന്നില്ല. പിന്നീട് വളരും തോറും. എന്റെ വായനയും മനസ്സും വിശാലമായി. പക്ഷേ ഉമ്മയുടെ പത്രവായനയിലെ കണ്ടന്റിന് മാത്രം മാറ്റമില്ല.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    യു പി സ്‌കൂളില്‍ പഠിക്കണ കാലത്ത് 5 മിനിട്ട് വൈകിയാ ആ അഞ്ച് മിനിട്ട് മുന്നോട്ട് ഞങ്ങളേം തിരഞ്ഞ് പാതിവഴിയില്‍ എത്തീട്ടുണ്ടാവും ഉമ്മ. കോളേജില്‍ പഠിക്കണ കാലത്ത് ആദ്യമൊക്കെ ഞാന്‍ ചില കുരുത്തക്കേടുകളൊപ്പിക്കും. സിനിമക്കൊക്കെ പോകും. വിളിച്ച് പറയും ഉമ്മാടട്ത്ത് സൂക്ഷിക്കണേ വൈകരുത്. കൂടെ ആരാ ഉള്ളേ. പത്ത് വെട്ടം വിളിയും. പാവം ഉമ്മമാരങ്ങനാണ്. ആധി പിടിക്കണത്. ഒരിക്കല്‍ ബസില്‍ നിന്ന് ഞാനൊരാളുടെ മുഖമടിച്ച് പൊട്ടിച്ചു. ഹൈറ്റില്ലാത്ത എനിക്ക് ബസിന്റെ മുകളിലെ കമ്പിയില്‍ എത്തില്ല. അതോണ്ട് സീറ്റിന്റെ മുന്നിലെ കമ്പിയിലാണ് പിടിക്കാ.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    അങ്ങനെ ഒരു ദിവസം ഒരു കാഴ്ചയില്‍ എക്‌സിക്കുട്ടീവ് ലുക്കിലൊക്കെ വന്നിരിക്കുന്ന ഒരു ജീവി. മാറില്‍ കൈകൊണ്ട് അസ്വസ്ഥമാക്കി. ആദ്യം അറിയാതെ തട്ടിയതാവും എന്ന് കരുതി ഒന്ന് മുന്നോട്ട് നിന്നു. വീണ്ടും അയാളുടെ കൈ നീണ്ടു. അന്നെനിക്ക് മനസ്സിലായി ഒരോരുത്തരുടെയും നോട്ടവും സ്പര്‍ശനവുമൊക്കെ ഏത് തരത്തിലുള്ളതാണെന്ന് പെണ്ണിന് മനസ്സിലാവുമെന്ന് അടിച്ചവന്റെ മുഖം ഞാന്‍ ചുവപ്പിച്ചു. ബസില്‍ മുന്നിലിരുന്നിരുന്ന ഒരു താത്ത എന്നോട് പറഞ്ഞു. ഒരാണിന്റെ മുഖത്തേക്കാണ്ട്‌ടോ നീ കൈയോങ്ങിയതെന്ന്. അത്രക്ക് ബുദ്ധിമുട്ടുണ്ടേല്‍ താത്ത ഇവിടെ വന്ന് നിന്ന് കൊടുക്കൂ എനിക്കാവില്ലെന്ന് പറഞ്ഞൂ. പക്ഷേ ബസ്സിലുണ്ടായിരുന്ന ആണുങ്ങളൊക്കെയും എനിക്ക് വേണ്ടി കയ്യടിച്ചു.

    Recommended Video

    രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    കണ്ടക്ടര്‍ പുഞ്ചിരിച്ചു. ചുമലില്‍ തട്ടി. എല്ലാ സ്പര്‍ശനവും തെറ്റല്ല എന്നത് കൂടിയാണ്. ഉമ്മയോടിത് പറഞ്ഞപ്പോള്‍ ഉമ്മയെന്നെ നോക്കി പുഞ്ചിരിച്ചു. ചേര്‍ത്ത് പിടിച്ചു. .ഇങ്ങനെ തന്നെ വേണം ഇനിയും. ആരും നമ്മുടെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടാന്‍ അനുവദിക്കരുത്. ഒരു തൊടല്‍ തൊടാണേല്‍ അത് നല്ലതാണോ ചീത്തതാണോ എന്ന് തിരിച്ചറിയാന്‍ കഴിയണം എന്ന പാഠങ്ങളും പഠിപ്പിച്ചു. പിന്നീടങ്ങോട്ട്. ഞാന്‍ തിരിച്ചറിയുകയായിരുന്നു. പെണ്ണിന്റെ കയ്യോ കാലോ കണ്ടാല്‍ മറ്റൊരുത്തന് കാമം ജനിക്കുമെങ്കില്‍ അവനവളെ അക്രമിക്കുമെങ്കില്‍ മൂടിവെക്കപ്പെടേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും അവന്റെ കണ്ണിനേം മനസ്സിനേം ആണെന്ന്.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ജവഹര്‍ ബാലജനവേദി മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വര്‍ഷങ്ങളിലാണ് തവനൂര്‍ മഹിളാ മന്ദിരം ഞാനന്ന് ആദ്യമായി പോകുന്നത്. ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണന്ന്. അന്നവിടെ എന്റെ കയ്യിലെ മിട്ടായി വാങ്ങാന്‍ ഓടി വന്നൊരു ചാരക്കണ്ണുള്ളൊരു സുന്ദരി കുഞ്ഞിന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. അവളെന്റെ കവിളില്‍ തന്ന ഉമ്മയുടെ ചൂടും. ആ കുഞ്ഞെങ്ങനെ അവിടെ വന്നൂ എന്ന് എന്റെ ഉറക്കം കെടുത്തിയ ഒന്നായിരുന്നു. മൂന്ന് വയസ്സുള്ള കുഞ്ഞിനെ തിരൂരങ്ങാടിയില്‍ വെച്ച് കാമപ്രാന്തന്‍മാര്‍ പിച്ചിച്ചീന്തി ജനനേന്ദ്രിയം വരെ തകര്‍ന്നിരുന്നു.

     ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    അവളാണ്, അവളില്‍ തീരുന്നില്ലല്ലോ. മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിച്ച വ്യാജ പോലീസുദ്ധ്യഗസ്ഥനെന്ന് പറഞ്ഞ് പിന്നീട് പിടിക്കപ്പെട്ട വ്യാജന്‍. മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്റ്റെപ്പിനിടയില്‍ മാറമര്‍ത്തിയതും. തിരിഞ്ഞ് അവന്റെ മുഖമടിച്ചതും. ഇന്നും ഓര്‍മ്മയിലുണ്ട്. ജ്യോതിയും സൗമ്യയും ജിഷയും ട്വിങ്കിളും മിഷേലും ആസിഫയും തുടങ്ങി അനേകമനേകം കൂടെപ്പിറപ്പുകളും. ഞാനും നീയും. റേപ്, ചില നോട്ടങ്ങള്‍ പോലും റേപ് ആണ്. അത് പോലും മനസ്സിന് അസ്വസ്ഥമാകുന്നവരാണ് പെണ്‍കുട്ടികള്‍. അനുവാദമില്ലാത്ത സ്പര്‍ഷനം. അവനെ ദഹിപ്പിക്കാന്‍ പോലും മനസ്സില് തീയെരിയും. കമന്റുകളില്‍ ചിലര്‍ ലൈംഗീക ചുവയുള്ള വാക്കുകളും ചാപ്പകളും അടിച്ചേല്‍പിക്കുമ്പോള്‍. നിങ്ങളെ ഞങ്ങളെത്രത്തോളം വെറുക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കൂഹിക്കാന്‍ പോലും കഴിയില്ല.

     ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    ആര്‍ക്കൊക്കെയോ വേണ്ടി തന്നെയാണ് സംസാരിച്ച് തുടങ്ങിയത്. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും വേണ്ടി. റേപ് ചെയ്യുന്നവന്റെ മനോനിലയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ അവനെ നൂറ് തവണ ഞാന്‍ കൊന്നൊടുക്കാറുണ്ട്. ഞാന്‍ മഞ്ചേരിക്കാരിയാണെന്ന് പറയുമ്പോള്‍ തന്നെ കൃഷ്ണപ്രിയയുടെ അച്ഛന്റെ കൂടെ നാടാണ് മലപ്പുറം എന്ന് മനസ്സിലെങ്കിലും പറയാറുണ്ട്. കുഞ്ഞുമകളെ പീഡിപ്പിച്ചവനെ വെടിവെച്ച് കൊന്ന അച്ഛന്റെ നാട്. മരിച്ച ശവത്തെ വരെ ഭോഗിക്കുന്ന സമൂഹത്തിലാണ് ഞാനും നീയും. അനേകം അമ്മമ്മാരുടെ ഇടയില്‍. അനേകം മകളെയും പെങ്ങളേയും പോലെ.

    ജസ്‌ലയുടെ കുറിപ്പ് വായിക്കാം

    റേപ് ചെയ്യപ്പെട്ട് മനസ്സ് തകര്‍ന്ന് ആത്മഹത്യ ചെയ്ത അനേകം സഹോദരിമാര്‍ക്കിടയില്‍. നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോഴും. നിലാവില് പാട്ടുപാടുമ്പോഴും പല പെണ്‍കുട്ടികളും നിങ്ങളെ പേടിച്ച് മാത്രാണ് ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ മാത്രം നിലാവിനെ കണ്ടത്. രാത്രിയെ ഭയമാണെന്ന് ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ചത് നിങ്ങളുടെ ചെയ്തികളെ ഭയന്നല്ലേ. ഞങ്ങളൊറ്റക്കൊന്നും കാണാത്തവരായത് നിങ്ങളെ ഭയന്നല്ലേ. ഞാന്‍ മാറി. അനേകം കുട്ടികള്‍ മാറി. നിങ്ങളും മാറണം. മാറേണ്ടേ ഇ സമൂഹം. പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും മര്യാദയും മാത്രമല്ല പഠിപ്പിക്കേണ്ടത്. തന്നെ അക്രമിക്കാന്‍ വരുന്നവന്റെ ഇടനെഞ്ചില്‍ കഠാരയിറക്കാന്‍ കൂടിയാണ്.

    English summary
    Bigg Boss Malayalam Fame Jasla About Ponmagal Vandhal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X