For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒമർ ലുലുവിന്റെ നല്ല സമയത്തിൽ ജാസ്മിൻ ചെയ്യുന്നത് പ്രധാന കഥാപാത്രം'; സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജാസ്മിൻ!

  |

  തീര്‍ത്തും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ പല തരത്തിലാവും മനുഷ്യര്‍ നേരിടുക. ചിലര്‍ അസ്‍തമിക്കുന്ന പ്രതീക്ഷകളില്‍ ജീവിതം ഇത്രയേ ഉള്ളൂവെന്ന് നെടുവീര്‍പ്പിടുമ്പോള്‍ മറ്റ് ചിലര്‍ അതിനെതിരെ നടത്തുന്ന ഒരു പോരാട്ടമുണ്ട്.

  അത്തരത്തില്‍ തീര്‍ത്തും വിപരീതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തിയ ഒരു വനിതയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമായ ജാസ്‍മിന്‍ എം മൂസ.

  Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ

  ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്.

  സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18ആം വയസിലായിരുന്നു ജാസ്മിന്റെ ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്.

  ജീവിതത്തിലെ ദുരനുഭവങ്ങളിൽ നിന്ന് കരകയറാൻ കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെന്‍ററില്‍ റിസപ്ഷനിസ്റ്റായി ജാസ്മിൻ ജോലി ചെയ്യാനാരംഭിച്ചു. ആ ജോലിയാണ് ജാസ്മിന്റെ ജീവിതത്തി പിന്നീട് വഴിത്തിരിവായത്.

  ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിന്‍ നിലവില്‍ ബെംഗളൂരുവില്‍ ഒരു ഫിറ്റ്നസ് ട്രെയ്‍നറായി പ്രവര്‍ത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തന്‍റെ സ്ത്രീ സുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുമായിരുന്നു ജാസ്മിൻ.

  പക്ഷെ ബി​ഗ് ബോസിൽ നിന്ന് തിരികെ എത്തിയ ശേഷം ജാസ്മിനും മോണിക്കയും പിരിഞ്ഞു. ബി​ഗ് ബോസ് സീസൺ ഫോറിൽ‌ മത്സരിച്ച ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നു ജാസ്മിൻ.

  ഷോയിലെ ചില കാര്യങ്ങളോടും മത്സരർഥികളോടും പൊരുത്തപ്പെടാനാവാതെ എഴുപത് ദിവസത്തോട് അടുക്കവെ ജാസ്മിൻ ഷോയിൽ നിന്ന് സ്വമേധ്വയ ക്വിറ്റ് ചെയ്ത് പുറത്ത് വന്നു. ജാസ്മിന് വലിയ രീതിയിലുള്ള ഫാൻ ബേസും ബി​ഗ് ബോസ് സീസൺ ഫോറിലൂടെ ഉണ്ടായിട്ടുണ്ട്.

  Also Read: ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!

  അതേസമയം ഇപ്പോഴിത ‌ഒമർലുലുവിന്റെ ഏറ്റവും പുതിയ സിനിമ നല്ല സമയത്തിന്റെ പോസ്റ്ററുകളും വീഡിയോ സോങും പുറത്ത് വന്നതോടെ സിനിമയിലെ ജാസ്മിന്റെ കഥാപാത്രത്തെ കുറിച്ച് അറിയാനുള്ള ആകാംഷയിലാണ് ജാസ്മിൻ ആരാധകർ.

  നല്ല സമയവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ തനിക്ക് സോഷ്യൽമീഡിയ വഴി ലഭിക്കുന്നുണ്ടെന്ന് ജാസ്മിൻ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ വന്നതോടെ നല്ല സമയത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കി ജാസ്മിൻ തന്നെ ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ്.

  തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് നല്ല സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകിയത്. 'ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമ‌യത്തിന്റെ പോസ്റ്ററും വീഡിയോ സോങും പുറത്ത് വന്ന ശേഷം അതിലെ കഥാപാത്രത്തെ കുറിച്ച് നിരവധി പേർ എന്നോട് ചോദിച്ചിരുന്നു.'

  യഥാർഥത്തിൽ ഞാൻ അതിൽ അഭിനയിക്കുന്നൊന്നുമില്ല. അതിൽ ഒരു പാട്ടുണ്ടായിരുന്നു. ആ പാട്ടിലെ ചെറിയൊരു ഭാ​ഗത്തിൽ അഭിനയിച്ചിട്ടുണ്ട് അത്രമാത്രം. സിനിമയിൽ മുഴുനീള കഥാപാത്രമായി ഞാനില്ല. അഭിനയം എനിക്ക് പറ്റിയ പണിയല്ല. ആ ഒരു സോങിൽ മാത്രമെ ഞാനുള്ളു' ജാസ്മിൻ പറഞ്ഞു.

  നല്ല സമയം ഡിസംബർ 30ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരളം മുഴുവൻ ഫുട്ബോൾ ആരവങ്ങളിലായതിനാൽ നല്ല സമയം എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനം എടുത്തതായി ഒമർ നേരത്തെ അറിയിച്ചിരുന്നു.

  ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Jasmine M Moosa Open Up About Her Movie Debut-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X