ദില്‍ഷയുടെ വീട്ടുകാര്‍ എന്നെയല്ലേ പേടിക്കേണ്ടത്? റിയാസിനെ പേടിക്കേണ്ടതില്ല! മനസ് തുറന്ന് ജാസ്മിന്‍
ബിഗ് ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജാസ്മിന്‍ എം മൂസ. മുസ്ലീം കുടുംബത്തില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുത്ത ജാസ്മിന്‍ ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയായി മാറി. ലെസ്ബിയനാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ജാസ്മിന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്.
മാത്രമല്ല മത്സരത്തില്‍ ശക്തമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ് ബോസ് പോലൊരു ഷോ യില്‍ സീരിയല്‍ കഥകള്‍ കാണാനുള്ള പ്രേക്ഷകരാണ് ഉള്ളതെന്നും അതിന് അനുസരിച്ച് മത്സരിക്കുന്നവരുണ്ടെന്നും പറയുകയാണ് താരമിപ്പോള്‍. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ജാസ്മിന്‍.

ബിഗ് ബോസിലെ സഹമത്സരാര്‍ഥിയായ റിയാസിനെ കുറിച്ചും ദില്‍ഷയെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ജാസ്മിന്‍ സംസാരിച്ചിരുന്നു. 'റിയാസിനോടും ഇങ്ങോട്ട് വരാന്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ദിലു മോളുടെ അമ്മയ്ക്ക് ആണുങ്ങള്‍ ഉള്ളത് പറ്റില്ലെന്ന് പറഞ്ഞു. അവളുടെ അച്ഛനും അമ്മയും എന്നെയല്ലേ പേടിക്കേണ്ടത്. കാരണം ഞാന്‍ ലെസ്ബിയനാണ്. അങ്ങനെയുള്ളപ്പോള്‍ റിയാസിനെയല്ലല്ലോ എന്നെയല്ലേ പേടിക്കേണ്ടത്? ഇതാണ് സ്റ്റിഗ്മ. ഇതൊക്കെ ഞാനാരോട് പറയാനാണെന്ന് ജാസ്മിന്‍ ചോദിക്കുന്നു.
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയിട്ട് ഇത്രയും നാളായി. എന്നിട്ട് ഇതുവരെ ഒരാള്‍ പോലും നിങ്ങള്‍ ആ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നിട്ടില്ല. എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട് പറയാനേ അറിയുകയുള്ളു. ബിഗ് ബോസിനെ കുറിച്ച് മാത്രമല്ല ഇപ്പോള്‍ മമ്മൂട്ടിയുടെ ഒരു സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ അതിനൊക്കെ താഴെ ആല്‍ഫ മെയിലാണെന്ന തരത്തില്‍ കമന്റുകള്‍ വരും. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാനിതൊക്കെ പഠിച്ച് കൊണ്ടിരിക്കുകയാണ്.
പെണ്ണ് ആണിന് താഴെയാണ് എന്നൊക്കെയാണ് പറയുന്നത്. അങ്ങനെയൊന്നുമല്ല. ബഹുമാനവും പരിഗണനയുമൊക്കെ തുല്യമായി കൊടുക്കുക. ആണും പെണ്ണും തമ്മില്‍ വ്യത്യസ്തരാണ്. ഫിസിക്കലിയും ശക്തിപരമായിട്ടുമൊക്കെ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ബിഗ് ബോസിലും അങ്ങനെയാണ്. സ്ത്രീകളെന്ന് പറഞ്ഞാല്‍ സീരിയലിലെ പോലെ മിണ്ടാതെ നാണംകുണുങ്ങി നില്‍ക്കണമെന്നാണ്. അങ്ങനെ നില്‍ക്കുന്നവരുണ്ട്.

ബിഗ് ബോസിനെ നല്ല രീതിയില്‍ എടുക്കാന്‍ പറ്റും. മസിലുണ്ടാക്കുകയും മതം വിട്ട് വരികയും ചെയ്ത ഞാന്‍ ഇങ്ങനെയായി. അതുപോലെ മതം ഫോളോ ചെയ്തും നിങ്ങള്‍ക്ക് നല്ല രീതിയില്‍ എത്താന്‍ പറ്റും. പക്ഷേ അത് കാണാന്‍ ആളുണ്ടാവില്ല. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കാണിക്കുന്ന സീരിയലുകള്‍ കാണാന്‍ ഒത്തിരിയാളുകള്‍ ഉണ്ട്. അതുപോലെ ബിഗ് ബോസിലും പെരുമാറുന്നവരുണ്ട്. അവര്‍ക്കറിയാം ഇതൊക്കെ കാണാന്‍ ആളുണ്ടാവുമെന്ന്.
അതിന് അനുസരിച്ച് ക്യാമറയുടെ മുന്നില്‍ വന്ന് നിന്ന് പലരും അഭിനയിക്കുകയാണ്. എന്നാല്‍ ഒരു ദിവസം എല്ലാവരും അവരവരുടെ ക്യാരക്ടറിലേക്ക് തന്നെ തിരികെ വരാറുണ്ടെന്നും ജാസ്മിന്‍ സൂചിപ്പിക്കുന്നു.
ഒരു നടന്‍, നടി, അമ്മായിയമ്മ, ഒക്കെ ഉണ്ടാവും. അതിലൊരു കുഞ്ഞനിയനും ഹീറോയായി വരില്ല. ഒരു സ്‌റ്റേജില്‍ എത്തുമ്പോള്‍ സൈഡ് റോള്‍ മാത്രമേ കിട്ടുകയുള്ളുവെന്ന് മനസിലാക്കാം. അതില്‍ മാസ്റ്റര്‍ മൈന്‍ഡ് ആയിട്ടുള്ള ആളുകളുണ്ട്. ഒരാള്‍ എന്താണ് പ്രേക്ഷകര്‍ക്ക് നല്‍കിയ കണ്ടന്റ്. എന്ത് മെസേജ് ആണ് തന്നത്. അതിന് അനുസരിച്ച് അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നാണ് ജാസ്മിന്‍ പറയുന്നത്.


Click it and Unblock the Notifications