ഞാനൊരു ആണായിരുന്നെങ്കില്‍ മാസ് പരിവേഷം കിട്ടിയേനെ! ബിഗ് ബോസില്‍ ചെടിച്ചട്ടി എറിഞ്ഞതിനെ പറ്റി ജാസ്മിന്‍
ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് ഇറങ്ങി പോയി ഞെട്ടിച്ച താരമാണ് ജാസ്മിന്‍ എം മൂസ. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് ശക്തമായി മത്സരിച്ച് ജാസ്മിന്‍ ജനപ്രീതി നേടിയത്. അന്ന് ബിഗ് ബോസിനകത്ത് നടന്ന സംഭവങ്ങളെ പറ്റി താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വീടിനകത്ത് തനിക്ക് കിട്ടിയ ടാസ്‌കുകളെ കുറിച്ചും അതില്‍ ബിഗ് ബോസ് തരംതിരിവ് കാണിച്ചുവെന്നുമാണ് ബിഗ് ബോസ് മല്ലു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ജാസ്മിന്‍ പറയുന്നത്. മാത്രമല്ല ഷോ യില്‍ നിന്നും ചെടി ചട്ടി എറിഞ്ഞ് പൊട്ടിച്ചതിന്റെ കാരണമെന്താണെന്നും ജാസ്മിന്‍ പറയുന്നു.

ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക് പോകുമോന്ന് എന്നോട് എല്ലാവരും ചോദിക്കാറുണ്ട്. ഞാന്‍ ഇനി ആ പരിപാടിയിലേക്ക് പോവില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ എന്റെ ബാങ്ക് ബാലന്‍സ് നോക്കുകയാണെങ്കില്‍ മിക്കവാറും ഒന്നൂടി ബിഗ് ബോസ് അള്‍ട്ടിമേറ്റിലേക്ക് പോയേക്കുമെന്നാണ് ജാസ്മിന്‍ പറയുന്നത്.
അള്‍ട്ടിമേറ്റില്‍ വിളിച്ചാല്‍ പോകുമോ എന്ന് വീണ്ടും അവതാരക ചോദിച്ചപ്പോള്‍ അങ്ങനൊന്ന് ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. ഇനി ഉണ്ടെങ്കിലും അതിലും ഇതുപോലെ തന്നെയായിരിക്കില്ലേ, ഒരു വ്യത്യാസവും ഉണ്ടാവില്ല. പഴയ ആള്‍ക്കാരെ ഒക്കെ മാറ്റി പുതിയ ആളുകളുമായി വരും.
ഇനി ബിഗ് ബോസ് അള്‍ട്ടിമേറ്റിലേക്ക് പോവുകയാണെങ്കില്‍ ആദ്യത്തെ ആഴ്ച തന്നെ എവിക്ട് ആയി പുറത്ത് പോവണം. അതാവുമ്പോള്‍ രണ്ടാഴ്ചത്തെ പേയ്‌മെന്റ് ഒന്നിച്ച് കിട്ടും. ഒരാഴ്ച പണിയെടുത്തിട്ട് രണ്ടാഴ്ചത്തെ പൈസ കിട്ടുമല്ലോ എന്നാണ് ജാസ്മിന്‍ തമാശരൂപേണ പറയുന്നത്.
ബിഗ് ബോസില്‍ പോയി ഗെയിം കളിച്ചോന്ന് ചോദിച്ചാല്‍ എന്നെ സംബന്ധിച്ച് ഗെയിമെന്ന് പറയുന്നത് ഫിസിക്കല്‍ ഗെയിമാണ്. ശരിക്കും ബിഗ് ബോസ് തരം തിരിവ് കാണിച്ചെന്ന് ഞാന്‍ പറയും. കാരണം എനിക്ക് തന്ന ഗെയിം മല്ലന്മാരെ മാന്തി കീറാനും അല്ലെങ്കില്‍ അവരെ എടുത്ത് അടിച്ചിടാനുമൊക്കെയാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം തൂവല്‍ എടുത്ത് മുകളിലേക്ക് ഊതുന്ന ഗെയിമായിരിക്കും.

ബ്ലെസ്ലിയെയും നവീനെയുമൊക്കെ എടുത്ത് അടിക്കുന്ന തരത്തിലാണ് എനിക്ക് ടാസ്‌ക് വന്നത്. എന്റെ ഏറ്റവും മോശം ഫിസിക്കും വെച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. ഒരു കൊല്ലം മണാലിയില്‍ പോയി തിന്നുകയും പുകവലിയ്ക്കുകയുമായിരുന്നു. അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് പോകുന്നത്. എന്റെ കൈയ്യില്‍ മുറുക്കെ പിടിക്കുകയും കണ്ണില്‍ ഇടി കിട്ടിയിട്ട് ചോര വരികയും ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ അന്നെനിക്ക് ബുദ്ധി ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഫിസിക്കല്‍ അസാള്‍ട്ടെന്ന് പറഞ്ഞ് കൊടുത്തേനെ.
പക്ഷേ അത് ടാസ്‌കിനിടയില്‍ സംഭവിച്ചതാണ്. ഉന്തും തള്ളിനും ഇടയിലങ്ങനെ ഉണ്ടാവും. അതുപോലെ ഞാന്‍ അവിടുന്ന് ചെടി എടുത്ത് എറിഞ്ഞ് പൊട്ടിച്ചിട്ട് വന്നു. അതെന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ടാണ്. അതിനെതിരെ വേണമെങ്കില്‍ അവര്‍ക്ക് ആക്ഷന്‍ എടുക്കാം. പക്ഷേ ഞാന്‍ പുറത്തേക്ക് പോയത് കൊണ്ട് അവര്‍ക്ക് അതില്‍ കൂടുതലെന്ത് ആക്ഷന്‍ എടുക്കാനാണെന്ന് ജാസ്മിന്‍ ചോദിക്കുന്നു.
ജാസ്മിന് പകരം അതൊരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ ആ ഇറങ്ങി പോയതൊക്കെ വലിയ മാസ് പരിവേഷം നല്‍കി ചര്‍ച്ചയാക്കപ്പെട്ടേനെ. പിന്നെ ഒരു രാജാവ് അല്ല രണ്ട് രാജാവ് ആകുമായിരുന്നു. അതുപോലെ റിയാസ് ഒരുപാട് മെസേജ് നല്‍കുന്ന ആളാണ്. പക്ഷേ അവനെ എല്ലാവരും കുറച്ച് ഫെമിനിയനായി കളിക്കുന്നു, അല്ലെങ്കില്‍ മേക്കപ്പ് ഇട്ട് നടക്കുന്നു എന്നൊക്കെ പറയുന്നു. എന്നാല്‍ അവന് കട്ടത്താടി ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ആളുകള്‍ പറയുന്നത് വേറെ രീതിയിലാരിക്കുമെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications