ദില്‍ഷ ആരെയും തേച്ചിട്ടില്ല! അയാളെ ഇഷ്ടമാണെന്ന് എപ്പോഴെങ്കിലും അവള്‍ പറഞ്ഞിട്ടുണ്ടോ? ചോദ്യവുമായി ജാസ്മിന്‍
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. നാലാം സീസണില്‍ മത്സരിച്ച ദില്‍ഷ പ്രസന്നനാണ് ആ ചരിത്രം കുറിച്ചതും. എന്നാല്‍ മത്സരത്തിന് ശേഷം ദില്‍ഷയെ കാത്തിരുന്നത് കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസവുമായിരുന്നു. സഹമത്സരാര്‍ഥിയായ റോബിന്റെ പേരിനൊപ്പം പല വിവാദങ്ങളും ഉയര്‍ന്ന് വന്നു.
മത്സരത്തിനകത്ത് വച്ച് റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്‌തെങ്കിലും അതിനോട് എല്ലാം ദില്‍ഷ നോ പറയുകയാണ് ചെയ്തത്. എന്നാല്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ ദില്‍ഷയെ വ്യാപകമായി ആക്രമിച്ചെന്ന് പറയുകയാണ് ജാസ്മിന്‍. ബിഗ് ബോസ് മല്ലു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ജാസ്മിന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബിഗ് ബോസില്‍ പങ്കെടുത്ത ചിലര്‍ക്ക് മാത്രം സൈബര്‍ ആക്രമണം ഉണ്ടാവുന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു ജാസ്മിന്‍. 'ദില്‍ഷയെ മത്സരത്തിന് ശേഷം ഒന്നര വര്‍ഷത്തോളം ആക്രമിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ അവള്‍ എവിടെയും അയാളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ബിഗ് ബോസിലെ ആദ്യത്തെ ദിവസം മുതല്‍ അവളുടെ ഫ്രണ്ട് ഫ്രണ്ട് എന്ന് തന്നെയാണ് പറഞ്ഞത്.
അത്രയും ബഹുമാനം കൊടുത്തിട്ടാണ് അവള്‍ നിന്നതും. അതവള്‍ മാറ്റി പറഞ്ഞിട്ടില്ല. എന്നാല്‍ വേറൊരാള്‍ക്ക് വന്ന ഫീലിങ്ങ്സ് ഇവള്‍ സ്വീകരിക്കാത്തത് കൊണ്ട് അതിന്റെ കുറ്റവും ദില്‍ഷയ്ക്കായി. അപ്പോഴും ആളുകള്‍ അവളവനെ തേച്ചു എന്നാണ് പറഞ്ഞത്. ആരും ദില്‍ഷയുടെ ഭാഗത്ത് നിന്നും മനസിലാക്കിയിട്ടില്ല. ഒരു വര്‍ഷത്തോളം അവള്‍ക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായെന്നും', ജാസ്മിന്‍ പറയുന്നു.
നിലവില്‍ ജാസ്മിനൊപ്പം റൂം ഷെയര്‍ ചെയ്യുകയാണ് ദില്‍ഷ. അഭിമുഖത്തിനിടെ പുറത്ത് നിന്നും കയറി വന്ന ദില്‍ഷയും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഇവിടെ വന്നതിന് ശേഷം ദില്‍ഷ അലക്കലും കുളിക്കലുമൊന്നുമില്ല. വീട് വൃത്തിക്കേടായി കിടക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാന്‍ സാധിക്കില്ലേ എന്നാണ് ജാസ്മിന്‍ പറയുന്നത്.

ഞാനാണ് ഇവിടെ ക്ലീന്‍ ചെയ്യുന്നതെന്നും ഇവരൊന്നും ഒന്നും ചെയ്യാറില്ലെന്നും ജാസ്മന്‍ പറയുമ്പോള്‍ അതിന് മറുപടി പറഞ്ഞത് ദില്‍ഷയാണ്. ഈ വീട് വൃത്തിക്കേടാക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം ജാസ്മിന്‍ തന്നെയാണ്. മാത്രമല്ല ഇവിടെ എന്നെ അവള്‍ കാണാറ് പോലുമില്ലെന്നാണ് ദില്‍ഷ പറഞ്ഞത്.
വീട് വൃത്തിയായി കിടക്കുന്നത് കാണുമ്പോള്‍ എന്തോ മാജിക്ക് ആണെന്നാണ് ദില്‍ഷ വിചാരിക്കുന്നത്. അത് ഞാന്‍ ചെയ്യുന്നതാണെന്നും ഇനി മുതല്‍ വാടകയില്‍ അഞ്ഞൂറ് വീതം തനിക്ക് തരണമെന്നും ജാസ്മിന്‍ തമാശരൂപേണ പറഞ്ഞു.
എന്നാല്‍ നിന്റെ ഗേള്‍ഫ്രണ്ട് വന്ന സമയത്ത് ഈ വീട് എങ്ങനെയായിരുന്നു എന്ന ദില്‍ഷയുടെ ചോദ്യത്തിന് ആ സമയത്ത് ഞാന്‍ തിരക്കായിരുന്നു, ഒന്നും ചെയ്തിട്ടില്ലെന്ന് ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവള്‍ വരുന്നതിന്റെ അന്നും ഞാന്‍ ക്ലീന്‍ ചെയ്തിരുന്നു. പിന്നെ അവളെന്റെ ഗേള്‍ഫ്രണ്ട് അല്ലെന്നും എന്റെ എല്ലാമെല്ലാം ആയവളാണെന്നും പറയുകയാണ് താരം.
ബിഗ് ബോസിലൂടെ സുഹൃത്തുക്കളായവരാണ് ദില്‍ഷയും ജാസ്മിനും. വീടിനകത്ത് ഉണ്ടായിരുന്നതിനെക്കാളും സൗഹൃദത്തിലാണ് താരങ്ങളിപ്പോള്‍. മത്സരത്തിന് ശേഷം കൂടിച്ചേരലുകള്‍ നടത്തുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയുമൊക്കെ ചെയ്യുന്നതിനെ പറ്റി ദില്‍ഷയും ജാസ്മിനുമൊക്കെ സംസാരിക്കാറുണ്ട്.


Click it and Unblock the Notifications