twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല; കല്യാണത്തിന്റെ പേരില്‍ കേട്ട വര്‍ത്തമാനങ്ങളെ കുറിച്ച് ജസ്‌ല

    |

    ശക്തമായ നിലപാടുകള്‍ കൊണ്ടും തുറന്നെഴുത്തുകള്‍ കൊണ്ടും കേരളത്തില്‍ ശ്രദ്ധേയായി മാറിയ താരമാണ് ജസ്‌ല മാടശ്ശേരി. ജനപ്രശസ്തി ലഭിച്ചതോടെ ബിഗ് ബോസ് ഷോ യിലും പങ്കെടുക്കാനുള്ള അവസരം ജസ്‌ലയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ജസ്‌ലയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുണ്ട്.

    തനിക്ക് ചുറ്റും നടക്കുന്ന വാര്‍ത്തകളെ കുറിച്ചും മറ്റുള്ള കാര്യങ്ങളുമൊക്കൈയാണ് ജസ്‌ല എഴുതാറുള്ളത്. ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസില്‍ നിന്നും 21 വയസിലേക്ക് മാറ്റുന്നതുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് വളരെ വേഗം വൈറലായി മാറി.

    ജസ്‌ലയുടെ വാക്കുകളിലേക്ക്

    പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ. ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ. എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ. അടുക്കള പണിയറിയില്ല. ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല. ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി. വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു.

    ജസ്‌ലയുടെ വാക്കുകളിലേക്ക്

    കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ. ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്. ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം. നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി. 18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു. നിക്കാഹ് തന്നെ ലൈസന്‍സാണത്രേ. 18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും. പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്. പറയുന്നതാണ് പ്രശ്‌നം. പറയുന്നത് മാത്രം. ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്.

    ജസ്‌ലയുടെ വാക്കുകളിലേക്ക്

    പ്രേമമുണ്ടാവും ഫെമിനിസ്റ്റല്ലേ. പുരുഷവിരോധമായിരിക്കും. തേപ്പ് കിട്ടീട്ടുണ്ടാവും. അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല. ചിലര്‍ പറയും. കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ. വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്. ആദ്യമൊക്കെ വീട്ടുകാരും ഇതേ അഭിപ്രായമായിരുന്നു. 18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം. ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും. നീയിങ്ങനെ ഒന്നിനും സമ്മതിക്കാതെ നടന്നോ. അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്. ഓരോ കൂട്ടുകാരികളുടെ കല്ല്യാണ വാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.

    ജസ്‌ലയുടെ വാക്കുകളിലേക്ക്

    കുട്ടിക്കാലത്ത് പത്താം ക്ലാസില്‍ പഠിക്കുമ്പോ മുതല്‍ പലരും അറ്റുപോവാന്‍ തുടങ്ങി. ചിലര് നിശ്ചയം, ചിലര് നിക്കാഹ്, ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍ പഠനത്തിന്. പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍. നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്. കല്ല്യാണം കഴിഞ്ഞും പഠിക്കാലോ. അങ്ങനെ നല്ല രീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്. പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും. ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്റെ പ്രശ്‌നമാണെന്ന് പറയാനാവില്ല. സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്‌നം കൂടിയാണ്. പലരും നിസ്സഹായരാണ്.

     ജസ്‌ലയുടെ വാക്കുകളിലേക്ക്

    പത്താം ക്‌ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്സ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്ക് ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്. ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷം കൊണ്ട് മൂടിയതും. പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും. അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്. അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല.

    ജസ്‌ലയുടെ വാക്കുകളിലേക്ക്

    പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി. ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല. ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്. പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല. നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല. പെണ്‍കുട്ടികള്‍ പഠിക്കട്ടെ. അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ. സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല. വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.

    Recommended Video

    Ranjini Haridas getting married | FilmiBeat Malayalam
    ജസ്‌ലയുടെ വാക്കുകളിലേക്ക്

    എന്റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല. ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം. വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം. വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്. പരസ്പരം തണലാവുക. എന്നതാണ്. നീ നീയായിരിക്കുക. വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം. താന്തോന്നിയെന്ന പേര് നല്‍കിയ ധൈര്യമാണ്. സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്? നിങ്ങള്‍ക് നന്ദി. എന്റെ ശരികള്‍, ശരികേടായ് കണ്ടവര്‍ക്ക് നന്ദി.

    English summary
    Bigg Boss Malayalam Fame Jazla Madasseri About Her Views On Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X