twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരിയ്ക്ക് ആശംസകള്‍ അറിയിച്ച് താരങ്ങള്‍! 25-ാം ജന്മദിനമാഘോഷിച്ച് ജസ്‌ലയും

    |

    സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ജസ്‌ല മാടശ്ശേരി ബിഗ് ബോസിലും മത്സരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ജസ്‌ല ഷോ യില്‍ എത്തുന്നത്. തുടക്കത്തില്‍ തന്നെ ശക്തമായ നിലപാടുകളുടെ പേരിലും മറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരോടും എന്ത് കാര്യങ്ങളിലും മടി കൂടാതെ തുറന്ന് പറയുന്ന പ്രകൃതമായിരുന്നു ജസ്‌ലയുടേത്.

    ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയിയലൂടെയാണ് ജസ്‌ല പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന താരങ്ങളും അല്ലാത്തവരുമായി നിരവധി പേരാണ് ജസ്‌ലയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

    jasla-madasshery

    'തന്റെ ജന്മദിനം ആഘോഷിക്കുന്ന ജസ്‌ല തന്നെ അതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. 'ഇരുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നു. കാല്‍ നൂറ്റാണ്ട് ദൂരം പിന്നിട് ഇവിടെ നില്‍ക്കുന്നു. ഏറെ ദൂരമൊന്നും താണ്ടീട്ടില്ല. താണ്ടിയതൊക്കെയും മറ്റാരുമധികം താണ്ടാത്ത വഴികളായിരുന്നിരിക്കണം. അത് കൊണ്ടാവണം പലയിടത്തും ആരേയും കൂട്ടിമുട്ടാതെ തനിച്ചായിപോയത്' എന്നുമായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ജന്മദിനത്തെ കുറിച്ച് ജസ്‌ല പറഞ്ഞിരിക്കുന്നത്.

    Recommended Video

    bigg boss fame rajit and team's reunion | FilmiBeat Malayalam

    കൂട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ജസ്‌ലയ്ക്ക് പിറന്നാള്‍ സന്ദേശങ്ങള്‍ അറിയിച്ച് കൊണ്ടിരിക്കുകയാണ്. ചിലര്‍ സര്‍പ്രൈസായി അര്‍ദ്ധ രാത്രിയില്‍ തന്നെ നല്‍കിയ സമ്മാനങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ജസ്‌ല പങ്കുവെച്ചിരുന്നു. ബിഗ് ബോസ് താരങ്ങളും ജസ്‌ലയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫുക്രു അടക്കമുള്ള താരങ്ങള്‍ ജന്മദിന സന്ദേശം കൈമാറിയത്.

    jasla-madasshery

    ഹാപ്പി ബെര്‍ത്ത് ഡേ ചക്കരേ എന്നായിരുന്നു ജസ്‌ലയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ഫുക്രു നല്‍കിയ ക്യാപ്ഷന്‍. ജസ്‌ല മാടശ്ശേരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അലക്‌സാന്‍ഡ്ര ജോണ്‍സന്‍ പറഞ്ഞിരിക്കുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ മൈ ബേബി എന്നായിരുന്നു എലീന പടിക്കലിന്റെ ആശംസ. ഇവരും ജസ്‌ലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

    വിവാഹം കഴിഞ്ഞിട്ടുള്ള നവതാരദമ്പതിമാരുടെ ആദ്യ ഓണം! ഭാമയും ചെമ്പന്‍ വിനോദുമടക്കം നിരവധി താരങ്ങളുണ്ട്വിവാഹം കഴിഞ്ഞിട്ടുള്ള നവതാരദമ്പതിമാരുടെ ആദ്യ ഓണം! ഭാമയും ചെമ്പന്‍ വിനോദുമടക്കം നിരവധി താരങ്ങളുണ്ട്

    ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്ന ദിയ സനയും ജസ്‌ലയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയിരുന്നു. മുത്തേ പിറന്നാള്‍ ആശംസകള്‍ ജസൂ എന്നായിരുന്നു ദിയ പറയുന്നത്. ജസ്‌ലയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം വീഡിയോ രൂപത്തില്‍ നല്‍കിയ സന്ദേശങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് പുറത്ത് വിട്ടത്. ആര്യ, ദിയ സന, അലക്‌സാന്‍ഡ്ര, പ്രദീപ് ചന്ദ്രന്‍, എന്നിവരെല്ലാം വീഡിയോയിലൂടെയും ആശംസ അറിയിച്ചിരുന്നു.

    English summary
    Bigg Boss Malayalam Fame Jazla Madasseri's Birthday: Fukru, Alasandra Johnson And Others Wished
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X