ഫുക്രവും ജസ്‌ലയും വീണ്ടും കണ്ടപ്പോള്‍! ബിഗ് ബോസ് താരങ്ങളുടെ കണ്ടുമുട്ടൽ തുടരുന്നു

ആദ്യ സീസണ്‍ വലിയ വിജയമായി മാറിയതോടെ ബിഗ് ബോസിന്റെ രണ്ടാം സീസണിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കം മുതലുണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്ക് ലഭിച്ചത് പോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ കൊറോണ കാരണം മത്സരം പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

മത്സരം അവസാനിച്ച് പുറത്ത് വന്നെങ്കിലും വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ ലഭിച്ചതോടെ
ഇപ്പോള്‍ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ പരസ്പരം കണ്ടുമുട്ടി കൊണ്ടിരിക്കുകയാണ്. ആര്യ, ഫുക്രു, എലീന എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു എല്ലാ ദിവസവും തന്നെ കണ്ടത്.

fukru-jasla

ഇവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നതോടെ അതിവേഗം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫുക്രുവും ജസ്‌ല മാടശ്ശേരിയും തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. 'ഞങ്ങള് കിടുവേ, പിന്നല്ല' എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ ഫുക്രുവിനൊപ്പമുള്ള ചിത്രം ജസ്ല പങ്കുവെച്ചത്. ചിത്രത്തിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ജസ്‌ല മാടശ്ശേരി ബിഗ് ബോസിലേക്ക് എത്തുന്നത്. ദയ അശ്വതിയ്‌ക്കൊപ്പമായിരുന്നു ജസ്‌ലയും വീട്ടിലെത്തിയത്. തുടക്കത്തില്‍ വലിയ തരംഗമുണ്ടാക്കി ജസ്‌ല കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തേക്ക് പോവുകയായിരുന്നു. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു ഫുക്രു എന്ന് വിളിപ്പേരുള്ള കൃഷ്ണജീവ്.

fukru-jasla

മത്സരം അവസാനഘട്ടത്തില്‍ എത്തിയിരുന്നെങ്കില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന താരമായിരുന്നു ഫുക്രു. ചിത്രം തരംഗമായതോടെ ഇരുവരെയും കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അന്വേഷിക്കുകയാണ് ആരാധകര്‍. ടിക് ടോക് നിരോധിച്ചതോടെ പ്രതികരണവുമായി ഫുക്രു എത്തിയിരുന്നു. മാത്രമല്ല താരത്തിന്റെ കാല് ഒടിഞ്ഞെന്നുള്ളതാണ് മറ്റൊരു കാര്യം.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

അടുത്തിടെ ഫുക്രു പുറത്ത് വിട്ട വീഡിയോസിലും ചിത്രങ്ങളിലുമെല്ലാം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എങ്ങനെയാണ് താരത്തിന് പരിക്ക് പറ്റിയെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും ബൈക്കില്‍ നിന്നും വീണതാണെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X