For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാര്‍ക്കും വട്ടായി തുടങ്ങിണ്ട്! ലോക് ഡൗണ്‍ കാലത്തെ വിഷാദത്തെക്കുറിച്ച് ജസ്ല മാടശ്ശേരി

  |

  സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മലയാളികള്‍ക്ക് ഒന്നങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമായിരുന്നു ജസ്ല മാടശ്ശേരി തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം.

  ജസ്ല മാടശ്ശേരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ വിഷാദത്തെക്കുറിച്ചുളള കുറിപ്പുമായിട്ടാണ് ജസ്ല എത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് അധികപേര്‍ക്കും ഉണ്ടാവുന്ന വിഷാദത്തെ എങ്ങനെ അതിജീവിക്കാം എന്ന് നടി തന്റെ പുതിയ പോസ്റ്റില്‍ പറയുന്നു.

  ജസ്ലയുടെ വാക്കുകളിലേക്ക്: ഈയിടെയായി കൂട്ടുകാരൊരുപാടെന്നെ വിളിക്കുന്നുണ്ട്. പലപ്പോഴും ജോലിത്തിരക്കിലാണ്. എന്നാലും കഴിയുന്ന പോലെ എടുക്കേം സംസാരിക്കേം ചെയ്യും. എന്നാടീ പറ്റിയേ..എന്നാടാ നിന്റെ പ്രശ്‌നം എന്നൊക്കെ ചോദിക്കുമ്പോ...എന്നോട് പറയണ്..നിന്റെ ഫേസ്ബുക് അക്കോണ്ട് നോക്കുമ്പോ അത്ഭുതം തോന്നണു...നീയെങ്ങനെ ഇത്രേം ഹാപ്പിയായിരിക്കണു...

  ഞാനൊക്കെ ഡിപ്രഷന്‍ വന്ന് ചാവാറായി എന്ന്...
  എന്റെ പൊന്നുമോളെ നിന്നെക്കാള്‍ വല്ല്യ ഡിപ്രഷന്‍ ബ്രക്ഫാസ്റ്റും ലഞ്ചും ഈവനിങ് ടീയും ഡിന്നറും കഴിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. പോരാത്തതിന് ഈയിടെ ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്. പെയ്ന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു. പക്ഷേ
  എന്റെ ഡിപ്രഷന്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യാണ് ചെയ്യണത്.

  ഒന്നെ പറയാനുള്ളു...നിനക്ക് ചെയ്യാന്‍ കൂടുതലിഷ്ടമുള്ള കാര്യങ്ങളില്‍ എങ്കേജ്ഡ് ആവ്. അത് ചെയ്‌തോണ്ടേയിരിക്ക്..വായിക്കാന്‍ കൂടുതലിഷ്ടമുള്ള കാറ്റഗറി ഓഫ് ബുക്‌സ് വായിക്ക്...സിനിമകള്‍ കാണ്..ജോലിയില്‍ കൂടുതല്‍ സിന്‍സിയാരിറ്റി കൊടുക്ക്. എനിക്കും ഇടക്ക് കണ്ട്രോള്‍ വിടുന്നുണ്ട്...കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച് തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു.

  എനിക്കറിയില്ല..എവിടെയാണ് പിടുത്തം വിടുന്നതെന്ന്..പക്ഷേ നമ്മള്‍ ഈ ലോക്ഡൗണ്‍ കാലം അതിജിവിച്ചേ പറ്റു..വരും തലമുറക്ക് വേണ്ടിയെങ്കിലും...എല്ലാരോടുമാണ്..എല്ലാര്‍ക്കും വട്ടായി തുടങ്ങിണ്ട്. അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്‌തോണ്ടേ ഇരിക്കൂ...വായന ..എഴുത്ത് ..പാട്ട്.. ഡാന്‍സ് ഇന്‍സ്രടു മെന്റ്‌സ്..ഫുഡ്.. വര്‍ക്ക് ഔട്ട്....ക്രിയേററീവ് എൈഡിയാസ്...ഫ്രണ്ട്‌സിനെ വിളിക്കാ...വീട്ടില്‍ ഗാര്‍ഡണിങ് ചെയ്യാ.. അങ്ങനങ്ങനെ...അങ്ങനങ്ങനെ...
  ബി സ്‌ട്രോങ്, ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

  സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെയാണ് ജസ്ല എല്ലാവര്‍ക്കും സുപരിചിതയായത്. സമകാലിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകള്‍ കൃത്യമായി ജസ്ല തുറന്നുപറഞ്ഞിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. ദയ അശ്വതിക്കൊപ്പമാണ് അന്ന് ജസ്ല ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചത്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടിയ ഇരുവരും പിന്നീട് ബിഗ് ബോസില്‍ എത്തിയ ശേഷം അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.

  Read more about: bigg boss 2
  English summary
  Bigg Boss Malayalam Fame Jazla Madasseri Shared Her Experience To Overcome Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X