twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബാംഗങ്ങളെ പോലെ പ്രിയപ്പെട്ടവരായി മാറിയവരെ കൈവിടില്ല, പുതിയ തീരുമാനത്തെ കുറിച്ച് കിടിലം ഫിറോസ്‌

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് തിരിച്ചെത്തിയ താരമാണ് കിടിലം ഫിറോസ്. മൈന്‍ഡ് റീഡര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം നേടിയ ഫിറോസ് ഷോയില്‍ ആറാം സ്ഥാനത്താണ് എത്തിയത്. വേറിട്ട ഗെയിം സ്ട്രാറ്റജികളും പ്ലാനുകളുമായാണ് കിടിലം ഷോയില്‍ മുന്നേറിയത്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ബിഗ് ബോസില്‍ എത്തുകയായിരുന്നു ഫിറോസ്. ഇത്തവണ ഫൈനലില്‍ വരുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം ഫിറോസ്. ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

    kidilamfiroz

    തന്നെ പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമെല്ലാം നന്ദി അറിയിച്ച് കിടിലം ഫിറോസ് എത്തി. സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് താരത്തെ പിന്തുണയ്ക്കുന്നവര്‍ ഏറെയാണ്. അതേസമയം ചിങ്ങം ഒന്നിന് നല്ല ദിവസത്തെ നല്ല തീരുമാനം അറിയിച്ചുകൊണ്ടുളള കിടിലം ഫിറോസിന്‌റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിഗ് ബോസ് സമയത്ത് തുടങ്ങിയ ആര്‍മി ഗ്രൂപ്പ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചാണ് കിടിലം ഫിറോസിന്‌റെ പുതിയ പോസ്റ്റ് വന്നത്.

    ഫിറോസിന്‌റെ വാക്കുകളിലേക്ക്: 'ബിഗ് ബോസ് കഴിഞ്ഞു. ആര്‍മി ഗ്രൂപ്പുകള്‍ ഞങ്ങള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും ചെയ്തുതന്ന ആകാശത്തോളം വലിയ ഇഷ്ടത്തിന് ഒരുപാട് നന്ദി. എന്നാലിനി ആര്‍മി ഗ്രൂപ്പുകളുടെ ഈ സീസണിലെ പ്രസക്തി നഷ്ടമായതായാണ് ഞാന്‍ കരുതുന്നത്. പക്ഷെ നന്മയുള്ള ഒരു കൂട്ടായ്മ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്. ഈ സീസണില്‍ എന്നെ ഒരുപാട് സപ്പോര്‍ട് ചെയ്ത കൂടെപ്പിറപ്പുകള്‍ ആണ് കെഎഫ് ആര്‍മി', ഫിറോസ് പറയുന്നു.

    പ്രിയാമണിയുടെ സ്റ്റൈലിഷ് ലുക്ക്, വൈറലായി ചിത്രങ്ങള്‍, കാണാം

    'എന്നാലിന്ന് മുതല്‍ അങ്ങനൊരു കൂട്ടായ്മ ഇല്ല. എന്നാല്‍ കുടുംബാംഗങ്ങളെപോലെ പ്രിയപ്പെട്ടവരായി മാറിയ താനേ സെര്‍ന്ത കൂട്ടത്തെ ജീവിതത്തില്‍ ഉടനീളം കൈവിടാനും തീരുമാനമില്ല. അതുകൊണ്ടു തന്നെ ആ കൂട്ടായ്മ വി ഒ കെ (വോയിസ് ഓഫ് കിടിലം) എന്ന പേരില്‍ ഇനി അറിയപ്പെടും. ഞാന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്നവര്‍ എന്ന നിലയില്‍ അല്ല, സമൂഹത്തിലേക്ക് ഒരു കൈതാങ്ങായി മാറുക എന്നതാണ് അവരുടെ ലക്ഷ്യം. നല്ല ദിവസത്തെ നല്ല തീരുമാനം. പൂര്‍ണ പിന്തുണയോടെ നിങ്ങളില്‍ ഒരുവനായി ഞാനും ഉണ്ടാകും, പ്രകാശം പരക്കട്ടെ', കിടിലം ഫിറോസ് കുറിച്ചു.

    അതേസമയം ബിഗ് ബോസില്‍ ഇത്തവണ എല്ലാവരും ഉറ്റുനോക്കിയ ഒരു മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം ഫിറോസ്. തുടക്കം മുതല്‍ അവസാനം വരെ വലിയ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മല്‍സരിച്ചത്. വളരെ കുറച്ച് സമയങ്ങളില്‍ മാത്രമാണ് കിടിലത്തെ ഷോയില്‍ ഡൗണായി കണ്ടത്. ഡിംപലിനെതിരെ നടത്തിയ പരാമര്‍ശങ്ങളെല്ലാം ഫിറോസിന് തിരിച്ചടിയായി മാറി. ബിഗ് ബോസ് ഹൗസില്‍ വെച്ചുളള അദ്ദേഹത്തിന്‌റെ പ്രവചനങ്ങളും ശ്രദ്ധേയമായിരുന്നു. ഷോയില്‍ എത്തിയ സമയത്ത് തന്നെ തന്നെ ആരൊക്കെ ഫൈനലില്‍ എത്തുമെന്നുളളത് ഫിറോസ് പ്രവചിച്ചു.

    പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

    മണിക്കുട്ടനെയാണ് തന്‌റെ ഏതിരാളിയായി ഷോയില്‍ കിടിലം ഫിറോസ് കണ്ടത്. ഇതിന്‌റെ കാരണം പിന്നീട് അഭിമുഖങ്ങളില്‍ ബിഗ് ബോസ് താരം തുറന്നുപറഞ്ഞിട്ടുണ്ട്. വലിയ സെലിബ്രിറ്റി സ്റ്റാറ്റസുളളവര്‍ക്കെതിരെ മല്‍സരിക്കുന്നത് ആണ് ബിഗ് ബോസില്‍ മുന്നോട്ട് പോവാന്‍ സഹായിക്കുക. അതുകൊണ്ടാണ് മണിക്കുട്ടനെ എതിരാളിയായി കണ്ടത് എന്നാണ് ഫിറോസ് പറഞ്ഞത്. ഫിറോസിനോട് സംസാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പലരും ബുദ്ധിമുട്ടിയിരുന്നു. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം കൃത്യമായി ഷോയില്‍ തുറന്നുപറഞ്ഞിട്ടുണ്ട് താരം. കിടിലം ഫിറോസിന്‌റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം പ്രേക്ഷകര്‍ ബിഗ് ബോസ് മൂന്നാം സീസണിലൂടെ കണ്ടു.

    Recommended Video

    എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

    പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനുപുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

    English summary
    bigg boss malayalam fame kidilam firoz about his army groups and new decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X