For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫാന്‍സ് കൂടുതലുള്ളത് റോബിന് തന്നെ, പക്ഷേ ഫാന്‍ ഫൈറ്റ് കണ്ടാല്‍ ചിരി വരും! ബിഗ് ബോസ് ഗുണമായെന്ന് അഖില്‍

  |

  കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ കുട്ടി അഖില്‍ ബിഗ് ബോസിലേക്ക് വരുന്നതായി പ്രവചനമുണ്ടായിരുന്നു. അങ്ങനെ ആരാധകര്‍ കാത്തിരുന്നത് പോലെ അഖില്‍ ബിഗ് ബോസിലേക്ക് എത്തി. ശക്തമായ നിലപാടുകളിലൂടെ തന്റെ അഭിപ്രായം പറഞ്ഞ അഖില്‍ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസില്‍ ഇടംനേടിയത്.

  വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും മത്സരത്തില്‍ നിന്നും പുറത്തായി. സൂരജും സുചിത്രയുമായി അഖിലിനുണ്ടായ സൗഹൃദം ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് കാരണം ജീവിതം തകര്‍ന്നു എന്നൊക്കെ പറയുന്നവരോട് തനിക്കത് കൊണ്ട് ലാഭമേ ഉണ്ടായിട്ടുള്ളു എന്നാണ് അഖില്‍ പറയുന്നത്. മാത്രമല്ല ഫാന്‍സെന്ന് പറഞ്ഞ് ചിലര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ കാണുമ്പോള്‍ ചിരി വരുമെന്നും തരം പറയുകയാണ്.

  Also Read: കമല്‍ ഹാസനുമായി ഒരു ബന്ധവുമില്ല; പ്രതിഫലമടക്കം തരാതെ പറ്റിക്കപ്പെട്ടതിനെ കുറിച്ച് വേര്‍പിരിഞ്ഞ ശേഷം ഗൗതമി

  നെഗറ്റീവ് കമന്റ്‌സ് എപ്പോഴും വരും. ചിലര്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കും. അതിനെ എതിര്‍ത്ത് ചിലര്‍ വരും. അപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അതിനെതിരെ സംസാരിക്കും. നമുക്ക് പിന്തുണ തരുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പക്ഷേ ഫാന്‍ ഫൈറ്റ് ഓക്കെയാണ്. എന്നാല്‍ ബിഗ് ബോസിനകത്തുള്ളവര്‍ പുറത്ത് വന്നതിന് ശേഷം ഫൈറ്റ് ഉണ്ടാവാറുണ്ട്. ഇതൊക്കെ ഗെയിമല്ലേ, അതൊക്കെ കളഞ്ഞിട്ട് വേണം വരാന്‍.

  Also Read: പാകിസ്താന്‍ നടിയുടെ കൂടെ ഷാരൂഖ് ഖാന്റെ മകന്‍; ദുബായിലെ പാര്‍ട്ടിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രം വൈറല്‍

  കോമഡി സ്റ്റാര്‍സ് ചെയ്തതിന് ശേഷം വേറൊരു ചാനല്‍ പരിപാടിയല്‍ പോയി എന്നേ ബിഗ് ബോസിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളു. ഞാന്‍ ഞാനായി നില്‍ക്കുന്നൊരു ഷോ യിലേക്കാണ് പോയത്. കോമഡി സ്റ്റാര്‍സ് ഫൈനലില്‍ വിജയിച്ചു. അത് കഴിഞ്ഞതോടെ എല്ലാം തീര്‍ന്നു.

  അത്രയുമേ ബിഗ് ബോസിനെ കുറിച്ചും ചിന്തിക്കുന്നുള്ളു. വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുത്തിട്ട് മടങ്ങി വന്നു. ഫാന്‍ ഫൈറ്റ് ഒക്കെ അടുത്ത ബിഗ് ബോസ് തുടങ്ങുമ്പോഴെക്കും തീരും. അവര്‍ക്ക് പുതിയ ആളുകളെ കിട്ടും.

  നമ്മളെ സപ്പോര്‍ട്ട് ചെയ്ത ആളുകളായിരിക്കും പുതിയവരെയും സപ്പോര്‍ട്ട് ചെയ്യുക. പിന്നെ നമ്മുക്ക് വേണ്ടി സംസരിച്ചവര്‍ അവര്‍ക്ക് വേണ്ടി സംസാരിക്കും. എന്നിരുന്നാലും നമ്മള്‍ പറയാതെ നമുക്ക് വേണ്ടി ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ബിഗ് ബോസില്‍ പോയ പലര്‍ക്കും അതൊക്കെ കിട്ടിയിട്ടുണ്ട്.

  റോബിനാണ് ഏറ്റവും കൂടുതല്‍ ഫാന്‍സുള്ളത്. എയര്‍പോര്‍ട്ടില്‍ ആളുകള്‍ വന്നതൊക്കെ നമ്മള്‍ കണ്ടതാണ്. അതൊക്കെ ഭാഗ്യമാണ്. പക്ഷേ ഫാന്‍ ഫൈറ്റുകാര്‍ ഇടുന്ന കമന്റുകളില്‍ ചിലത് കാണുമ്പോള്‍ ചിരി വരും.

  ബിഗ് ബോസില്‍ നിന്നും നെഗറ്റീവായി ഒന്നും കിട്ടിയിട്ടില്ല. അതൊരു നെഗറ്റീവ് സ്ഥലമാണെന്നും തോന്നുന്നില്ല. മുന്‍പ് ചില കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയാതെ ഇരിക്കുമായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. പറയാനുള്ളത് അതുപോലെ പറയാന്‍ സാധിക്കും.

  ബിഗ് ബോസില്‍ നിന്നത് കൊണ്ട് ഏത് സാഹചര്യവും എനിക്ക് കൈകാര്യം ചെയ്യാനും പറ്റും. പെട്ടെന്ന് വിഷമം വന്നിരുന്ന എനിക്കിപ്പോള്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുമെന്നും അഖില്‍ പറയുന്നു. ഇതൊക്കെ ബിഗ് ബോസ് കാരണം ഉണ്ടായതാണ്.

  ബിഗ് ബോസിന് ശേഷം കരിയറിന് പ്രശ്‌നമില്ല, കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നോട് ഇഷ്ടമുണ്ടായിരുന്ന ചിലരുടെ ഇഷ്ടം പോയിട്ടുണ്ടാവും. എന്നെ അറിയാത്ത ചിലര്‍ക്ക് ഇഷ്ടമായിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും യാതൊരു നെഗറ്റീവുമില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അഖില്‍ ഉറപ്പിച്ച് പറയുന്നു.

  English summary
  Bigg Boss Malayalam Fame Kutty Akhil About Robin's Fan Power And His Experience. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X