'ഞങ്ങളുമായി കോൺടാക്ടില്ല; റോബിനിപ്പോൾ ഏത് മൂഡിലാണെന്ന് അറിയില്ല; പാല് കാച്ചലിന് വിളിച്ചപ്പോൾ'

ബി​ഗ് ബോസ് നാലാം സീസണിൽ ഹേറ്റേഴ്സില്ലാതെ ജന സ്വീകാര്യത നേടിയവരിൽ ഒരാളാണ് കുട്ടി അഖിൽ. അഖിൽ ഷോയിൽ നിന്നും പുറത്തായതിൽ അന്ന് പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് എതിർപ്പുണ്ടായിരുന്നു. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം കുറെക്കൂടി ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടാൻ അഖിലിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കുട്ടി അഖിൽ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചത്. ഏറെ നാളായുള്ള സ്വന്തമായൊരു വീടെന്ന ആ​ഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് അഖിൽ.

ബി​ഗ് ബോസിലെ തന്റെ സഹ മത്സരാർത്ഥികളായിരുന്നവരിൽ മിക്കവരെയും അഖിൽ വീട്ടിലേക്ക് ക്ഷണിച്ചു. ഷോയ്ക്ക് ശേഷം അഖിലിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയ സുചിത്ര, സൂരജ് തേലക്കാട് എന്നിവർക്ക് പുറമെ റിയാസ് സലിം, ധന്യ മേരി വർ​ഗീസ് തുടങ്ങിയ മത്സരാർത്ഥികളും അതിഥികളായെത്തി. നാലാം സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട റോബിന്റെ അഭാവമാണ് ആരാധകർ ശ്രദ്ധിച്ചത്.

റോബിനെ ക്ഷണിച്ചില്ലേ, റോബിനുമായി പിണക്കമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കുട്ടി അഖിൽ. ബിഹൈന്റ്വുഡ്സിനോട് സംസാരിക്കുകയായിരുന്നു അഖിൽ. ബി​ഗ് ബോസിന് ശേഷം റോബിനുമായി വലിയ ബന്ധം ഇല്ലെന്ന് കുട്ടി അഖിൽ പറയുന്നു.

Kutty Akhil

'എന്റെ കൈയിൽ റോബിന്റെ നമ്പർ ഉണ്ടായിരുന്നു. ആ നമ്പറിലേക്ക് റോബിനെ വിളിച്ചു. പക്ഷെ ആ നമ്പറിപ്പോൾ നിലവിലില്ല. നമ്പർ വാങ്ങി വിളിക്കമോ എന്ന് വീണ്ടും ആലോചിച്ചു. തെറ്റാണെങ്കിൽ ക്ഷമിക്കുക. കാരണം ഒരുപാട് പേർ പറയുന്നുണ്ട് റോബിനെ മാത്രം വിളിച്ചില്ലെന്ന്'

'പുള്ളിക്ക് നമ്മളോടൊക്കെ ഇപ്പോൾ എന്താണെന്ന് ഇപ്പോൾ അറിയില്ല. കുറേപ്പേരെ വിളിച്ചപ്പോൾ മിക്കവരും വന്നു. വരാത്തവർ ഇഷ്ടക്കേട് കൊണ്ട് വരാഞ്ഞതല്ല. അല്ലാതെ കുറേപ്പേരെ വിളിക്കുമ്പോൾ താൽപര്യക്കുറവ് തോന്നമല്ലോ. റോബിന് അങ്ങനെ എന്തെങ്കിലും തോന്നുമോ എന്നുണ്ട്. ഇപ്പോൾ റോബിനെക്കുറിച്ച് ഒരു ചിത്രമുണ്ട് എന്റെ മനസ്സിൽ'

'അവസാനമായി കണ്ടത് വരെയുള്ള ചിത്രം ഉള്ളിലുണ്ട്. റോബിനിപ്പോൾ എന്ത് മൂഡിലാണ് നിൽക്കുന്നതെന്ന് അറിയില്ല. ഇപ്പോഴത്തെ കുറേ വിവാ​ദങ്ങളാൽ. ആ സമയത്ത് പോലും ഞാൻ വിളിച്ച് ആശ്വസിപ്പിക്കുകയൊന്നും ചെയ്തിട്ടില്ല. കോൺടാക്ടില്ല. എന്നെ വിളിക്കാറില്ല, ഞാനും വിളിക്കാറില്ല. റോബിനിപ്പോൾ നമ്മളോടെങ്ങനെയാണെന്ന് അറിയില്ല. പറഞ്ഞ് വരുമ്പോൾ നമ്മളിലാരുമായും വലിയ കോൺടാക്ടില്ല. എനിക്ക് തോന്നുന്നു ലക്ഷ്മി ചേച്ചിയുമായും ബ്ലെസ്ലിലിയുമായി മാത്രമേ കോൺടാക്ടൂള്ളൂയെന്ന്,' കുട്ടി അഖിൽ പറഞ്ഞു.

നാലാം സീസണിൽ വിജയി ദിൽഷ പ്രസന്നയായിരുന്നെങ്കിലും കൂടുതൽ ആഘോഷിക്കപ്പെട്ടത് റോബിനാണ്. ഇടയ്ക്ക് വെച്ച് റോബിൻ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. അടുത്തിടെയായി തുടരെ വിവാദങ്ങളിൽ റോബിൻ അകപ്പെട്ടിരുന്നു. റോബിൻ പ്രശസ്തിക്ക് പിന്നാലെ പോവുന്ന ആളാണെന്ന് വരെ ആരോപണം വന്നു.

ശാലു പേയാട് ഉൾപ്പെടെയുള്ളവരാണ് റോബിനെതിരെ രം​ഗത്ത് വന്നത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷവും പിആർ വർക്കിൽ റോബിന് വേണ്ടി ശക്തമായി നടക്കുന്നെന്ന് ആരോപണമുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ഡീ​ഗ്രേഡിം​ഗും റോബിനെതിരെ നടന്നു. പൊതുവേദികളിലെ അലറലുൾപ്പെടെ ട്രോളായി.

Kutty Akhil, Robin

ബി​ഗ് ബോസ് നാലാം സീസണിൽ റോബിന് സുഹൃത്തുക്കളായി അധികം പേരുണ്ടായിരുന്നില്ല, ജാസ്മിൻ, റിയാസ് തുടങ്ങിയവരുമായി റോബിന് വലിയ വഴക്കുമുണ്ടായിട്ടുണ്ട്. അഞ്ചാം സീസൺ തുടങ്ങിയിട്ടും നാലാം സീസണിലെ മത്സരാർത്ഥികളോട് പ്രേക്ഷകർക്ക് മമതയുണ്ട്.

പുതിയ സീസൺ ആവേശകരമല്ലെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയുന്നത്. ​ഗെയിമിനപ്പുറം പ്രേക്ഷകർക്കിഷ്ടപ്പെടുന്ന വിഷയങ്ങളൊന്നും മത്സരാർത്ഥികളിൽ നിന്ന് വരുന്നില്ലെന്നും വിമർശനമുണ്ട്. എയ്ഞ്ചലിൻ, ​ഗോപിക, ഹനാൻ എന്നിവരാണ് ഷോയിൽ നിന്നും ഇതുവരെ പുറത്തായത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X