‌'ഇടിക്കും എന്നൊക്കെ പറയുന്നത് മാസായി തോന്നാം, പക്ഷെ അത് എപ്പോഴുമായാൽ അരോചകമാണ്'; റോബിനെ കുറിച്ച് മനീഷ!

ബി​ഗ് ബോസ് സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. മുപ്പത്തിയെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മത്സരാർഥികളുടെ പ്രകടനങ്ങൾ കാഴ്ചക്കാരിലും ആവേശം നിറയ്ക്കുന്ന തലത്തിലേക്ക് മാറിയത്. പതിനഞ്ച് പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. ആ പതിനഞ്ച് പേരും സെയ്ഫ് ​ഗെയിമെല്ലാം മാറ്റിവെച്ച് മത്സരത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. വീക്കിലി ടാസ്ക്കാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. രണ്ട് ടീമായിട്ടാണ് മത്സരാർഥികൾ തിരിഞ്ഞിരിക്കുന്നത്.

ഫിസിക്കൽ ടാസ്ക്കായത് കൊണ്ട് മത്സരാർഥികൾക്ക് പരിക്കേൽക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ഹൗസിൽ ഡബിൾ എവിക്ഷനാണ് നടന്നത്. മനീഷ, ശ്രീദേവി എന്നിവരാണ് പുറത്തായത്. അതിനാൽ മനീഷ ഹൗസിലെ വളരെ ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു. മനീഷ പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാണിക്യകല്ല് ടാസ്ക്ക് വിജയിച്ചതോടെ രണ്ടാഴ്ചത്തേക്ക് നോമിനേഷൻ മുക്തി മനീഷയ്ക്ക് ലഭിച്ചുവെന്ന് ബി​ഗ് ബോസ് പ്രഖ്യാപിച്ചിരുന്നു.

Maneesha

ഇതോടെ മനീഷ സേഫാണെന്ന് കരുതി പലരും മനീഷയ്ക്ക് വോട്ട് ചെയ്യുന്നത് നിർത്തി. അതുകൊണ്ട് കൂടിയാണ് വോട്ട് കുറഞ്ഞ് മനീഷ പുറത്തായത്. ഇപ്പോഴിത മനീഷ കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥി റോബിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു സമയത്ത് നിരന്തരമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത് റോബിനായിരുന്നു.

പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴുള്ള റോബിന്റെ അലറി വിളിച്ചുള്ള സംസാരം. വെറുപ്പ് ഉള്ള ആളുകളെ മീഡിയയ്ക്ക് മുമ്പിൽ വന്ന് ഇടിക്കുമെടാ... എന്നുള്ള തരത്തിൽ ഭീഷണിപ്പെടുത്തിയുള്ള സംസാരം എന്നിവയൊക്കെ ചർച്ചയായിരുന്നു. പലർക്കും റോബിന്റെ പബ്ലിക്ക് ബിഹേവിയറിനോട് എതിർ അഭിപ്രായമാണുള്ളത്.

റോബിന്റെ ഒച്ചയെടുത്തുള്ള സംസാരത്തെ കുറിച്ച് മനീഷ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. റോബിൻ ഒരു ചൂടാനാണെന്ന് കരുതി തനിക്ക് യാതൊരു എതിരഭിപ്രായവും ഇല്ലെന്നാണ് മനീഷ പറയുന്നത്. 'റോബിൻ രാധാകൃഷ്ണനോട് എനിക്ക് എതിർ അഭിപ്രായമൊന്നുമില്ല.'

'അവൻ കുറച്ച് ചൂടാനാണ്. ഒച്ചയെടുത്ത് സംസാരിക്കും എന്നതൊക്കെ ഓരോരുത്തരുടെ ക്യാരക്ടർ സ്റ്റിക്സാണ്. ഞാൻ ചൂടത്തിയാണ്. പക്ഷെ അത് എവിടെ എടുക്കണമെന്ന് ഞാൻ തീരുമാനിക്കും. അത് എന്റെ വിവേചന ബുദ്ധിയാണ്. ആ വിവേചന ബു​​ദ്ധി എനിക്ക് കിട്ടിയത് എന്റെ കാർന്നോമ്മാരിൽ നിന്നാണ്. എന്റെ മകൻ മോശമായി പെരുമാറിയാൽ അത് പറഞ്ഞ് തിരുത്തി കൊടുക്കേണ്ട ബാധ്യസ്ഥത എനിക്കുണ്ട്.'

Maneesha

'അച്ഛനും അമ്മയും പറഞ്ഞുകൊടുത്തില്ലെന്നല്ല ഞാൻ പറയുന്നത്. എന്താണ് പുറത്ത് നടക്കുന്നത് എന്നത് സംബന്ധിച്ച് കുടുംബത്തിൽ നിന്ന് കൂടി ചെറിയൊരു ഉപദേശം സ്വീകരിക്കാം. പിന്നെ നിന്നെ ഇടിക്കും എന്നുള്ള തരത്തിലുള്ള സംസാരം മാസായിട്ട് നമുക്ക് തോന്നാം. പക്ഷെ അത് എപ്പോഴും ആവർത്തിക്കുമ്പോൾ അരോചകമായി മാറും. അതിപ്പോൾ കരച്ചിൽ ആണെങ്കിലും ദേഷ്യമാണെങ്കിലും സന്തോഷമാണെങ്കിലും പരിധി വിട്ട് പോകാൻ പാടില്ല.'

'അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ. അന്ധമായിട്ടുള്ള ആരാധന മോശമാണ്. തെറ്റ് ആവർത്തിക്കപ്പെടാതെ ഇരിക്കുക. ഞാനും ഭയങ്കരമായി ദേഷ്യപ്പെടുന്നയാളാണ്. പക്ഷെ വല്ലപ്പോഴും മാത്രമെയുള്ളു. ചെയ്ത തെറ്റ് ആവർത്തിക്കാറില്ല. ചെയ്ത തെറ്റ് ആളുകൾ വീണ്ടും റിപ്പീറ്റ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യാൻ ആളുകൾ വരുമ്പോഴാണ്.'

'പക്ഷെ ​ദൂഷ്യഫലം സപ്പോർട്ട് ചെയ്യുന്നവരല്ല ആ പ്രവൃത്തി ചെയ്തയാളാണ് അനുഭവിക്കേണ്ടി വരിക' മനീഷ പറഞ്ഞു. നൂറ് ദിവസം ഹൗസിൽ തികയ്ക്കണമെന്ന് ആ​ഗ്രഹിച്ച് തന്നെയാണ് മനീഷ ഹൗസിലേക്ക് പോയത്. മനീഷ പുറത്തായത് ഹൗസിലുള്ളവർക്കും വലിയ ഷോക്കായിരുന്നു. കരഞ്ഞുകൊണ്ടാണ് എല്ലാവരും മനീഷയെ യാത്രയാക്കിയത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X