ഡിവോഴ്‌സ് ആയിട്ടില്ല, എന്റെ പപ്പയാണ് പത്രോസ്, അഭ്യൂഹങ്ങള്‍ക്ക് മഞ്ജുവിന്റെ മറുപടി

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ മുതല്‍ എല്ലാവര്‍ക്കും സുപരിചിതയാണ് താരം. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മഞ്ജു പത്രോസ് എന്ന നടിയുടെ പേരാണ് പലരിലും സംശയമുണ്ടാക്കിയത്.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മഞ്ജു സുനിച്ചന്‍ എന്ന പേരിലും അറിയപ്പെട്ടിട്ടുണ്ട് താരം. നടന്‍ അനീഷ് രവിയുടെ യൂടൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് മഞ്ജു വീണ്ടും മനസുതുറന്നത്. 'എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നുളളത് പേഴ്‌സണല്‍ ചോയ്‌സാണെന്ന്' മഞ്ജു പറയുന്നു. 'സുനിച്ചനെ ഡിവോഴ്‌സ് ചെയ്തിട്ടില്ല. എന്‌റെ അപ്പന്‌റെ പേരാണ് പത്രോസ്'.

1982 ഫെബ്രുവരി 27ാം തിയ്യതി എന്നെ

'1982 ഫെബ്രുവരി 27ാം തിയ്യതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ്, എന്റെ അപ്പനാണ് പത്രോസ്. ആ മനുഷ്യന്റെ കൂടെ ജീവിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. സുനിച്ചന്‍ ഗള്‍ഫിലാണ്‌. എനിക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റാത്തത് കാരണം ഞാന്‍ പപ്പയുടെയും മമ്മിയുടെയും കൂടെയാണ്. 2005ലാണ് സുനിച്ചനുമായുളള വിവാഹം', മഞ്ജു പറയുന്നു.

വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സുനിച്ചനോട്

'വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സുനിച്ചനോട് പറഞ്ഞു; പേര് ഞാന്‍ മാറ്റില്ലെന്ന്. അപ്പന്‌റെ പേര് എന്റെ പേരിന്‌റെ കൂടെ കാണും. അപ്പോ സുനിച്ചനും കുഴപ്പമില്ലെന്ന് പറഞ്ഞു. എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണ്. എന്നാല്‍ വെറുതെ അല്ല ഭാര്യയുടെ സമയത്ത് ഞാനും സുനിച്ചനും ഒരുമിച്ച് മല്‍സരിക്കുന്നത് കൊണ്ട് മഞ്ജു സുനിച്ചന്‍ എന്നായിരുന്നു പേര്. ഈ പേരില്‍ ആളുകള് എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അപ്പോ അവരുടെ വിചാരം മഞ്ജു സുനിച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര് എന്നാണ്'.

കല്യാണം കഴിഞ്ഞതുകൊണ്ട്

'കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ പേരിനൊപ്പം ഭര്‍ത്താവിന്‌റെ പേരുണ്ടെന്നാണ് അവരുടെ വിചാരം. പക്ഷേ എന്നോട് പെട്ടെന്ന് ഒരാള്‍ ചോദിക്കുമ്പോ മഞ്ജു പത്രോസ് എന്ന പേരാണ് പറയുക. അപ്പോ സുനിച്ചന്‌റെ ഭാര്യ അല്ലെന്ന് ചോദിക്കുമ്പോള്‍ അതെ മഞ്ജു സുനിച്ചന്‍ എന്ന് പറയും. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ കുറച്ച് തിരക്ക് വന്ന സമയത്ത് ബാങ്ക് സ്റ്റേറ്റ്‌മെന്‌റിലും മറ്റു നമ്മുടെ ഒറിജിനല്‍ പേരാണ് കൊടുത്തത്'.

ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം

'ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സാവധാനം എല്ലാവരും മഞ്ജു പത്രോസ് എന്ന് വിളിച്ചുതുടങ്ങി. അത് മീഡിയയില്‍ വന്ന് തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംശയമുണ്ടായത്. പിന്നെ സുനിച്ചന്‍ ഗള്‍ഫിലായതുകൊണ്ട് എന്റെ കൂടെ ഉണ്ടാവാറില്ല. അപ്പോ എല്ലാവര്‍ക്കും സംശയമായി. ഇപ്പോ മഞ്ജു സുനിച്ചന്‍ എന്ന് കേള്‍ക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെ. അപ്പോ പലരും പറയുവാണ് പത്രോസ് എന്ന പുതിയ ആളെ അവള്‍ക്ക് കിട്ടിയുണ്ടെന്ന്. ഇതാണ് ഇതിന്‌റെ വാസ്തവം'.

Recommended Video

Manju pathrose against social media bullying
ഞാനും സുനിച്ചനും സന്തോഷമായിട്ട്

'ഞാനും സുനിച്ചനും സന്തോഷമായിട്ട് ജീവിക്കുന്നതില്‍ ആര്‍ക്കാ കുഴപ്പം', നടി ചോദിക്കുന്നു. ഒരു ഇരുപത് ശതമാനം ആളുകള്‍ മാത്രമാണ് അനാവശ്യമായി ജീവിതത്തില്‍ ഇടപെടുന്നത്. ബാക്കിയുളളവരെല്ലാം നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവര് ജീവിച്ചോട്ടെ, അവരെ സമാധാനമായിട്ട് ജീവിക്കാന്‍ വിടൂ എന്ന് പറയും. അപ്പോ ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല, ഹാപ്പിയായിട്ട് ഇരിക്കുന്നു. പത്രോസ് എന്റെ പപ്പയാണ്', മഞ്ജു പറഞ്ഞു.

Read more about: manju actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X