വേര്‍പിരിയുന്നുവെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയോ? മഞ്ജു പത്രോസിനൊപ്പം ഭര്‍ത്താവ് സുനിച്ചനുള്ള ചിത്രം

ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെ തന്നെ പ്രശസ്തിയിലേക്ക് എത്തിയ നടി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രമായിരുന്നു ഏറെയും ആരാധകരെ നേടി കൊടുത്തത്.

എന്നാല്‍ ഈ വര്‍ഷം നടത്തിയ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് മഞ്ജുവിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തുടക്കത്തില്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മഞ്ജുവെങ്കിലും 49-ാം ദിവസം നിന്നതിന് ശേഷമാണ് പുറത്ത് പോവുന്നത്. ബിഗ് ബൗസിനുള്ളില്‍ നിന്നപ്പോഴും പുറത്ത് വന്നപ്പോഴും വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

manju-pathrose

മഞ്ജുവിന്റെ ദാമ്പത്യ ജീവിതം സംബന്ധിച്ചായിരുന്നു ചില ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. ബിഗ് ബോസില്‍ വന്നതിന് ശേഷം ഭര്‍ത്താവ് സുനിച്ചന്‍ മഞ്ജുവുമായി പിരിയുകയാണെന്നും ഇരുവരും ഡിവേഴ്‌സിന് വേണ്ടി ഒരുങ്ങുന്നതായിട്ടും ചില വാര്‍ത്തകള്‍ പ്രചരിച്ചു. ഇത് ചിലര്‍ ഏറ്റുപിടിച്ചതോടെ നടിയുടെ കുടുംബം വലിയ സങ്കടത്തിലായി. ഇക്കാര്യം പുറത്ത് വന്നതിന് ശേഷം മഞ്ജു തുറന്ന് പറഞ്ഞിരുന്നു.

Recommended Video

Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

താനും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിട്ടവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവ് സുനിച്ചനൊപ്പമുള്ള പുതിയ ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്.

manju-pathrose

ഇതോടെ വിദേശത്തായിരുന്ന സുനിശന്‍ നാട്ടിലെത്തിയോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരുമെത്തി. നിങ്ങള്‍ രണ്ട് പേരും വീണ്ടും കണ്ടുമുട്ടിയോ? സുനിച്ചന്‍ എപ്പോഴാണ് വന്നത്, സുഖമാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ സുനിച്ചന്‍ മടങ്ങി വന്നിട്ടില്ലെന്നും ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നും ആരാധകര്‍ക്ക് മറുപടിയായി മഞ്ജു പറയുന്നു.

ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ കിട്ടിയതോടെ കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അളിയന്‍സ് എന്ന പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജു. എന്നാൽ ഇപ്പോള്‍ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണെന്ന് കൂടി കമൻ്റിനൊപ്പം നടി സൂചിപ്പിച്ചിരിക്കുകയാണ്. അഭിനയത്തിനൊപ്പം മഞ്ജുവിൻ്റെ സുഹൃത്തായ സിമിയ്‌ക്കൊപ്പം ചേര്‍ന്ന് ബ്ലാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ പുത്തൻ വീഡിയോസുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നു.

Read more about: manju bigg boss 2 മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X