For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി കുറച്ച് ദിവസത്തേക്ക് ഞങ്ങളെ കാണില്ല; വേദനയോടെ സങ്കടം പറഞ്ഞ് നടി മഞ്ജു പത്രോസ്, വീഡിയോ പുറത്ത്

  |

  ബിഗ് ബോസിലെത്തിയതിന് ശേഷം നടി മഞ്ജു പത്രോസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലാവാറുണ്ട്. പലപ്പോഴും തന്റെ പരിപാടികളെ കുറിച്ചും വീട്ടിലെ കാര്യങ്ങളുമെല്ലാം മഞ്ജു ആരാധകരോടായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഭിനയിച്ച് കൊണ്ടിരിക്കുന്ന അളിയന്‍സ് എന്ന പരിപാടി കുറച്ച് ദിവസത്തേക്ക് ഉണ്ടാവില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

  പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ അടക്കം ചില ടെക്‌നീഷ്യന്‍സിന് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വെക്കുന്നതെന്ന് ലൈവ് വീഡിയോയിലൂടെ മഞ്ജു വ്യക്തമാക്കിയിരിക്കുകയാണ്. അതുപോലെ ആരാധകര്‍ ചോദിച്ചിരുന്ന ഒരു കാര്യത്തിനുള്ള വ്യക്തമായ മറുപടിയും നടി പറയുന്നുണ്ട്.

  എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ മഞ്ജു ആണ്. അളിയന്‍സിലെ തങ്കം. അളിയന്‍സിലെ നൈറ്റി ഒക്കെ ഇട്ട് ഇരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷന്‍ അല്ല. ഞാന്‍ വീട്ടിലാണ്. വീട്ടിലും തങ്കമായി ഇരിക്കാം എന്ന് വിചാരിച്ചിട്ടാണ് ഈ വേഷത്തില്‍ ഇരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ ആയിട്ട് നമ്മള്‍ക്ക് അളിയന്‍സിന്റെ ഷൂട്ടിങ് വയ്ക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ ഞങ്ങള്‍ ചെറിയൊരു ഇടവേള എടുക്കുകയാണ്. മിക്കവാറും ഒരു രണ്ടാഴ്ച കാലത്തേക്ക് നമ്മള്‍ക്ക് കാണാന്‍ കഴിയില്ല. ഈ ആഴ്ച ഷൂട്ടിങ് വയ്‌ക്കേണ്ടത് ആയിരുന്നു. പക്ഷെ സാധിക്കില്ല.

  കാരണം, ടെക്നീഷന്മാര്‍, പ്രത്യേകിച്ച് ഡയറക്ടര്‍ സാര്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. അപ്പോള്‍ അതുമായി ബന്ധപെട്ടു പ്രാര്‍ത്ഥനയിലും മറ്റുമാണ് ഞങ്ങള്‍. ബാക്കി എല്ലാവരും ക്വാറന്റൈനില്‍ പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒക്കെ ഇപ്പോള്‍ മടങ്ങി പോന്നു. പോസിറ്റീവ് ആയവര്‍ക്ക് വേറൊരു പ്രശ്‌നവുമില്ല. അവര്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവരൊക്കെ സന്തോഷമായി ഇരിക്കുകയാണ്. എങ്കിലും വേഗം നെഗറ്റീവ് ആകാനുള്ള പ്രാര്‍ത്ഥന ഉണ്ടാകണം.

  ഷൂട്ടിങ് വേഗം ആരംഭിക്കുവാനും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ തിരിച്ചുവരും. ഞങ്ങളെ സംബന്ധിച്ച് നിങ്ങളെ കാണാന്‍ പറ്റില്ലെന്നുള്ള വിഷമമുണ്ട്. നിങ്ങള്‍ക്കും അങ്ങനെയാണെന്ന് കരുതുന്നു. എത്രയും പെട്ടെന്ന് ഞങ്ങളെല്ലാവരും തിരിച്ച് വരും. അതുവരെ പഴയ എപ്പിസോഡ് ടെലികാസ്റ്റിങ് ഉണ്ടാകും. ഞങ്ങളെ കണ്ടില്ലെന്നു വച്ചിട്ട് മറന്നു പോകരുത്. ഞങ്ങള്‍ ഉടന്‍ തന്നെ തിരിച്ചെത്തും. ഇതുവരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം. പലപ്പോഴും പറയണം എന്ന് കരുതിയ കാര്യമാണ് അത് കൂടി ഇതിനൊപ്പം ചേര്‍ക്കുന്നു.

  Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

  പലരും ചോദിച്ചു കണ്ടു കോവിഡ് പ്രോട്ടോക്കോള്‍ നിങ്ങള്‍ക്ക് ബാധകം അല്ലേ? മാസ്‌ക്ക് വയ്ക്കില്ലേ? എന്നൊക്കെ. നമ്മള്‍ക്ക് മാസ്‌ക് വച്ച് ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. മുഖത്തെ ഭാവങ്ങള്‍ മാസ്‌ക് വെച്ചാല്‍ കാണാന്‍ സാധിക്കില്ല. പുറത്ത് പോവുന്ന സീനുകള്‍ വളരെ കുറച്ചുള്ളു. അത് മാത്രമല്ല ഡബ്ബിങ് അല്ല ചെയ്യാറുള്ളത്. ശരീരത്തില്‍ മൈക്ക് വെച്ചാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ മാസ്‌ക് വെച്ചാല്‍ ശബ്ദം ബ്രെയ്ക്ക് ആകും. അഭിനയിക്കുന്ന അവസരത്തില്‍ മാത്രമാണ് മാസ്‌ക് മാറ്റുന്നത്. ബാക്കി ടെക്‌നിക്കല്‍ സ്റ്റാഫുകളെല്ലാം മാസ്‌കുകള്‍ ഉപയോഗിക്കാറുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കുന്നു.

  Read more about: manju മഞ്ജു
  English summary
  Bigg Boss Malayalam Fame Manju Sunichen About Aliyans Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X