സീരിയല്‍ നടന് എന്നെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു! കറുത്ത് തടിച്ച ഒരു സ്ത്രീയാണ് പോലും; മഞ്ജു സുനിച്ചന്‍

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ലില്ലിക്കുട്ടിയായി വന്ന് മഞ്ജു സുനിച്ചന്‍ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. സിനിമയില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം ടെലിവിഷന്‍ പരിപാടികളിലാണ് മഞ്ജു സജീവം. ഈ വര്‍ഷം നടത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മഞ്ജു.

ബിഗ് ബോസിലെത്തിയതിന് ശേഷം വ്യാപകമായി സൈബര്‍ ആക്രമണങ്ങള്‍ മഞ്ജുവിന് നേരെ ഉണ്ടായിരുന്നു. അടുത്തിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ അവിടെ നിന്നും നിറത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും സീരിയല്‍ രംഗത്ത് അങ്ങനെ ഉണ്ടായതായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വെളിപ്പെടുത്തുന്നു.

മഞ്ജു പത്രോസിന്റെ വാക്കുകളിലേക്ക്

എന്റെ നിറം അവര്‍ക്കൊരു പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സാധാരണക്കാരിയായ തരക്കേടില്ലാത്ത ഒരു വീട്ടമ്മയാണ് ഞാന്‍. ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഷ്ടപ്പെടുന്നയാള്‍. ഞാന്‍ ഒരിടത്തും പ്രശ്‌നമുണ്ടാക്കാനോ, മോശമായ വഴിയിലൂടെ പണമുണ്ടാക്കാനോ ശ്രമിക്കാറില്ല. എനിക്ക് എന്നോട് തന്നെ ബഹുമാനമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള കളിയാക്കലുകള്‍ കേട്ടാല്‍ തീര്‍ച്ചയായും ഞാന്‍ പ്രതികരിക്കും. അത് എന്റെ സുഹൃത്തുക്കള്‍ക്കായാല്‍ പോലും അങ്ങനെ ആയിരിക്കുമെന്ന് മഞ്ജു പറയുന്നു.

മഞ്ജു പത്രോസിന്റെ വാക്കുകളിലേക്ക്

ഞാന്‍ പറയുന്നതൊക്കെ കേട്ടിട്ട് അത്തരം ആളുകള്‍ നന്നാകുമെന്നോ നാളെ മറ്റുള്ളവരോട് അവര്‍ പറയാതിരിക്കുമെന്നോ ഞാന്‍ കരുതുന്നില്ല. പക്ഷെ പ്രതികരിക്കേണ്ടത് എന്റെ കടമയാണ്. പക്ഷെ ഈ കളിയാക്കുന്ന ആളുകള്‍ക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചു കിട്ടാന്‍ പോകുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന മക്കള്‍ വെളുത്തതാണോ കറുത്തതാണോ തടിച്ചതാണോ മെലിഞ്ഞതാണോ എന്നൊന്നും പറയാന്‍ സാധിക്കില്ല. അതെല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന ആളാണ്. അവരുടെ മക്കള്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കൊരു തിരിച്ചറിവുണ്ടാകും.

മഞ്ജു പത്രോസിന്റെ വാക്കുകളിലേക്ക്

സിനിമയില്‍ നിന്നും ഒരിക്കലും അത്തരം വിവേചനങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ സീരിയല്‍ മേഖലയില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് മഞ്ജു വിശദീകരിക്കുന്നു. ടെലിവിഷനില്‍ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആ സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്റെ ഭാഗത്ത് നിന്നാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്റെ ഭര്‍ത്താവിന്റെ വേഷമായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചത്. എന്നാല്‍ ഞാനെങ്ങനെ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്.

മഞ്ജു പത്രോസിന്റെ വാക്കുകളിലേക്ക്

അതിനെന്താ കാരണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ എന്നായിരുന്നു അയാളുടെ മറുപടി. പ്രണയ വിവാഹമാണെങ്കില്‍ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കില്‍ മഞ്ജുവിന്റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും.

Recommended Video

മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?
 മഞ്ജു പത്രോസിന്റെ വാക്കുകളിലേക്ക്

പക്ഷെ എനിക്ക് തോന്നിയത് എന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ്. സിനിമയില്‍ സീനിയര്‍ നടന്‍മാരായ സിദ്ദിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. കാരണം അവര്‍ക്ക് അഭിനയിക്കാനറിയാം. അവര്‍ അവര്‍ക്ക് ലഭിക്കുന്ന സഹതാരത്തിന്റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവര്‍ക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ടെന്നും മഞ്ജു വ്യക്തമാക്കുന്നു.

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X