For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; സുനിച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഇല്ലാക്കഥകളെ കുറിച്ച് നടി

  |

  ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതിന് ശേഷമാണ് നടി മഞ്ജു പത്രോസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മഞ്ജു മത്സരത്തില്‍ പങ്കെടുത്തിരുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവും വ്യാപകമായ അധിഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി എത്തിയിരുന്നു.

  ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയും ചെയ്തു. ഇത് ആദ്യമായിട്ടല്ല, നേരത്തെയും പലതവണയും അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊന്ന് ഭര്‍ത്താവ് സുനിച്ചനുമായി മഞ്ജു വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണെന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് നടി.

  എന്റെ അമ്മച്ചി നല്ല വെളുത്ത ആളാണ്. ഞാനും അമ്മച്ചിയും പപ്പയും കൂടി പോകുമ്പോള്‍ ചിലര്‍ അയ്യോ, എന്ന് പറയും. ഈ അയ്യോ കേള്‍ക്കുമ്പോഴെ എനിക്ക് മനസിലാകും ഇനി എന്റെ നിറത്തെ പറ്റിയാണ് പറയാന്‍ പോകുന്നതെന്ന്. അയ്യോ റീത്തയുടെ നിറം കിട്ടിയില്ലല്ലോ, ഇത് പത്രോസിനെ പോലെ ആയിപ്പോയല്ലോ എന്ന്. ഞങ്ങളെ പണിയെടുത്ത് വളര്‍ത്തിയ ഞങ്ങളുടെ അപ്പനെയും നിറത്തിന്റെ പേരില്‍ മോശക്കാരന്‍ ആക്കുകയല്ലേ അവര്‍. അത് എവിടുത്തെ ന്യായം? നിറമല്ലല്ലോ ഒന്നിന്റെയും അടിസ്ഥാനം.

  ഒരു കുഞ്ഞിനെ പ്രസവിച്ച ശേഷം കാണാന്‍ വന്നാലും ഒരു വിഭാഗം ആളുകള്‍ ആദ്യം നോക്കുന്നത് അതിന്റെ നിറമാണ്. കൊച്ച് കറുത്തതോ വെളുത്തതോ എന്നതാണ് അവരുടെ പ്രശ്‌നം. എന്തിനാണ് ഇവരൊക്കെ കറുത്ത നിറത്തെ ഇത്ര പേടിക്കുന്നത്. പലരും പറയും, നിങ്ങള്‍ ഇതിനെ കുറിച്ച് ചിന്തിക്കാതിരിക്കൂ എന്ന്. ഞങ്ങളിലേക്ക് ഈ ചിന്ത കുത്തിവെച്ച് തരുന്നത് ഇവരെ പോലുള്ളവരാണ്. ഞങ്ങള്‍ ഈ അയ്യോ, വിളികള്‍ കേള്‍ക്കുന്നത് കൊണ്ടാണ് ഇതിനൊക്കെ എതിരെ സംസാരിച്ച് പോകുന്നത്. ഇനിയുള്ള തലമുറയെങ്കിലും ഇത് ഫേസ് ചെയ്യാതിരിക്കണം.

  സോഷ്യല്‍ മീഡിയയിലും നിറത്തിന്റെ പേരിലുള്ള ധാരാളം കമന്റുകള്‍ വരാറുണ്ട്. എന്താണ് ച്യാച്ചി ഇത്, നിങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട്, എന്താ ചായത്തില്‍ മുങ്ങിയോ, എന്നൊക്കെയാണ് ചിലരുടെ ചോദ്യം. സത്യത്തില്‍ ഞാന്‍ അധികം ഫില്‍റ്ററൊന്നും ഇടാറില്ല. ഇപ്പോഴത്തെ ക്യാമറയൊക്കെ ഫെയ്‌സ് നല്ല ഫെയര്‍ ആയിട്ട് കാണിക്കുന്നതാണ്. ഇനി ഈ കളിയാക്കല്‍ പേടിച്ച് എനിക്ക് ക്യാമറമാനോട് പറയാന്‍ പറ്റുമോ, കുറച്ച് ഇരുണ്ട പോലെ ഷൂട്ട് ചെയ്താല്‍ മതിയെന്ന്.

  ഇവള്‍ എങ്ങനെ വന്നവളാ. ഒരുങ്ങിക്കെട്ടി നടക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് മറ്റ് ചിലരുടെ കമന്റുകള്‍. ഞാന്‍ അധ്വാനിച്ച കാശ് കൊണ്ട് മേടിക്കുന്നതല്ലേ ഇതൊക്കെ. ഇവര്‍ക്കൊക്കെ എന്താണ് അതില്‍ ഇത്ര അസ്വസ്ഥത. എന്റെ വണ്ണത്തെയും നിറത്തെയു ഡ്രസിങ്ങിനെയുമൊക്കെ കുറ്റം പറയാന്‍ ഇവര്‍ക്കൊക്കെ എന്താണ് യോഗ്യത. ഇക്കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. കളിയാക്കുന്നവരില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമുണ്ട്. സ്വന്തമായി ഒരു പേഴ്‌സ് പോലും ഇല്ലാതിരുന്ന ഞാന്‍ അധ്വാനിച്ച് നേടിയതാണ് ഇതൊക്കെ. ഞാന്‍ വണ്ടി മേടിച്ചതും വീട് വയ്ക്കാന്‍ പോകുന്നതുമൊക്കെ എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്. അല്ലാതെ ആരില്‍ നിന്നും വെറുതേ കിട്ടിയതല്ല.

  Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

  ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നാതിയിരുന്നു മറ്റൊരു കഥ. അതും ആള്‍ക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ട് മുതലേ ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സുനിച്ചന്‍ തൂങ്ങിച്ചത്തു എന്ന് വരെ ഞാന്‍ കേട്ടു. ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു കൂട്ടുകാരന്‍ വിളിച്ചാണ് അക്കാര്യം പറയുന്നത്. ചില വാട്‌സാപ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചു, സസുനിച്ചന്‍ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റര്‍ വന്നത്രേ. അത് ചിലരുടെ വേറൊരു സുഖം. ഞാന്‍ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികമെന്നും മഞ്ജു പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Bigg Boss Malayalam Fame Manju Sunichen About Her Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X