For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന് ഉമ്മ കൊടുക്കുന്നത് പല ആംഗിളിലും വന്നു; കല്യാണം കഴിയുന്നത് വരെയേ ആ സന്തോഷം ഉണ്ടായിരുന്നുള്ളുവെന്ന് മഞ്ജു

  |

  മഞ്ജു പത്രോസ് അഥവ മഞ്ജു സുനിച്ചനെ മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി മാറിയ നടിയാണ് മഞ്ജു. നല്ല കഥാപാത്രങ്ങള്‍ ചെയ്തതോട് കൂടി വലിയ പ്രേക്ഷക പിന്തുണ മഞ്ജുവിനുണ്ടായിരുന്നു.

  ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് വരുന്നത്. ഇപ്പോഴിതാ അധികമാരോടും പറയാത്ത തന്റെ ചില കഥകള്‍ മഞ്ജു പത്രോസ് വെളിപ്പെടുത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മഞ്ജു. അച്ഛനും അമ്മയ്ക്കും കൂട്ടുകാരി സിമിയുടെയും കൂടെയാണ് മഞ്ജു ആ വേദിയിലേക്ക് എത്തുന്നത്.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  കല്യാണം കഴിയുന്നത് വരെ ഞാന്‍ വളരെ സന്തോഷത്തിലായിരുന്നെന്നാണ് മഞ്ജു പറയുന്നത്. വിവാഹം കഴിഞ്ഞതോടെ എന്നെ കൊണ്ട് പോയി ഒരു കടലില്‍ ഇട്ടത് പോലെയുള്ള അവസ്ഥയായി. എവിടെ തിരിഞ്ഞ് നോക്കിയാലും കടവും കടത്തിന്റെ കൂടും മാത്രമേയുള്ളു. പിന്നീട് താലിമാല മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം കൊണ്ട് പോയി പണയം വച്ചു. ശരിക്കും പറഞ്ഞാല്‍ അത് വിറ്റാല്‍ മതിയായിരുന്നു. കല്യാണ ദിവസം മാത്രമേ ഞാനത് ഇട്ടിട്ടുള്ളു. പിന്നെ ഞാനത് കണ്ടിട്ടേയില്ല.

  Also Read: രണ്ടാം ക്ലാസില്‍ നിന്നാണ് ആദ്യ പ്രണയം; ഭാര്യയ്ക്കിതുവരെ സമ്മാനം വാങ്ങി കൊടുക്കാത്തതിനെ കുറിച്ച് സാജന്‍ സൂര്യ

  എന്റെ സ്വര്‍ണ്ണം എവിടെയെന്നോ എന്ത് ചെയ്‌തെന്നോ ഞാനിത് വരെ ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയുമില്ലെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ഈ കഥകളൊക്കെ പറയുമ്പോള്‍ നടി വളരെയധികം വികാരഭരിതയാവുകയും കരയുകയും ചെയ്യുന്നുണ്ട്. അവള്‍ക്കത് വലിയ സങ്കടമായി. ഞങ്ങള്‍ അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുത്തതാണെന്ന് മഞ്ജുവിന്റെ അമ്മയും പറയുന്നു.

  തയ്യല്‍ ജോലി ചെയ്താണ് മഞ്ജുവിന്റെ അമ്മ പൈസ ഉണ്ടാക്കിയിരുന്നത്. അങ്ങനെ തയ്യല് മാത്രമായിരുന്നത് കൊണ്ട് കഴുത്തിന് തേയ്മാനം വരെ വന്നു. അങ്ങനെയൊക്കെ ഉണ്ടാക്കി കൊടുത്ത സ്വര്‍ണമാണ്. ഇന്ന് വരെ ആ സ്വര്‍ണം എന്ത് ചെയ്‌തെന്ന് ഇവളെന്നോട് പറഞ്ഞിട്ടില്ല. ഇപ്പോഴാണ് ഞാന്‍ ഈ സത്യമൊക്കെ അറിയുന്നതെന്നും മഞ്ജുവിന്റെ അമ്മ പറഞ്ഞു. മകളെ പറ്റി വന്ന ഗോസിപ്പ് കഥകളെ കുറിച്ചും അമ്മ സൂചിപ്പിച്ചു.

  ചിലര്‍ വന്നിട്ട് മഞ്ജുവിനെ പറ്റി എന്തൊക്കെ കഥകളാണ് കേള്‍ക്കുന്നതെന്ന് ചോദിക്കും. നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ? യൂട്യൂബ് തുറന്നാല്‍ നാണംകെട്ട് പോവും എന്നൊക്കെയാണ് അവരൊക്കെ പറഞ്ഞിരുന്നതെന്ന് മഞ്ജുവിന്റെ അമ്മ റീത്ത പറയുന്നു.

  അതേ സമയം ബിഗ് ബോസില്‍ പോയപ്പോള്‍ ഫുക്രുവിന് ഞാന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയില്‍ കിടക്കുന്നതുമൊക്കെയാണ് പുറത്ത് വന്നത്. ഇഷ്ടം പോലെ തെറിവിളി കേട്ടു. നേപ്പാളില്‍ നിന്നൊക്കെ ചിലര്‍ വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നത് എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് മഞ്ജു പറയുന്നു.

  ഭര്‍ത്താവ് സുനിച്ചനുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പുകളൊന്നും സത്യമല്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ പ്രശ്‌നമൊന്നുമില്ലെന്നാണ് മഞ്ജു പറയുന്നത്. എങ്കില്‍ പിന്നെ നിങ്ങള്‍ ഒന്നിച്ച് പോവുകയാണ് വേണ്ടതെന്ന് അവതാരകന്‍ പറയുന്നു. പിന്നെ നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന ജീവിതമെന്താണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ലല്ലോ എന്നും മഞ്ജു പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Bigg Boss Malayalam Fame Manju Sunichen Opens Up About Her Kiss With Co-star Fukru In BB House. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X