സാരിയാണെങ്കിൽ പിൻ ചെയ്തൂടേ?, അവർ കാണിക്കുമ്പോൾ ഇവർ വീഡിയോ എടുക്കുന്നതിൽ എന്താണ് തെറ്റ്?; നന്ദന

By Desk

നവമാധ്യമങ്ങളുടെ കടന്ന് വരവോടെയാണ് ഓൺലൈൻ മീഡിയകളുടെ എണ്ണം കേരളത്തിൽ വർധിച്ചത്. സെലിബ്രിറ്റികളുടെ വിശേഷങ്ങളും സിനിമാ-സീരിയൽ മേഖലയിലെ പുതിയ വാർത്തകളും എല്ലാം പ്രേക്ഷകർക്കിടയിലേക്ക് അതിവേ​ഗത്തിൽ എത്തുന്നതും ഓൺലൈൻ മീഡിയകൾ വഴിയാണ്. അതേസമയം സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചോദ്യങ്ങളും മോശമായ ആം​ഗിളിൽ ക്യാമറവെച്ച് റീച്ചിന് വേണ്ടി സ്ത്രീകളുടെ ശരീരഭാ​ഗങ്ങൾ പകർത്തി പങ്കുവെക്കുന്ന രീതിയും ഓൺലൈൻ മീഡിയയിൽ വർധിക്കുന്നതായി പരാതിയുണ്ട്.

യുവനടിമാർ അടക്കമുള്ളവർ പലപ്പോഴും അതിന് എതിരെ പ്രതികരിച്ച് രം​ഗത്ത് എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഓൺലൈൻ മീഡിയക്കാർ സെലിബ്രിറ്റികളായ സ്ത്രീകളുടെ വീഡിയോ മോശമായ രീതിയിൽ പകർത്തി പ്രചരിപ്പിക്കുന്നുവെന്ന വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബി​ഗ് ബോസ് താരം നന്ദന.

Nandana Nandu
Photo Credit: neelakuyil entertainment / instagram

പെൺകുട്ടികളിൽ പലരും ക്യാമറയ്ക്ക് പകർത്താവുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നുവെന്നും അവർ കാണിക്കുമ്പോൾ ഓൺലൈൻ മീഡിയ വീഡിയോ എടുക്കുന്നതിൽ എന്താണ് തെറ്റെന്നും നന്ദന ചോദിക്കുന്നു. നീലക്കുയിൽ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നന്ദന. പെൺകുട്ടികൾ ഇങ്ങനെ കാണിച്ച് തരും.

അവർ കാണിക്കുമ്പോൾ ഇവർ വീഡിയോ എടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചാണ് നന്ദന സംസാരിച്ച് തുടങ്ങുന്നത്. മോളെ വൈറലാകുമെന്ന് ബി​ഗ് ബോസിൽ നന്ദനയുടെ സഹമത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാർ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കാണാം. അവർ കാണിച്ചിട്ടല്ലേ നിങ്ങൾ വീഡിയോ എടുക്കുന്നത്. എന്നിട്ട് അവർ തന്നെ കമന്റിടും നിങ്ങൾ എന്തിനാണ് ഇങ്ങനെ വീഡിയോ എടുക്കുന്നതെന്ന്.

പിന്നെ അവർ എന്തിന് കാണിക്കുന്നു?. സാരിയാണെങ്കിൽ പിൻ ചെയ്ത് നടന്നൂടേ. അവർ കാണിക്കുന്നു. അത് അവരുടെ ഇഷ്ടം. ഇവർ അത് വീഡിയോ എടുക്കുന്നു. അത് ഇവരുടെ ഇഷ്ടം. ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്. ഞാൻ കാണിച്ച് നടന്നിട്ട് അത് ഇവർ വീഡിയോയാക്കി എടുത്താൽ തെറ്റ് പറയാൻ പറ്റുമോ?. ഇവർ വീഡോയോ എടുക്കുന്നത് ഞാൻ കാണിച്ചിട്ടാണ്. കാണിക്കാതെ ഇരിക്കുക. വീഡിയോയിൽ വരുന്നതിനോട് താൽപര്യമില്ലെങ്കിലെന്നും നന്ദന പറഞ്ഞു.

എന്റെ പെങ്ങൾ മെച്വേർഡായി എന്നായിരുന്നു നന്ദനയുടെ വാക്കുകൾ കേട്ട് അഭിഷേക് പറഞ്ഞ മറുപടി. അതേസമയം നന്ദനയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. നന്ദന പറയുന്നതിലും കാര്യമുണ്ടെന്നാണ് ചിലർ കുറിച്ചത്. ഞങ്ങളിൽ പലരും പറയാൻ ഉദ്ദേശിച്ചതാണ് നന്ദന പറഞ്ഞതെന്നും കമന്റുകളുണ്ട്. അതേസമയം മറ്റ് ചിലർ നന്ദനയുടെ അഭിപ്രായത്തോട് വിയോജിപ്പും രേഖപ്പെടുത്തി.

Nandana Nandu
Photo Credit: Nandana Nandu / Instagram

ഓൺലൈൻ മീഡിയസിന്റെ സപ്പോർട്ട് വേണം. അതിനാണ് നന്ദ​ന ഇങ്ങനെയൊക്കെ പറയുന്നത്. ഇതുപോലെ എന്തെങ്കിലും പറഞ്ഞാൽ ഉടായിപ്പ് ക്യാപ്ഷൻ മീഡിയ നന്ദനയുടെ വീഡിയോയ്ക്ക് കൊടുക്കില്ല. പക്ഷെ വീഡിയോ എടുക്കാൻ പോകുന്ന ടീംസ് ഏതെങ്കിലും വക്കീലന്മാരോട് ചോദിച്ച് നിയമം കൂടി മനസിലാക്കുക, ഡ്രസ്സ്‌ ഇടുന്നത് ഒരാളുടെ ചോയ്സാണ്. അവരുടെ അനുവാദം ഇല്ലാതെ ക്യാമറയിൽ വീഡിയോ എടുക്കുന്നതും വസ്ത്രധാരണവും രണ്ടും രണ്ടാണ്.

എല്ലാവരും നിങ്ങളെ പോലെ റീച്ചിന് വേണ്ടി അവരെ വിളിച്ച് വരുത്തുന്നത് അല്ലെന്നും കമന്റുകളുണ്ട്. പല ആം​ഗിളുകളിൽ തങ്ങളുടെ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ മീഡിയയ്ക്ക് എതിരെ അടുത്തിടെ നടി മാളവിക മേനോൻ രം​ഗത്ത് എത്തിയിരുന്നു. ഏത് പരിപാടിക്ക് പോയാലും തന്നെ പൊതിയാനെത്തുന്ന ഓൺലൈൻ മീഡിയ സംഘത്തിന്റെ വീഡിയോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് മാളവിക പ്രതികരിച്ചത്.

പലപ്പോഴും ഇത്തരം ഓൺലൈൻ ക്യാമറാന്മാർ അതിരുവിടാറുമുണ്ട്. എന്ത് വസ്ത്രം ധരിക്കാനും സ്വന്തം അഭിപ്രായം പറയാനുമൊക്കെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് മറ്റുള്ളവരെ വേദനിപ്പിച്ച് കൊണ്ടാകരുത് എന്നായിരുന്നു അന്ന് മാളവിക ഓൺലൈൻ മീഡിയക്കാരെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X