ഏറെ നാളായി പ്രണയത്തിലാണ്... പങ്കാളിക്ക് ബിസിനസ്; കാമുകന്റെ വിവരങ്ങൾ ആദ്യമായി പങ്കിട്ട് ബിഗ് ബോസ് താരം നന്ദന!
ബിഗ് ബോസ് മലയാളത്തിന്റെ ഭാഗമായശേഷം ജീവിതം മാറിയ ഒരുപാട് ആളുകളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് തൃശൂർ സ്വദേശിനിയായ നന്ദന. സീസൺ ആറിലെ കണ്ടസ്റ്റന്റായിരുന്നു നന്ദന. ആറാം സീസണിൽ ആറ് വൈൽഡ് കാർഡുകളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ ആയിരുന്നു നന്ദന. വർഷങ്ങളായി ബിഗ് ബോസിന്റെ പ്രേക്ഷക ആയിരുന്നു താരം. അങ്ങനെയാണ് ആറാം സീസണിന്റെ ഓഡീഷനിൽ പങ്കെടുക്കുന്നതും ഹൗസിൽ അകത്തേക്ക് മത്സരിക്കാൻ എത്തിയതും.
എന്തും വെട്ടിതുറന്ന് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു നന്ദന. അത് ഷോയിൽ ആയിരുന്നപ്പോൾ പല സമയത്തും നന്ദനയ്ക്ക് സഹായകമാവുകയും ചിലപ്പോഴൊക്കെ വിനയാവുകയും ചെയ്തിട്ടുണ്ട്. ഗ്രാന്റ് ഫിനാലെയിലേക്ക് എത്താൻ നന്ദനയ്ക്ക് കഴിഞ്ഞില്ല. അതിന് മുമ്പ് തന്നെ വോട്ട് പിന്തുണ കുറവായതിനാൽ എവിക്ടായി.

അഭിനയത്തിലും നൃത്തത്തിലും മോഡലിങിലുമെല്ലാം കമ്പമുള്ള നന്ദന ബിഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷമാണ് സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചത്. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ ആ യുട്യൂബ് ചാനലിനുണ്ട്. ബിഗ് ബോസിനുശേഷം സീരിയലിൽ അഭിനയിക്കാനും നന്ദനയ്ക്ക് അവസരം ലഭിച്ചിരുന്നു. അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി നന്ദനയാണ്.
സ്വന്തം അധ്വാനത്താൽ നന്ദന കെട്ടിപൊക്കിയതാണ് ഇന്ന് കാണുന്ന ജീവിതം. അതേസമയം ഇപ്പോഴിതാ നന്ദനയുടെ പുതിയൊരു വീഡിയോ വൈറലാവുകയാണ്. താൻ പ്രണയത്തിലാണെന്നാണ് ഓൺലൈൻ മീഡിയകളോട് വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കവെ നന്ദന പറഞ്ഞത്. പങ്കാളിയുടെ പേരും മറ്റ് വിവരങ്ങളും താരം പങ്കുവെച്ചു.
രഞ്ജിത്ത് എന്നാണ് എന്റെ പാട്നറുടെ പേര്. കോഴിക്കോടാണ് വീട്. അദ്ദേഹം ബിസിനസാണ് ചെയ്യുന്നത് എന്നാണ് മാനവ സൗഹൃദ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മീഡിയയോട് നന്ദന പറഞ്ഞത്. എന്നാൽ പങ്കാളിയുടെ ഫോട്ടോ എവിടേയും റിവീൽ ചെയ്തിട്ടില്ല. ഭാവി വരൻ എന്നതിലുപരി സന്തത സഹചാരിയും ഉറ്റ സുഹൃത്തുമെല്ലാമാണ് രഞ്ജിത്ത്. നന്ദനയുടെ വ്ലോഗുകളിലും സ്ഥിരം സാന്നിധ്യമാണ്.
പക്ഷെ വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോൾ രഞ്ജിത്തിന്റെ മുഖം നന്ദന എപ്പോഴും സ്മൈലി വെച്ച് മറയ്ക്കും. രഞ്ജിത്തിന്റെ ഫെയ്സ് റിവീൽ ചെയ്യാൻ ഫോളോവേഴ്സ് ആവശ്യപ്പെടാറുണ്ടെങ്കിലും നന്ദന ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഒരിക്കൽ ഒരാൾ ചോദിച്ചപ്പോൾ മുഖം റിവീൽ ചെയ്യണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്ന് മാത്രം പറഞ്ഞ് നന്ദന അവസാനിപ്പിച്ചു. വിവാഹശേഷം മാത്രം ഫെയ്സ് റിവീൽ ചെയ്യാം എന്നതാകും നന്ദനയുടെ കാഴ്ചപ്പാട്.

പങ്കാളിയുടെ പ്രൈവസിയെ മാനിക്കുന്നതിനാലുമാകും മുഖം ഇപ്പോൾ വെളിപ്പെടുത്തേണ്ടെന്ന് നന്ദന തീരുമാനിച്ചത്. അമ്മയും ചേച്ചിയും അടങ്ങുന്നതാണ് നന്ദനയുടെ കുടുംബം. അച്ഛനെ കുട്ടിക്കാലത്ത് തന്നെ താരത്തിന് നഷ്ടപ്പെട്ടിരുന്നു. പിതാവിന്റെ ആത്മഹത്യയെ കുറിച്ച് നന്ദന തന്നെ ബിഗ് ബോസിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു. അച്ഛൻ പോയശേഷം നന്ദനയും അമ്മയെ സഹായിക്കാനും കുടുംബം മുന്നോട്ട് കൊണ്ടുപോകാനുമായി ജോലി ചെയ്ത് തുടങ്ങിയിരുന്നു.
ജോലിക്കൊപ്പമായിരുന്നു നന്ദനയുടെ പഠനവും. അക്കൗണ്ടിംഗ് പഠിക്കുകയാണ് ഞാൻ. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. വീട്ടിൽ അമ്മയും ചേച്ചിയുമുണ്ട്. അച്ഛൻ മരിച്ചിട്ട് പതിനാല് വർഷം കഴിഞ്ഞു. അമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിച്ചത്. സാമ്പത്തിക പ്രശ്നം കാരണം അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ്.
അമ്മ വീട്ട് പണിക്ക് പോകുന്ന ആളാണ്. ചെറുപ്പം മുതൽ ജോലിക്ക് പോകുന്ന ആളാണ് ഞാൻ. ഏഴിൽ പഠിക്കുമ്പോൾ കസിന്റെ ഒരു കടയിൽ ജോലിക്ക് പോകും. കാശ് ഉണ്ടാക്കണമെന്ന വാശിയാണ്. അച്ഛൻ ഇല്ലാത്ത വിഷമം അമ്മ ഇതുവരെ ഞങ്ങളുടെ കാര്യത്തിൽ കാണിച്ചിട്ടില്ല എന്നാണ് ഒരിക്കൽ കുടുംബത്തെ കുറിച്ച് സംസാരിക്കവെ നന്ദന പറഞ്ഞത്.


Click it and Unblock the Notifications