റിലേഷൻഷിപ്പിലായിരുന്നു, ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്പോൾ സ്റ്റോപ്പ് ചെയ്തിരിക്കുന്നു; നന്ദന

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ആറ് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു ഇരുപത്തിനാലുകാരിയായ തൃശൂർക്കാരി പെൺകുട്ടി നന്ദന. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ താരം. ബി​ഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ഫൈനലിസ്റ്റാകാൻ കഴിഞ്ഞില്ലെങ്കിലും ബി​ഗ് ബോസിനുശേഷം സീരിയലിൽ നിന്ന് അടക്കം നിരവധി അവസരങ്ങൾ‌ നന്ദനയ്ക്ക് ലഭിക്കുന്നുണ്ട്. ഏറെ കാലമായി നന്ദന ഒരു പ്രണയത്തിലായിരുന്നു.

താരത്തിന്റെ വ്ലോ​ഗുകളിലെല്ലാം പുള്ളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ മുഖമോ പേരോ റിവീൽ ചെയ്തിരുന്നില്ല. വൈകാതെ തന്റെ പ്രേക്ഷകർക്ക് മുന്നിൽ പുള്ളിയെ കൊണ്ടുവരുമെന്നും നന്ദന അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ പ്രണയം തകർന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയിലൂടെ നന്ദന. ആർക്കും ഭാരമായി ഇരിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും നന്ദന പുതിയ വീഡിയോയിൽ പറഞ്ഞു. ‍

Nandana

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. സീരിയൽ ഷൂട്ടിന്റെയും മറ്റ് ഷൂട്ടുകളുടേയും തിരക്കുകളിലായിരുന്നു ഇതുവരേയും. മൈന്റും ശരിയായിരുന്നില്ല. പക്ഷെ മൈന്റ് ശരിയല്ലെന്ന് കരുതി വീഡിയോ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കാരണം നമുക്ക് ആരും ഒന്നും കൊണ്ട് വന്ന് തരാൻ പോണില്ല. നമ്മൾ തന്നെ നമ്മുടെ കാര്യങ്ങൾ നോക്കണം.

എന്റെ അമ്മയേയും ഞാൻ തന്നെ വേണം നോക്കാൻ. ഇപ്പോഴും പലർക്കും ഉള്ള സംശയമാണ് എവിടെയാണ് എന്റെ സ്ഥലമെന്നത്. ഞാൻ തൃശൂർ അയ്യന്തോളാണ് താമസിക്കുന്നത്. ഇരുപത്തിനാല് വയസാണ് എന്റെ പ്രായം. ബി​ഗ് ബോസ് ടീമിനൊപ്പം ട്രിപ്പ് പോകുന്നുണ്ടോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഹൗസിൽ വെച്ച് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും പക്ഷെ അത് ഇതുവരേയും നടന്നിട്ടില്ല. ബെർത്ത് ഡെ പോലുള്ള ഫങ്ഷനുകൾക്ക് ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ബി​ഗ് ബോസിൽ പങ്കെടുക്കും മുമ്പ് വരെ എനിക്ക് ജോലിയുണ്ടായിരുന്നു.

ഞാൻ ബില്ലിങ്ങിലെ സ്റ്റാഫായിരുന്നു. ബി​ഗ് ബോസിൽ പോയി വന്നശേഷം ഇതുവരേയും ജോലിക്ക് പോയിട്ടില്ല. നല്ലൊരു ജോലി സംഘടിപ്പിക്കണം. പ്രമോഷൻസും യുട്യൂബ് നൽകുന്ന പെയ്മെന്റുമെല്ലാമാണ് എന്റെ ഇപ്പോഴത്തെ വരുമാനം.‍ അത് ഉപയോ​ഗിച്ച് തട്ടി മുട്ടി മുന്നോട്ട് പോവുകയാണ്. ഒരു സീരിയലിലും അഭിനയിക്കുന്നുണ്ട്. മുഴുനീള കഥാപാത്രമൊന്നുമല്ല. പോലീസാകാൻ ഒരുപാട് ആ​ഗ്രഹിച്ചുള്ളയാളാണ് ഞാൻ.

അത് നടത്തിയെടുക്കാൻ ഇനിയും സമയമുണ്ട്. അതുകൊണ്ട് അതിനായി എങ്ങനെയെങ്കിലും പഠിക്കണമെന്ന തീരുമാനത്തിലാണ്. നമ്മളെ നോക്കാൻ നമ്മൾ മാത്രമല്ലേയുള്ളു. വേറാരും ഇല്ലല്ലോ. പത്തരമാറ്റ് സീരിയലിലെ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. സീരിയൽ ഷൂട്ട് അടിപൊളിയാണ്. വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. വീട് പണി തുടങ്ങാനുള്ള ശ്രമത്തിലാണ്. അതുപോലെ കമ്മിറ്റഡാണോയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.

Nandana Nandu
Photo Credit: Nandana Nandu / Instagram

അതിനുള്ള മറുപടി കൂടി ഞാൻ ഈ വീഡിയോയിൽ പറയാൻ പോവുകയാണ്. ഞാൻ ഒരു റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങൾക്കിടയിലെ ചില പ്രശ്നങ്ങൾ കൊണ്ട് ആ ബന്ധം ഇപ്പോൾ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്. നിങ്ങൾ ഇനി ആ റിലേഷനെ പറ്റി എന്നോട് ചോദിക്കാതെ ഇരിക്കുന്നതാകും നല്ലത്. ചെറുതല്ല അൽ‌പ്പം വലിയ പ്രശ്നങ്ങൾ തന്നെയാണ്.

നമ്മൾ ഒരാൾക്കും ശല്യമാകരുത്. അവർക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ ഒഴിഞ്ഞുപോണം. ഞാൻ ഒരാൾക്കും ബാധ്യതയാകരുത്. രണ്ടാൾക്കും പറ്റാത്തതുകൊണ്ട് വേർപിരിഞ്ഞു. ഇനി എന്നെങ്കിലും നല്ലൊരു ചെക്കൻ വരുമായിരിക്കും.

അല്ലെങ്കിലും കല്യാണം കഴിച്ചിട്ട് എന്തിനാണ്. സിം​ഗിൾ ലൈഫായിരിക്കും ബെറ്റർ. ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. അതിനേക്കാൾ ബേധമായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രണയമെന്നും നന്ദന പറഞ്ഞു.

*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/nandananandu111/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X