ഷവർ തുറന്നുവിട്ടതുപോലെ സ്നേഹം ​കിട്ടുന്നു, വേറെ ആരൊക്കയോ കൂടെ ഉള്ളതുപോലൊരു തോന്നലുണ്ട്; ആദിലയും നൂറയും

മാതാപിതാക്കളും വേണ്ടപ്പെട്ടവരും സ്വീകരിക്കാൻ മനസ് കാണിച്ചില്ലെങ്കിലും ലോക‍ത്തെമ്പാടുമായി പടർന്ന് കിടക്കുന്ന ഒരുപാട് പേരുടെ സ്നേഹം ബി​ഗ് ബോസിനുശേഷം ആദിലയിലേക്കും നൂറയിലേക്കും ഒഴുകി എത്തുന്നുണ്ട്. ഇരുവരും അത് മനസിലാക്കിയത് നൂറയുടെ പിറന്നാൾ ദിനത്തിലാണ്. നാനാഭാ​ഗത്ത് നിന്നായി ഒട്ടനേകം ആശംസകളും സമ്മാനങ്ങളും കേക്കുകളുമെല്ലാം ഇരുവരേയും തേടി എത്തി.

പ്രിയ പങ്കാളിക്ക് വേണ്ടി ആദില തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് ചേർത്ത് പൂൾ പാർട്ടി അടക്കം ഉൾപ്പെടുത്തി ഒരു ബെർത്ത് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചിരുന്നു. അതിന് മുമ്പായി റൂം മേറ്റിനെ കൂടി ഉൾപ്പെടുത്തി ഇരുവരും വീട്ടിൽ തന്നെ ചെറിയൊരു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. നൂറയ്ക്ക് ഇഷ്ടപ്പെട്ട ബ്രാന്റിന്റെ ഒരു ഡയമണ്ട് മാലയാണ് ആദില സമ്മാനമായി നൽകിയത്.

Adhila noora
Photo Credit: Adhila noora / Instagram

പ്രിയതമയുടെ സമ്മാനം നൂറയ്ക്കും ഏറെ ഇഷ്ടപ്പെട്ടു. എന്റെ ഫേവറേറ്റ് ബ്രാന്റ് മാലയാണ് ആദില തന്നത്. വളരെ സിംപിളാണ് എന്നതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് സമ്മാനം സ്വീകരിച്ചശേഷം നൂറ പറഞ്ഞത്. ഞങ്ങളുടെ ഫാൻ പേജിൽ നിന്നും അല്ലാതെയും ഒരുപാട് പേർ ബെർത്ത് ഡെ വി‌ഷ് ചെയ്യുന്നുണ്ട്. ഒരുപാട് പേർ ടാ​ഗ് ചെയ്യുന്നുണ്ട്.

വിഷ് അറിയിക്കുന്നുണ്ട്. എത്രത്തോളമാണ് ആശംസകൾ വരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബെർത്ത് ഡെയാണിത്. ഞാൻ ഇത് ഒരിക്കലും മറക്കില്ല. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയശേഷമുള്ള ഈ ബെർത്ത് ഡെ ഭയങ്കര സ്പെഷ്യലാണ്. എല്ലാവരോടും ഹൃദയത്തിന്റെ അടിതട്ടിൽ നിന്നും നന്ദി പറയുന്നു. സന്തോഷം കൊണ്ട് എന്റെ വയറ് നിറഞ്ഞു.

എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു. എന്ത് പറയണമെന്ന് അറിയില്ല. ഒരുപാട് ​ഗിഫ്റ്റുകൾ വരുന്നുണ്ട് എന്നാണ് നൂറ പുതിയ വ്ലോ​ഗിൽ സന്തോഷം അറിയിച്ച് പറഞ്ഞത്. ഞങ്ങൾക്ക് ഇപ്പോൾ ആളുകളിൽ നിന്നും സ്നേഹം കിട്ടുന്നത് ഷവർ തുറക്കുമ്പോൾ ഒഴുകി വരുന്ന വെള്ളം പോലെയാണ്. ലാസ്റ്റ് ഇയർ ഞങ്ങൾ പിറന്നാൾ ആഘോഷിച്ചത് മൗണ്ടെയ്ൻ ടോപ്പിലായിരുന്നു.

ഇപ്പോഴത്തെ അവസ്ഥ ഒരുപാട് ആളുകളുടെ മനസിലെ മൗണ്ടെയ്ൻ ടോപ്പി‌ലിരിക്കുന്നത് പോലെയാണ്. ബി​ഗ് ബോസ് ഞങ്ങളുടെ ലൈഫിൽ വലിയൊരു റോൾ‌ വഹിച്ചിട്ടുണ്ട്. ഞങ്ങളെ കൂടുതൽ ആളുകൾ മനസിലാക്കാൻ ഈ ഷോ കാരണമായി. അതിന്റെ ഉദാഹരണമാണ് ഇപ്പോൾ ‍ഞങ്ങൾക്ക് കിട്ടുന്ന സ്നേഹം. പൊതുവെ ഞാനും ഇവളും മാത്രമുള്ള പിറന്നാളുകളായിരുന്നു.

Adhila noora
Photo Credit: Adhila noora / Instagram

അതും ഞങ്ങൾക്ക് സ്പെഷ്യൽ തന്നെയാണ്. പക്ഷെ ഇപ്പോൾ വേറെ ആരൊക്കയോ കൂടി ഉള്ളതുപോലൊരു തോന്നലുണ്ട്. പല രാജ്യങ്ങളിൽ നിന്നും വിഷസും ​സമ്മാനങ്ങൾ അയക്കുന്നതിനെ കുറിച്ചുമെല്ലാം ചോദിച്ച് അന്വേഷണങ്ങൾ വരുന്നുണ്ട്. ചെറിയ മക്കൾ പോലും വന്ന് സ്നേഹം അറിയിക്കുന്നുണ്ടെന്നാണ് ആ​ദില പറഞ്ഞത്. ടോപ്പ് സെവനിൽ വരെ ഇടം പിടിച്ച ശേഷമാണ് ആദില എവിക്ടായത്. പിന്നാലെ നൂറയും പുറത്തായി.

ടോപ്പ് ഫൈവിൽ നൂറ ഇടംപിടിക്കുമെന്നാണ് ഭൂരിഭാ​ഗം ബിബി പ്രേക്ഷകരും കരുതിയിരുന്നത്. എന്നാൽ ​ഗ്രാന്റ് ഫിനാലെ വീക്കിൽ നടന്ന ചില പ്രശ്നങ്ങൾ കളി ആകെ മാറ്റി മറിച്ചു വോട്ടിങിൽ വ്യത്യാസം കൊണ്ടുവന്നു. ബിബി കപ്പ് നേടിയില്ലെങ്കിലും ജനങ്ങളുടെ മനസിൽ കപ്പ് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ലെസ്ബിയൻ കപ്പിൾ എന്ന ലേബലിലാണ് ഇരുവരും ഹൗസിലേക്ക് കയറിയത്. എന്നാൽ പിന്നീട് ഇവരെ ബി​ഗ് ബോസ് രണ്ട് മത്സരാർത്ഥികളായി തന്നെ പ്രഖ്യാപിച്ച് കളിക്കാൻ അനുവദിച്ചു. തങ്ങളുടെ മേൽ ആളുകൾക്ക് ഉണ്ടായിരുന്ന നെ​ഗറ്റീവ് മാറ്റിയെടുക്കാനും ഇരുവർക്കും കഴിഞ്ഞു.

More from Filmibeat

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X