പാഷാണം ഷാജി ഓന്ത് ഷാജിയായോ? പേര് മാറ്റിവിളിക്കേണ്ടി വരുമോ എന്ന് ആരാധകന്‍

By Midhun Raj

ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പാഷാണം ഷാജി. മിമിക്രി വേദികളില്‍ നിന്നും മിനിസ്‌ക്രീനില്‍ എത്തിയ താരം പിന്നീട് സിനിമകളിലും തിളങ്ങുകയായിരുന്നു. അടുത്തിടെ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പാഷാണം ഷാജി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസിലെ പതിനേഴ് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി പങ്കെടുത്ത താരം അവസാനം വരെ നിന്ന ശേഷമാണ് മടങ്ങിയെത്തിയത്.

ബിഗ് ബോസില്‍ കൂടുതല്‍ തവണ ക്യാപ്റ്റനായ താരം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് തിരിച്ചെത്തിയത്. ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ ആര്യയ്ക്കും ഫുക്രുവിനുമൊപ്പം നിന്നായിരുന്നു പാഷാണം ഷാജി കളിച്ചത്.

പൊതുവേ ശാന്തസ്വഭാവക്കാരനായ

പൊതുവേ ശാന്തസ്വഭാവക്കാരനായ താരത്തെയായിരുന്നു ബിഗ് ബോസില്‍ കണ്ടത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ബിഗ് ബോസിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലും താരം ആക്ടീവായി തുടങ്ങിയത്. ബിഗ് ബോസിലെ മറ്റു താരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സമയത്താണ് ഷാജിയും പുതിയ അക്കൗണ്ട് തുടങ്ങിയത്.

കുടുംബത്തിനൊപ്പമുളള

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എപ്പോഴും എത്താറുണ്ട്. അടുത്തിടെ ഭാര്യക്കൊപ്പമുളള പാഷാണം ഷാജിയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഫുക്രുവും കൂട്ടുകാരനും കാണാന്‍ വന്ന സമയത്ത് എടുത്ത ചിത്രമായിരുന്നു ഇത്. ബിഗ് ബോസില്‍ കണ്ണ് രോഗം വന്നത് മൂലം പലരും പുറത്ത് പോയിരുന്നെങ്കിലും പാഷാണം ഷാജി, ആര്യ, ഫുക്രു തുടങ്ങിയവരാണ് അവസാനം വരെ നിന്നത്.

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും മല്‍സരാര്‍ത്ഥികളെല്ലാം തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ലോക് ഡൗണ്‍ കാലം ഫോണില്‍ വിളിച്ചും വീഡിയോ കോള്‍ ചെയ്തുമെല്ലാമാണ് താരങ്ങള്‍ പരസ്പരം സംസാരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാജിയെയും ഭാര്യയെയും കാണാന്‍ ഫുക്രു എത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.

ഫുക്രു ഷാജിയെ കണ്ടതിന്

ഫുക്രു ഷാജിയെ കണ്ടതിന് പിന്നാലെയാണ് ആര്യ, എലീന, പ്രദീപ്, സുരേഷ്, ഫുക്രു എന്നിര്‍ എലീനയുടെ വീട്ടില്‍ ഒത്തുകൂടിയത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് കുടുംബത്തെക്കുറിച്ചെല്ലാം മനസ് തുറന്ന താരമായിരുന്നു പാഷാണം ഷാജി, ഭാര്യയെക്കുറിച്ചായിരുന്നു താരം കൂടുതലായി മനസ് തുറന്ന്. ഭാര്യ നല്‍കാറുളള പിന്തുണയും സ്‌നേഹത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.

അച്ഛായി എന്നാണ്

അച്ഛായി എന്നാണ് ബിഗ് ബോസിലുളള സമയത്ത് മറ്റ് മല്‍സരാര്‍ത്ഥികള്‍ ഷാജിയെ വിളിച്ചിരുന്നത്.
അതേസമയം പാഷാണം ഷാജിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങളുടെ കണ്ണന്‍
എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു വലിയ ഓന്തിനെ തോളില്‍ വെച്ചുളള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാഷാണം ഷാജിയുടെ

പാഷാണം ഷാജിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഷാജി ചേട്ടാ ഭയങ്കരം തന്നെ ഇതിനെ എങ്ങനെയാ കൊണ്ടുനടക്കുന്നത്. പാഷാണം ഷാജി എന്നത് ഓന്ത് ഷാജി എന്ന് വിളിക്കേണ്ടി വരുമോ ഞങ്ങള്‍ എന്നാണ് ഒരാള്‍ നടന്റെ പോസ്‌റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X