രണ്ടാം വിവാഹമായിരുന്നോ? വിവാഹഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി പാഷാണം ഷാജി

ബിഗ് ബോസ് മത്സരത്തിന് പുറത്ത് വന്നതിന് ശേഷം നടന്‍ പാഷാണം ഷാജി ഒരു യൂട്യബ് ചാനല്‍ തുടങ്ങിയിരുന്നു. തിരക്കുകളില്ലാത്ത ദിവസം വേറിട്ട സ്ഥലങ്ങളില്‍ നിന്നും പാചക വീഡിയോസുമായി എത്തി ഷാജിയും ഭാര്യ രശ്മിയും പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു ചിത്രമായിരുന്നു ഷാജി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

ഭാര്യ രശ്മിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണെന്ന് ബിഗ് ബോസിലെത്തിയപ്പോള്‍ പാഷാണം ഷാജി വ്യക്തമാക്കിയിരുന്നു. രശ്മിയ്‌ക്കൊപ്പമുള്ള സന്തോഷ ജീവിതം ആസ്വദിക്കുകയാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിവാഹിതനായി നില്‍ക്കുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ചിത്രത്തിന് താഴെ പ്രത്യേകമായൊരു ക്യാപ്ഷന്‍ ഇല്ലായിരുന്നു.

പാഷാണം ഷാജിയുടെ വിവാഹമോ

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള പാഷാണം ഷാജി ഇന്നലെയാണ് വൈറലായി മാറിയത്. ചിത്രത്തില്‍ വിവാഹം കഴിഞ്ഞ് പൂമാലയൊക്കെ ഇട്ട് കൈയില്‍ ബൊക്കയും പിടിച്ച് വധുവിനൊപ്പം നില്‍ക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തില്‍ ഹാപ്പി മ്യാരേജ് ലൈവ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ഇതോടെ ആരാധകര്‍ക്കും സംശയമായി. പിന്നാലെ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വിപുലമായി നടന്നിരുന്നു. പുത്തന്‍ ഫോട്ടോ അതിവേഗം വൈറലായതോടെ പാഷാണം ഷാജി രണ്ടാമതും വിവാഹിതനായി എന്ന പ്രചരണവും എന്നു.

 പാഷാണം ഷാജിയുടെ വിവാഹമോ

ഇതോടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണെന്ന് ചിത്രത്തിന് ക്യാപ്ഷന്‍ താരം എഡിറ്റ് ചെയ്ത് ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ യഥാര്‍ഥ കഥയെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'ഓണം പരിപാടികളുടെ ഭാഗമായി ഏഷ്യാനെറ്റ് ചാനലില്‍ വരാന്‍ പോകുന്ന കോമഡി പരിപാടിയില്‍ നിന്നുള്ള ദൃശ്യമാണ് കഴിഞ്ഞ ദിവസം ചിത്രമായി പങ്കുവെച്ചതെന്നാണ് ഷാജി പറയുന്നത്. ഇതോടെ ഇന്നലെ മുതല്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
പാഷാണം ഷാജിയുടെ വിവാഹമോ

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഹാസ്യ താരങ്ങളില്‍ ഒരാളാണ് പാഷാണം ഷാജി. സാജു നവോദയ എന്നാണ് യഥാര്‍ഥ പേരെങ്കിലും അത് താന്‍ മറന്ന് പോയെന്നും ഇപ്പോള്‍ പാഷാണം ഷാജി എന്ന പേര് മാത്രമേ മനസില്‍ ഉള്ളുവെന്നും അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ഥി എത്തിയതോടെയാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്. ബിഗ് ബോസിന് ശേഷം ഷാജീസ് കോര്‍ണര്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു.

 പാഷാണം ഷാജിയുടെ വിവാഹമോ

ഷാജിയുടെ പുതിയ സംരംഭത്തിന് എന്നും കൂട്ടായി ഭാര്യ രശ്മിയും ഉണ്ടായിരുന്നു. ഇത് മാത്രമല്ല ചില ചാരിറ്റി പ്രവര്‍ത്തനങ്ങളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് താരം. മാത്രമല്ല യൂട്യൂബ് ചാനലിലെ വീഡിയോസ് നേരത്തെ മുതല്‍ ശ്രദ്ധേയമായിരുന്നു. ലോക്ഡൗണിന് ശേഷം ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങി എത്തി എന്നത് പുതിയ ചിത്രത്തിലൂടെയാണ് വ്യക്തമായത്. പുതിയ സിനിമകളെ കുറിച്ച് കൂടുതല്‍ വ്യക്തമല്ലെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X