പേളിയുടെ പിറന്നാളിന് ശ്രീനിഷ് നല്‍കിയ ഉറപ്പ്, ആശംസകളുമായി ബിഗ് ബോസ് താരങ്ങള്‍, വൈറല്‍ പോസ്റ്റ്

By Midhun Raj

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‌റെതുമായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. മകളുടെതായി ഇരുവരും പങ്കുവെക്കാറുളള വിശേഷങ്ങള്‍ നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അടുത്തിടെയാണ് ആദ്യത്തെ കണ്‍മണി പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് എത്തിയത്. നില ശ്രീനിഷ് എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടത്. നിലയുടെ നൂല്‌കെട്ട് ചടങ്ങിന്‌റെ ചിത്രങ്ങള്‍ പേളിഷ് മുന്‍പ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി സോനം ബജ്‌വ, ഫോട്ടോസ് കാണാം

കൂടാതെ പേളി മാണിയുടെ യൂടൂബ് ചാനലില്‍ വരാറുളള വീഡിയോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹ ശേഷം വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു പേളി. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന താരം തുടര്‍ന്ന് മലയാളത്തിലേക്കും എത്തി. എന്നാല്‍ ഗര്‍ഭിണിയായ ശേഷം വീണ്ടും ഇടവേളയെടുക്കുകയായിരുന്നു താരം.

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പേളി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നില പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. തുടര്‍ന്ന് മകള്‍ക്കൊപ്പമുളള സന്തോഷ നിമിഷങ്ങളെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. അതേസമയം പേളി മാണിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ശ്രീനിഷിന്‌റെതായി വന്ന പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പേളിക്കും കുഞ്ഞിനുമൊപ്പമുളള

പേളിക്കും കുഞ്ഞിനുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് ശ്രീനിഷിന്‌റെ ആശംസാ പോസ്റ്റ് വന്നത്. എന്‌റെ ലവ്‌ലി പൊണ്ടാട്ടിക്കും ഞങ്ങളുടെ നിലാ ബേബിയുടെ അമ്മയ്ക്കും ഹാപ്പി ബെര്‍ത്ത്‌ഡേ. നിന്‌റെ ജന്മദിനാശംസകള്‍ സാക്ഷാത്കരിക്കാന്‍ ഞാന്‍ എല്ലാം ചെയ്യും. ലവ് യു ചുരലമ്മേ എന്നാണ് പേളിയെ ടാഗ് ചെയ്ത് ശ്രീനിഷ് കുറിച്ചത്.

ശ്രീനിഷിന് മറുപടിയായി ലവ് യൂ മൈ ഡിയറസ്റ്റ്

ശ്രീനിഷിന് മറുപടിയായി ലവ് യൂ മൈ ഡിയറസ്റ്റ് എന്ന് പേളി കുറിച്ചിട്ടുണ്ട്. ശ്രീനിഷിന്‌റെ പോസ്റ്റിന് താഴെ ബിഗ് ബോസ് സുഹൃത്തുക്കളായ ഷിയാസ് കരീമും ബഷീര്‍ ബഷിയും പേളിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

അതേസമയം ശ്രീനിഷ് ഇപ്പോഴും സീരിയല്‍

അതേസമയം ശ്രീനിഷ് ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ്. മലയാളം, തെലുങ്ക് സീരിയലുകളില്‍ എല്ലാം അഭിനയിച്ച് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി എല്ലാവരുടെയും പ്രിയങ്കരിയായത്. ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ആരാധകരും കൂടിയിരുന്നു താരത്തിന്. അവതരണത്തിന് പുറമെ അഭിനേത്രിയായും നടി സിനിമകളില്‍ എത്തി. നായികയായും സഹനടിയായുമെല്ലാം പേളി മാണി മോളിവുഡില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പേളിയും ശ്രീനിഷും ഒന്നിച്ച വെബ് സീരീസിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വെബ്‌ സീരിസിന്‌റെതായി വന്ന ഒരു തമിഴ് റൊമാന്റിക്ക് പാട്ടും വലിയ രീതിയില്‍ തരംഗമായിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

ശ്രീനിഷിന്റെ പോസ്റ്റ്

More from Filmibeat

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X