പേളിയുടെ സന്തോഷത്തിനൊപ്പം മറ്റൊരു കാര്യം കൂടി! ഓണത്തിനെ വരവേല്‍ക്കാനൊരുങ്ങി നടി, വീഡിയോ പുറത്ത്

നടിയും അവതാരകയുമായ പേളി മാണി തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൡലൂടെ കടന്ന് പോവുകയാണ്. രണ്ട് ദിവസം മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി വീട്ടിലേക്ക് എത്തുന്നതിനെ കുറിച്ചും പേളി പറഞ്ഞത്. പേളിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ശ്രീനിഷ് അരവിന്ദും തങ്ങളുടെ പുതിയ വിശേഷം സൂചിപ്പിച്ച് എത്തിയിരുന്നു. ഇതോടെ പേളിയെ കുറിച്ചുള്ള കാര്യങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

അതുകൊണ്ട് തന്നെ പേളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വൈറാലുന്നുമുണ്ട്. ഇപ്പോഴിതാ ഓണത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് പേളി. ഇന്‍സ്റ്റാഗ്രാമിലൂടെ ജിമിക്കി കമ്മല്‍ ഇട്ട് നോക്കുന്നൊരു വീഡിയോയും പങ്കുവെച്ചിരുന്നു. അതിന് താഴെ തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവരോടും നന്ദി പറയുകയാണ് നടി.

pearle-maaney

'നിങ്ങളുടെ ജിമ്മിക്കി കമ്മലുകള്‍ കണ്ടുപിടിക്കു. ഓണം വഴിയിലെത്തി കഴിഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനവും സ്‌നേഹവും സംഗീതവും നേരുന്നു. മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നേരിട്ടുമൊക്കെ ഒരുപാട് സ്‌നേഹവും അനുഗ്രഹങ്ങളും ലഭിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി പറയാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി നിങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെന്ന് തോന്നുണ്ടെങ്കില്‍ ഇപ്പോള്‍ പറയുകയാണ്. നന്ദിയുണ്ട്. നിങ്ങള്‍ എന്റെ കുടുംബമാണ്. അതാണ് എനിക്ക് പറയാനുള്ളതെന്നും പേളി പറയുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. മത്സരത്തിനെത്തിയതിന് ശേഷം ഇഷ്ടത്തിലായ ഇരുവരുടെയും പ്രണയം സ്‌ക്രീനിലൂടെ പ്രേക്ഷകരും കണ്ടിരുന്നു. 2019 മേയ് മാസം വിവാഹിതരായ ഇരുവരും ഈ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികം ആരംഭിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് പേളി.

pearle-maaney

മാര്‍ച്ചില്‍ കുഞ്ഞ് പിറക്കുമെന്നാണ് പുതിയ അഭിമുഖത്തില്‍ പേളി പറഞ്ഞിരിക്കുന്നത്. ഗര്‍ഭകാലം ആസ്വദിക്കുന്നതിനാല്‍ മറ്റ് പരിപാടികളെല്ലാം തല്‍കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കൊറോണയില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ മുന്‍കരുതലായി ആളുകളില്‍ നിന്നും അകലം പാലിക്കുകയാണെന്നും ഗര്‍ഭകാലം അത്ര നിസാരമല്ലെന്ന് കൂടി പേളി വ്യക്തമാക്കിയിരുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ ഉണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ശ്രീനിഷും കുടുംബത്തിലെ എല്ലാവരും കുഞ്ഞ് വരുന്നതിന്റെ സന്തോഷത്തിലാണ്. വീട്ടില്‍ ഒരു ഉത്സവപ്രതീതിയാണെന്ന് കൂടി പേളി വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X