For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തമായി കാർ ഓടിച്ച് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പേളി; അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ലെന്നും താരം

  |

  മകള്‍ ജനിച്ചതോട് കൂടി പേളി മാണിയും ശ്രീനിഷ് അരവിന്ദും സന്തോഷത്തിലും തിരക്കിലുമൊക്കെയാണ്. അടുത്തിടെ നിലയെയും കൊണ്ട് സൈമ അവാര്‍ഡ് വേദിയിലേക്ക് പോയിട്ടും പേളി തിളങ്ങി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വലിയൊരു അപകടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. 2012 ല്‍ നടന്ന സ്വന്തമായി കാര്‍ ഓടിച്ച് പോകുമ്പോഴായിരുന്നു അപകടം ഉണ്ടാവുന്നത്. അന്ന് മുതല്‍ തനിക്കുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയില്‍ പേളി പറയുന്നത്.

  '2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്. ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോള്‍ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്‌തെന്നും പേളി പറയുന്നു.

  ഇന്നത്തെ എപ്പിസോഡിലൂടെ ഞാന്‍ പറയാന്‍ പോവുന്നത് ഇതാണ്. എന്നും ഞാന്‍ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങളുണ്ട്. എല്ലാവരും അറിയുന്നത് പോലെ പ്രശസ്തയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചത് ഇക്കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ വേണ്ടിയാണ്. ചെറുപ്പം മുതല്‍ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്.

  അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോവുമ്പോള്‍ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്. എന്നെ കുറ്റപ്പെടുത്താതെ അവര്‍ എനിക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടമായിരുന്നു അത്.

  എന്റെ ലഹരി ഫ്രണ്ട്സായിരുന്നു. എല്ലാത്തിലും അവര്‍ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കള്‍ക്കും എത്രത്തോളം പ്രധാന്യമുണ്ടെന്ന് മനസിലാക്കിയത് അങ്ങനയാണ്. സമയമെടുത്താണ് ഞാന്‍ നന്നായത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാന്‍ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്. 1 ലക്ഷമായിരുന്നു അന്ന് ഞാന്‍ പ്രതിഫലമായി മേടിച്ചത്. 50,000 അവര്‍ തന്നു. അതിലൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഡാഡിയോട് പറഞ്ഞിരുന്നു.

  ആ പരിപാടി അവതരിപ്പിക്കുന്നത് വിഷ്വലൈസ് ചെയ്യാനായിരുന്നു ഡാഡി പറഞ്ഞത്. അത് നീ മനസില്‍ കാണ്. എന്നിട്ട് ഉറങ്ങൂ.അപകടം പറ്റിയിട്ട് പരിപാടി അവതരിപ്പിക്കുന്നതല്ല കാണേണ്ടത്. ന്യൂ ഇയറിന് ഞാന്‍ അവിടെ എത്തണമെന്ന് ഉറപ്പിച്ചായിരുന്നു ഞാന്‍ പിന്നീട് നിന്നത്. രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാനായി. ഡാഡി പറയുന്നത് വിശ്വസിച്ചാണ് ഞാന്‍ വിഷ്വലൈസ് ചെയ്തതെന്നും പേളി വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ എന്ത് നേടണമെന്ന് ആഗ്രഹിച്ചാലും മനസ്സില്‍ അത് നേടിയതായി ഇമേജിന്‍ ചെയ്യണം. വിഷ്വലൈസ് ചെയ്യണം. മനസ്സിന് അത്രയും പവറുണ്ട്. മഹാസാഗരമാണ് മനസ്സ്. അത്രയും പവര്‍ഫുളാണ് മനസ്. നമ്മുടെ ബ്രെയിനിന് അകത്തുള്ള മനസ് എത്രത്തോളം ബ്രില്യന്റാണ്. നമ്മളെന്താണ് വിശ്വസിക്കുന്നത്, ആഗ്രഹിക്കുന്നത്, ചിന്തിക്കുന്നത് ഇതാണ് നമ്മുടെ ലൈഫില്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങളല്ല ലൈഫില്‍ നടക്കുന്നതെങ്കില്‍ എന്താണ് വേണ്ടത് അതാണ് നിങ്ങള്‍ ചിന്തിക്കേണ്ടതെന്നും പേളി പറയുന്നു.

  പേളിയുടെ നിലയെ ജിപി ആദ്യമായി കാണുന്നത് ഭൂമിയിൽ അല്ല, മറ്റുള്ളവർക്ക് ഈ നിമിഷം ലഭിച്ചിട്ടില്ല

  Recommended Video

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Fame Pearle Maaney Opens Up How Friends Treated Her Once She Met With An Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X