പ്രസവ ശേഷമുള്ള വയറ് തനിക്കിപ്പോള്‍ അഭിമാനമാണ്, ഇപ്പോൾ ശ്രദ്ധ ഇക്കാര്യത്തിൽ, തുറന്നെഴുത്തുമായി പേളി മാണി

അഭിനേത്രി അവതാരക വ്ലോഗർ എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് പേളിമാണി. കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് പേളിമാണി ബിഗ്ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് പേളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടാൻ തുടങ്ങിയത്. സീസൺ1 ലെ റണ്ണറപ്പായിരുന്നു പേളി മാണി. സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ 1 ലെ വിജയി.

ഗ്ലാമറസ് ലുക്കിൽ പോസ് ചെയ്ത പാർവതി, നടിയുടെ ചിത്രം കാണൂ

സോഷ്യൽ മീഡിയയിൽ സജീവമായ പേളിമാണി തന്റെ കുടുംബ വിശേഷങ്ങളും കരിയറിലെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്.മോട്ടിവേഷൻ സ്പീക്കർ കൂടിയായ പേളിമാണിയുടെ പല പോസ്റ്റുകളും സോഷ്യൽമീഡിയയിൽ വൈറലാണ്.

പ്രസവ ശേഷമുള്ള  വയർ

ഇപ്പോൾ അമ്മയായതിന്റെ സന്തോഷത്തിലാണ് പേളി മാണി. മകൾ നിലയുടെ വിശേഷങ്ങളാണ് പേളി അധികവും പങ്കുവെയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പ്രസവ ശേഷമുള്ള വയറിനെ കുറിച്ചായിരുന്നു പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സാധാരണ നടിമാർ പ്രസവശേഷം തന്റെ വയർ കുറച്ചതിന് ശേഷമായിരിക്കും സോഷ്യൽ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുക. എന്നാൽ ഇതിൽ നിന്ന് അൽപം വ്യത്യസ്തമാകുകയാണ് പേളി മാണി. തനിക്ക് വയർ കുറയ്ക്കാൻ താൽപര്യമില്ല എന്നാണ് ബിഗ് ബോസ് താരം പറയുന്നത്.

നില

മാർച്ച് 21 നാണ് പേളിയ്ക്കും ബിഗ് ബോസ് സീസൺ1 താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും കുഞ്ഞ് ജനിക്കുന്നത്. ശ്രീനിയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. നില എന്നാണ് കുഞ്ഞിന്റെ പേര് പേളിഷ് ദമ്പതികളാണ് കുഞ്ഞിന്റ പേര് പ്രേക്ഷകർക്കായി പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറണ്ട്.

അഭിമാനം

പ്രസവത്തിന് ശേഷം വന്ന വയർ കുറയ്ക്കാൻ ഉദ്ദ്യേശിക്കുന്നില്ല എന്നാണ് പേളി മാണി പറയുന്നത്. ഇത് തനിക്ക് അഭിമാനമാണെന്നും താരം പറയുന്നു. വയറിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പേളി തന്റെ നിലപാട് വ്യക്തമാക്കിയത്. പേളിയുടെ വാക്കുകൾ ഇങ്ങനെ...''പ്രസവം കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയര്‍.

ഇപ്പോഴുള്ള  ചിന്ത

ഇപ്പോൾ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു... ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

മാധാനത്തോടെ ജീവിക്കേണ്ട സമയം

ഇപ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്‍കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിയ്ക്കുക. ധാരാളം സമയം എടുത്തോളൂ.. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണുക.'' പേളി ഇൻസ്റ്റഗ്രാമിൽ വയറിന്റെ വീഡിയോയ്ക്കൊപ്പം കുറിച്ചു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

പേളി മാണി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X