പേളി മാണിയുടെ വീട്ടിലേക്ക് മറ്റൊരു അതിഥി കൂടി എത്തുന്നു; പുതിയ സന്തോഷത്തിന് താരകുടുംബം ഒരുങ്ങുകയാണ്

പേളി മാണിയും ശ്രീനിഷ് അരവിന്ദും അവരുടെ മകള്‍ നിലയുമൊക്കെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ കുഞ്ഞ് ജനിച്ച് മൂന്ന് മാസം ആയിട്ടും പേളിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഓരോ ദിവസവും പുത്തന്‍ ഫോട്ടോസും വീഡിയോസുമെല്ലാം താരം പുറത്ത് വിടാറുണ്ട്.

1

ഇതിനിടെ വീട്ടില്‍ മറ്റൊരു മംഗള കര്‍മ്മം കൂടി നടക്കാന്‍ പോവുകയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് റേച്ചലിന്റെ വിവാഹനിശ്ചയം നടക്കുന്നത്. റൂബന്‍ ബിജിയാണ് വരന്‍.

2

നിശ്ചയം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹം എന്നാണെന്ന കാര്യം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ റേച്ചല്‍ നടത്തുന്നതായിട്ടാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നത്. ആയൂര്‍വേദ തെറാപ്പി നടത്തുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോസുമായിരുന്നു താരസഹോദരി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

3

ബ്രൈഡല്‍ ആയൂര്‍വേദ തെറാപ്പി ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പായി വിഷമുക്തമാക്കി യൗവ്വനം നിലനിര്‍ത്താന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് റേച്ചല്‍ പറയുന്നത്. ഒപ്പം ചികിത്സാരീതികളെ കുറിച്ച് കൂടി സൂചിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തെറാപ്പി തുടങ്ങിയതെന്നും ഇപ്പോള്‍ തന്നെ നല്ല അനുഭവമാണ് ഉണ്ടായതെന്നും റേച്ചല്‍ പറയുന്നു. വൈകാതെ ഇതിന്റെ റിസള്‍ട്ട് നിങ്ങളെ കാണിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് കൂടി താരം സൂചിപ്പിച്ചിട്ടുണ്ട്.

4

ഇതോടെ വിവാഹം ഉടനെ ഉണ്ടാവുമെന്നുള്ള സൂചനയാണെന്ന് വ്യക്തമായിരിക്കുകയാണ്. നടിയായും അവതാരകയായും പേളി തിളങ്ങിയപ്പോള്‍ സഹോദരി ഫാഷന്‍ ലോകത്തേക്കായിരുന്നു ചുവടുവെച്ചത്. പഠനത്തിന് ശേഷം ഫാഷന്‍ ഡിസൈനിങ് മേഖലയിലേക്ക് തിരിഞ്ഞ റേച്ചല്‍ ഇടയ്ക്ക് സഹോദരിയ്ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X