2020ലെ ആദ്യത്തെ പുതുവത്സരാശംസ ആരുടെതാണെന്ന് തിരഞ്ഞ് പേളി! ശ്രീനിഷിന്റെ മറുപടി വൈറല്‍

By Prashant V R

അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ട താരമായി മാറിയത്. അവതാരകയായി തിളങ്ങിയ ശേഷമാണ് ബിഗ് ബോസിലും താരം പങ്കെടുത്തത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം കഴിഞ്ഞത്.

pearle-srinish

വിവാഹത്തിന് പിന്നാലെ അവതാരകയായി വീണ്ടും തിരിച്ചെത്തിയിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പേളി മാണി. ലോക് ഡൗണ്‍ കാലത്തും തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്തിയിരുന്നു. ലോക്ഡൗണില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന വെബ് സീരിസിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തന്റെ പഴയ ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്.

ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച കാര്യങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം എനിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന ആദ്യ വ്യക്തിയെ കണ്ടെത്താന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു എന്നാണ് പുതിയ പോസ്റ്റില്‍ പേളി കുറിച്ചിരിക്കുന്നത്. പേളിമാണിയുടെ പോസ്റ്റിന് പിന്നാലെ ഉടന്‍ തന്നെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെ കമന്റ് വന്നിരുന്നു. പേളിക്ക് മറുപടിയായി ഞാന്‍ അല്ലേ എന്നാണ് ശ്രീനിഷ് കുറിച്ചത്. ഉടന്‍ തന്നെ പേളിയുടെ മറുപടിയും വന്നു. യൂ ടൂ ബ്രൂട്ടസ് എന്നാണ് ശ്രീനിഷിന് മറുപടിയായി പേളി മാണി കുറിച്ചത്.

അതേസമയം പേളിക്കൊപ്പം തന്നെ ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. നിലവില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെയാണ് ശ്രീനിഷ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ശ്രീനിഷിനൊപ്പം ഇതേ ചാനലില്‍ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരിപാടിയുമായി പേളിയും എത്തുന്നു. യൂടൂബ് ചാനലിലും ഇവരുടെ പുതിയ വീഡിയോകള്‍ വരാറുണ്ട്. പേളിഷിന്റെ ലോക് ഡൗണ്‍ കാല വെബ് സീരിസെല്ലാം ഈ യൂടൂബ് ചാനലിലായിരുന്നു പുറത്തിറങ്ങിയത്.

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X