For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാംഗ്ലൂരുവില്‍ നിന്ന് നാട്ടില്‍ വന്നപ്പോഴാണ് ജീവിതത്തിലെ ആ ട്വിസ്റ്റ്; വിവാഹത്തെ കുറിച്ച് പ്രദീപ്

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് പ്രദീപ് ചന്ദ്രന്‍. സീരിയലുകളില്‍ സജീവമായിരുന്നെങ്കിലും ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് പ്രദീപിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ബിഗ് ബോസിലെത്തുന്നത് വരെ വിവാഹിതനാവാത്തത് കൊണ്ട് ചില ഗോസിപ്പുകള്‍ വന്നിരുന്നു.

  എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് താരം വിവാഹതിനായി. അനുപമയാണ് വധു. ഇരുവരും വിവാഹശേഷം പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രദീപ് പറയുകയാണ്.

  തിരുവനന്തപുരത്താണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. അച്ഛന്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് പൊലീസിലായിരുന്നു ജോലി. അമ്മ വത്സല സി നായര്‍. ഒരു ചേട്ടനുമുണ്ട്. ചെറുപ്പം മുതലേ അഭിനയം ഹരമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് താഴ്‌വാരപക്ഷികള്‍ എന്ന സീരിയലില്‍ അഭിനയിച്ചത്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എംബിഎ കഴിഞ്ഞ് ബംഗ്ലൂരുവില്‍ പ്രൊജക്ട് ചെയ്യുന്ന കാലത്താണ് അഭിനയമോഹം വീണ്ടും വന്നത്. അതിനിടെ നാട്ടിലൊരു ആക്ടീങ് കോഴ്‌സൊക്കെ ചെയ്തിരുന്നു. പ്രൊജക്ട് പൂര്‍ത്തിയാക്കി ബാംഗ്ലൂരുവില്‍ നിന്ന് നാട്ടില്‍ വന്നപ്പോഴാണ് ജീവിതത്തിലെ ആ ട്വിസ്റ്റ്.

  എന്റെ ബന്ധുവായ ചേട്ടന്‍ നാട്ടില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ വലിയ ആളാണ്. ചേട്ടന്‍ വഴി ഞാന്‍ മേജര്‍ രവി സാറിനെ പരിചയപ്പെട്ടു. അഭിനയ മോഹത്തെ കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ പുതിയ സിനിമയില്‍ നോക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് മിഷന്‍ 90 ഡെയിസില്‍ അഭിനയിച്ചത്. പിന്നെ, വലുതും ചെറുതമായ വേഷങ്ങളില്‍ ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ കുഞ്ഞാലി മരക്കാര്‍ സീരിയലിലെ ടൈറ്റില്‍ വേഷമടക്കം കുറേ സീരിയലുകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റി. ഒപ്പം ജോലിയും കൊണ്ട് പോകുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പ്രൊജക്ടില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന സമയത്താണ് 'കറുത്ത മുത്തി'ലേക്ക് ഓഫര്‍ വന്നത്. അത് വലിയ ഹിറ്റായി.

  വിവാഹ കാര്യത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെന്ന് പറഞ്ഞില്ലേ. അതിലൂടെയാണ് അനുപമയുടെ ആലോചന വന്നത്. കരുനാഗപ്പള്ളിയിലാണ് അനുവിന്റെ സ്വദേശം. തിരുവനന്തപുരത്ത് ഇന്‍ഫോസിസില്‍ ടെക്‌നോളജി അനലിസ്റ്റായി ജോലി ചെയ്യുന്നു. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോകുന്നതിന് മുന്‍പേ എന്റെ പെരുമാറ്റമൊക്കെ അവര്‍ക്കും ഇഷ്ടമായി. അത് കഴിഞ്ഞ് വന്നാണ് വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

  ജൂലൈ 12 ന് ആഘോഷമായി കല്യാണം നടത്താന്‍ തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്‌തെങ്കിലും അപ്പോഴെക്കും ലോക്ഡൗണും ട്രിപ്പില്‍ ലോക്ഡൗണുമൊക്കെ വന്നു. ഇതിനിടെ അയര്‍ലണ്ടില്‍ ജോലി കിട്ടി പോയ ചേട്ടന്‍ പ്രമോദ് അവിടെ നിന്ന് വരാനാകാതെ ലോക്കായി. ചേട്ടന്‍ കൂടി വന്നിട്ട് വിവാഹം നടത്താമെന്ന് കരുതിയെങ്കിലും അതിന് കാക്കാതെ വിവാഹം നടത്താന്‍ അവന്‍ തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയാണ് വധുഗൃഹത്തില്‍ വച്ച് ലളിതമായി വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ് ഒരു ദിവസം അനുവിന്റെ വീട്ടിലേക്ക് പോയി വന്നതല്ലാതെ വിരുന്നിനൊന്നും പോയിട്ടേയില്ല.

  മരുതംകുഴിയിലെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേട്ടത്തിയും മോളുമൊക്കെ ഉണ്ട്. കൂട്ടുകുടുംബത്തിന്റെ സന്തോഷത്തിനൊപ്പമാണ് ഇത്തവണത്തെ ഓണം. പക്കാ വെജിറ്റേറിയനാണ് അനുപമ, ഞങ്ങളെല്ലാം നോണ്‍ വെജിറ്റേറിയനും. ഓണസദ്യയ്‌ക്കെങ്കിലും വീട്ടില്‍ നോണ്‍ വെജ് ഭക്ഷണം ഉണ്ടാകില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ അനു.

  English summary
  Bigg Boss Malayalam Fame Pradeep Chandran About His First Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X