പെണ്‍കുട്ടിയെ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പേ കണ്ടിരുന്നു! വിവാഹത്തെ കുറിച്ച് പ്രദീപ് ചന്ദ്രന്‍

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ വിവാഹിതരല്ലാത്ത വളരെ കുറച്ച് താരങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. നടന്‍ പ്രദീപ് ചന്ദ്രനും രേഷ്മയും തമ്മിലുള്ള സൗഹൃദം ചില ഗോസിപ്പുകള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാല്‍ പ്രദീപിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദീപാണ് താന്‍ വിവാഹിതനാകുകയാണെന്ന കാര്യം വെളിപ്പെടുത്തി വന്നത്.

ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് തന്നെ കണ്ട് ഇഷ്ടപ്പെട്ടിരുന്ന അനുപമ രാമചന്ദ്രനാണ് വധു. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്. കൊറോണയുടെ പ്രതിസന്ധിയ്ക്കിയിലെ വിവാഹത്തെ കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് മനസ് തുറന്നിരിക്കുകയാണ്.

വധുവിനെ കുറിച്ച് പ്രദീപ്

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആലോചനകള്‍ വന്നു തുടങ്ങിയിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളില്‍ വഴി ഏകദേശം രണ്ടു വര്‍ഷമായി ഒന്ന് രണ്ടു പേരെ പോയി കാണുകയും ചെയ്തു. എന്നാല്‍ അതൊന്നും ശരി ആവാതെ വന്നു. അപ്പോഴാണ് അനുപമയുമായുള്ള ആലോചന വരുന്നത്. വീട്ടുകാര്‍ക്ക് പരസ്പരം ഇഷ്ടമായി. ഞങ്ങള്‍ക്കും കുഴപ്പമില്ലെന്ന് തോന്നി. ഇതുമായി മുന്‍പോട്ട് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോഴേക്കും ബിഗ് ബോസിലേക്ക് പോകാനായി. അതിലൂടെ എന്നെ കുറിച്ച് കൂടുതല്‍ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെ കഴിയുമല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ അത് ഞാന്‍ തുറന്നു പറയുകയും ചെയ്തു.

 വധുവിനെ കുറിച്ച് പ്രദീപ്

ബിഗ് ബോസിന് ശേഷവും അവരും ഓക്കെ ആണെങ്കില്‍ നമ്മള്‍ക്ക് ഇത് ഉറപ്പിക്കാം എന്നും വ്യക്തമമാക്കി. അങ്ങനെ ഫെബ്രുവരി 16 ഓടെ ഞാന്‍ ഷോയില്‍ നിന്നും പുറത്തായി. ഞാന്‍ വീട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ആളുകള്‍ എന്റെ വീട്ടില്‍ എത്തി വാക്കാല്‍ ഉറപ്പിക്കുകയും ചെയ്തു. നിശ്ചയമായിട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ ചേട്ടന്‍ അപ്പോള്‍ അയര്‍ലണ്ടില്‍ പോകാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. അവിടെ എത്തി ലീവ് എടുത്തു വരാം എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിനിടെ ലോകം മുഴുവനും ലോക്ഡൗണ്‍ ആവുകയും അദ്ദേഹത്തിന് മടങ്ങി വരാന്‍ പറ്റാതെയുമായി.

 വധുവിനെ കുറിച്ച് പ്രദീപ്

ചേട്ടന്‍ കൂടി പങ്കെടുത്തു വിപുലമായ ചടങ്ങുകള്‍ വഴിയാകണം എന്റെ വിവാഹംമെന്നായിരുന്നു ആഗ്രഹം. പക്ഷെ അദ്ദേഹത്തിന് ഈ അവസരത്തില്‍ എത്താന്‍ ആകില്ല. ചേട്ടന്റെ കൂടെ നിര്‍ബന്ധം കൊണ്ടാണ് ഇപ്പോള്‍ വിവാഹം നടത്തുന്നത്. കൊറോണ വന്നത് കൊണ്ടു തന്നെ നമ്മുടെ ഇഷ്ടങ്ങള്‍ എല്ലാം മാറിയല്ലോ. എന്റെ എല്ലാ മേഖലയിലുള്ള സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഗുരുനാഥന്മാരെയും ഉള്‍പ്പെടുത്തണം എന്നും പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷേ ഈ അവസരത്തില്‍ ആഘോഷങ്ങള്‍ പാടില്ലല്ലോ, ഇപ്പോള്‍ സാഹചര്യങ്ങളുമായി നമ്മള്‍ പൊരുത്തപ്പെടുകയാണ്.

വധുവിനെ കുറിച്ച് പ്രദീപ്

വളരെ ലളിതമായ രീതിയില്‍ എന്റെ അച്ഛന്റെയും അമ്മയുടെയും, കുടുംബം ഒപ്പം ചേട്ടന്റെ കുടുംബം ഇവര്‍ മാത്രം പങ്കെടുത്തുകൊണ്ടൊരു ചടങ്ങാകും വിവാഹം. വിവാഹത്തിന് എല്ലാവരെയും പങ്കെടുപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഈ സീസണിലെ ബിഗ് ബോസ് താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഗെറ്റ് ടുഗെദര്‍ ആക്കാണമെന്നും കരുതിയിരുന്നു. പക്ഷെ ഇനി അത് നടക്കത്തില്ല. ഇനി എല്ലാം കഴിഞ്ഞിട്ട് ഇവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നല്ലൊരു ചടങ്ങു നടത്താനും പ്ലാന്‍ ഉണ്ടെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു.

 വധുവിനെ കുറിച്ച് പ്രദീപ്

ദൂരദര്‍ശനിലെ താഴ്‌വാരപക്ഷികളിലൂടെയാണ് ഞാന്‍ ക്യാമറക്ക് മുന്‍പില്‍ എത്തുന്നത്. പിന്നീട് ചെയ്തത് സിനിമകളാണ്. മേജര്‍ രവി സാര്‍ ആണ് എന്നെ അഭിനയത്തിലേക്ക് കൊണ്ട് വന്നത്. പിന്നീടാണ് സീരിയല്‍ കുഞ്ഞാലി മരക്കാറില്‍ അഭിനയിക്കാന്‍ എത്തുന്നത്. കറുത്തമുത്ത് ചെയ്തപ്പോള്‍ തന്നെ എല്ലാ വികാരങ്ങളും എനിക്ക് അതില്‍ ചെയ്യാന്‍ കഴിഞ്ഞു. അതിപ്പോള്‍ സങ്കടം ആകട്ടെ, സന്തോഷം, പ്രണയം, കുടുംബം, വിരഹം അങ്ങിനെ ഒട്ടുമിക്ക വികാരങ്ങളും മനസിലാക്കാനും അത് ചെയ്യാനും എനിക്ക് സീരിയല്‍ വഴി സാധിച്ചിട്ടുണ്ട്.

 വധുവിനെ കുറിച്ച് പ്രദീപ്

അഭിനയത്തിന്റെ വേറിട്ട തലങ്ങള്‍ പഠിക്കാന്‍ എന്നെ സഹായിച്ചത് സീരിയലാണ്. സിനിമയില്‍ നിന്ന് ഒരുപാടൊന്നും പഠിക്കാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ ഏതൊരു അഭിനേതാവിനെ പോലെ തന്നെ ഫസ്റ്റ് പ്രയോറിറ്റി ഇനി സിനിമക്ക് തന്നെയാകും. പിന്നെ ശക്തമായ നല്ലൊരു കഥാപാത്രം ഉണ്ടായാല്‍ സീരിയലിലേക്കും അഭിയിക്കാന്‍ ആഗ്രഹം ഉണ്ട്. ഇപ്പോള്‍ ഒന്ന് രണ്ടു പ്രോജക്ടുകള്‍ എത്തിയിട്ടുണ്ട്. അത് എന്താണെന്നും ഏതാണെന്നും സമയം ആകുമ്പോള്‍ പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X