പ്രണയം നടിച്ച് അവര്‍ നമ്മളെ പറ്റിക്കുന്നു! റോക്കിയ്ക്ക് ശേഷം ബിഗ് ബോസിന് എന്ത് സംഭവിക്കുമെന്ന് രജിത്ത് കുമാര്‍
ബിഗ് ബോസിനുള്ളില്‍ കൈയ്യാങ്കളി നടത്തി സഹമത്സരാര്‍ഥിയായ സിജോയെ ഇടിച്ചതിന്റെ പേരില്‍ റോക്കി പുറത്തായിരിക്കുകയാണ്. ഷോ യില്‍ നിന്നും റോക്കിയെ നേരിട്ട് പുറത്താക്കുകയും അദ്ദേഹം തിരുവനന്തപുരത്ത് വന്നിറങ്ങുകയും ചെയ്തു. വലിയ ആഘോഷത്തോടെയാണ് റോക്കിയെ സ്വീകരിക്കാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്.
അതേ സമയം റോക്കിയെ പുറത്താക്കിയതോടെ ബിഗ് ബോസ് ഷോ തന്നെ നശിച്ചുവെന്ന അവസ്ഥയിലേക്ക് എത്തിയെന്ന് പറയുകയാണ് രജിത്ത് കുമാര്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ രജിത്ത് കുമാര്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ഥി റോക്കിയായിരുന്നു എന്നും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ബിഗ് ബോസ് സീസണ്‍ 6 നെ കുറിച്ച് ഞാനിതുവരെ റിവ്യൂ ഒന്നും ചെയ്തിട്ടില്ലെന്നാണ് രജിത്ത് പറയുന്നത്. പക്ഷേ ഇന്നലെ നടന്നൊരു സംഭവം എന്നെ അക്ഷരാര്‍ഥ്വത്തില്‍ ഞെട്ടിച്ച് കളഞ്ഞു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റായി പോയി. ക്ഷമയാണ് ഏറ്റവും വലുതെന്ന് പ്രവാചകന്മാര്‍ നമ്മളെ പഠിപ്പിച്ചതാണ്. പക്ഷേ പുതിയ തലമുറയിലെ കുറച്ച് പേര്‍ക്ക് ക്ഷമ കുറഞ്ഞ് വരികയാണ്. ക്ഷമ കുറഞ്ഞതിന്റെ പേരിലാണ് റോക്കി ബിഗ് ബോസില്‍ നിന്നും പുറത്താവാന്‍ കാരണം.
ഫിസിക്കല്‍ അസാള്‍ട്ട് കൊണ്ടാണ് റോക്കി പുറത്തായത്. അത് ചെറിയൊരു ആക്രമണമാണോ എന്നെനിക്കറിയില്ല. പുറത്ത് വന്ന വീഡിയോയില്‍ സിജോയുടെ മുഖത്തിനിട്ട് നല്ലൊരു പഞ്ച് ആണ് കിട്ടിയിരിക്കുന്നത്. സിജോ ബ്രില്യന്റ് പ്ലേയര്‍ ആയതുകൊണ്ട് അദ്ദേഹം ക്ഷമിക്കുമായിരിക്കും. പക്ഷേ ബിഗ് ബോസിന്റെ നിയമത്തില്‍ ഇത്രയും വലിയൊരു പ്രവൃത്തി ക്ഷമിക്കുമോന്ന് അറിയില്ല.
ബിഗ് ബോസ് ക്ഷമിക്കുകയാണെങ്കില്‍ വളരെ നല്ലത്. കാരണം റോക്കിയെ എനിക്ക് ഭയങ്കരമായി ഇഷ്ടമാണ്. റോക്കി, സിജോ, അപ്‌സര ഇവരാണ് എനിക്കേറ്റവും ഇഷ്ടമുള്ള മത്സരാര്‍ഥികള്‍. ഫൈനല്‍ ഫൈവില്‍ വരാന്‍ ഏറെ സാധ്യതയുള്ള ആളായിരുന്നു റോക്കി. പക്ഷേ ക്ഷമയില്ലാത്ത പ്രവൃത്തി അത് നശിപ്പിച്ചു.
പലര്‍ക്കും സ്‌നേഹമില്ലായ്മ കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്. ഒരു തരം ഗുണ്ടാത്തരം പോലെ റഫ് ആയിട്ടുള്ള സ്വഭാവമാണ്. ഇന്നലെ വരെ റോക്കിയെ സപ്പോര്‍ട്ട് ചെയ്തിരുന്ന ആളാണ് ഞാന്‍. സിജോ റോക്കിയെ ചൊറിഞ്ഞു. ഈ ഗെയിം ഇതാണ്. ഈ ഷോ യില്‍ നൂറ് ദിവസം പിടിച്ച് നില്‍ക്കുക എന്നത് വലിയ കാര്യമാണ്. മുന്‍ സീസണുകളില്‍ ഇങ്ങനൊരു കാര്യം ഉണ്ടായിട്ടില്ല.

എന്നാല്‍ ഇത്തവണ റോക്കിയുടെ ഭാഗത്ത് നിന്നും ഇതുപോലൊരു അടി ഉണ്ടാവുമെന്ന് തുടക്കം മുതലേ എനിക്ക് തോന്നിയിരുന്നു. ഇത്രയും ആക്രമണത്തോടെ ഉപദ്രവിക്കാന്‍ പാടില്ല. പക്ഷേ റോക്കി പുറത്തായതോടെ ബിഗ് ബോസ് ആറാം സീസണിന്റെ ചലനാത്മകത നഷ്ടപ്പെട്ടു. പഴയത് പോലെ സ്പീഡില്‍ പോകുമോന്ന് സംശയമാണ്. എന്റെ മനസില്‍ നിന്നും ഗബ്രി-ജാസ്മിന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു.
അവര്‍ എത്രത്തോളം നല്ലത് കാട്ടിക്കൂട്ടിയാലും നല്ല വേഷം കെട്ടിയെന്ന് പറഞ്ഞാലും അവര്‍ എന്താണെന്നും മനസിലായി. എന്റെ മനസിനുള്ളില്‍ ജാസ്മിനും ഗബ്രിയുമില്ല. കാരണം അവര്‍ നമ്മളെ പറ്റിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുക. ഇനിയൊരു അഭിമുഖത്തിലും അവരെ കുറിച്ച് പറയില്ല.
സിജോ റോക്കിയോട് ക്ഷമിച്ചാല്‍ അത് പുള്ളിയുടെ മൈലേജ് തന്നെ കൂട്ടും. എന്നാല്‍ അദ്ദേഹം പുറത്തായാല്‍ അതിന്റെ ദോഷം സിജോയ്ക്ക് കിട്ടും. ഇവര്‍ക്ക് ശേഷം നല്ല മത്സരാര്‍ഥി അപ്‌സരയാണ്. പിന്നെ ജിന്റോ, അര്‍ജുന്‍ എന്നിവരൊക്കെ ഉണ്ടെങ്കിലും റോക്കിയുടെ ടൈപ്പിലുള്ള ആരും ഇല്ലെന്നും രജിത്ത് പറയുന്നു.


Click it and Unblock the Notifications