'ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് കണ്ടോ..?, അങ്ങനൊരു ക്ലിപ്പ് പുറത്ത് വന്നോ?, ഞാൻ പറഞ്ഞതുകൊണ്ടാണ് അറിഞ്ഞത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറാണ് മിനിസ്ക്രീൻ പ്രേക്ഷകർ‌ക്കിടയിൽ ഇപ്പോൾ‌ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. സീസൺ ആറ് അമ്പത് ദിവസം പിന്നിട്ട് കഴിഞ്ഞു. പത്തൊമ്പത് പേരുമായി തുടങ്ങിയ സീസൺ പതിനേഴ് മത്സരാർത്ഥികളിൽ എത്തി നിൽക്കുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസം കഴിയുക എന്നതിലുപരിയായി വേറെയും നിരവധി നിബന്ധനകൾ ഹൗസിലേക്ക് എത്തുന്ന മത്സരാർത്ഥികൾ പാലിക്കേണ്ടതുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്ന് സഹമത്സരാർത്ഥികളെ ഒരു രീതിയിലും ശാരീരികമായി ഉപദ്രവിക്കാൻ പാടില്ലെന്നതാണ്. അത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്ന മത്സരാർത്ഥികൾ സ്പോട്ടിൽ ഹൗസിൽ നിന്നും പുറത്താക്കപ്പെടും. അത്തരത്തിൽ ഇതുവരെ ഹൗസിൽ നിന്നും മൂന്നുപേർ പുറത്തായിട്ടുണ്ട്. രജിത്ത് കുമാർ, ഡോ. റോബിൻ രാധാകൃഷ്ണൻ, അസി റോക്കി എന്നിവരാണത്.

Rajith Kumar

സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് കുമാർ പുറത്തായത്. ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയും കൂടിയാണ് രജിത്ത് കുമാർ. ഇദ്ദേഹം മത്സരിച്ചപ്പോൾ മാത്രമല്ല അതിനുശേഷവും ആരാധകർക്കിടയിൽ നേടിയെടുത്ത ജനസമ്മിതിയും ചർച്ചയായി മാറിയിരുന്നു.

2020 ലെ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം ഹൗസിൽ നിന്നും ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ പുറത്തായ രജിത്ത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർ തടിച്ചുകൂടിയതും വാർത്തയായിരുന്നു.

ടാസ്ക്കിന്റെ ഭാഗമായി വിദ്യാർത്ഥിയായി എത്തിയ രജിത്ത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രജിത്തിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്.

തുടർന്ന് അദ്ദേഹത്തെ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസത്തിനുശേഷം അദ്ദേഹത്തെ മോഹൻലാൽ തിരിച്ച് പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം രേഷ്മ നിഷേധിച്ചു. രേഷ്മയോട് പരസ്യമായിട്ടാണ് രജിത്ത് കുമാർ മാപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാപ്പ് രേഷ്മ സ്വീകരിച്ചെങ്കിലും വീടിനുള്ളിലേക്ക് കയറാൻ തനിക്ക് സമ്മതം ഇല്ലെന്ന് രേഷ്മ മോഹൻലാലിനോട് പറഞ്ഞു.

ഇത് പ്രകാരമാണ് രജിത്തിനെ പുറത്താക്കിയത്. ഇപ്പോഴിതാ നാല് വർഷം മുമ്പ് നടന്ന ഈ സംഭവത്തെ കുറിച്ച് രജിത്ത് കുമാർ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ കണ്ണിൽ മുളക് തേച്ച സംഭവത്തെ കുറിച്ച് അവതാരകൻ രജിത്ത് കുമാറിനോട് ചോ​ദിച്ചപ്പോൾ രജിത്ത് പ്രകോപിതനായി.

Rajith Kumar

ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..? എന്ന് ചോദിച്ച് അവതാരകന് നേരെ കയർക്കാൻ തുടങ്ങി. 'ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..?. അങ്ങനൊരു ക്ലിപ്പ് ഇതുവരെ ഏഷ്യാനെറ്റ് വഴിയോ അല്ലാതെയോ പുറത്ത് വന്നിട്ടില്ലല്ലോ. മുളകോ മുളക് അരക്കുന്നതോ മുളക് തേക്കുന്നതോ കണ്ടോ?. നാല് വർഷമാകുന്നു ഇതുവരെയും അങ്ങനൊരു ക്ലിപ്പ് പുറത്ത് വന്നിട്ടില്ലല്ലോ. അതുപോലെ ഞാൻ മുളകാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞത്.'

'മുളകിന് പകരം പച്ചവെള്ളമെന്നാണ് ഞാൻ പറഞ്ഞിരുന്നതെങ്കിൽ ലോകത്ത് ഒരു മനുഷ്യനും അറിയില്ലായിരുന്നു. അന്ന് അവിടെ നടന്ന സംഭവവും ശേഷം നടന്ന സംഭവവും എല്ലാവർക്കും അറിയാം. ലോക മലയാളികൾക്കും ഹൗസിലുണ്ടായിരുന്നവർക്കും ഏഷ്യാനെറ്റിനും ബി​ഗ് ബോസ് ടീമിനും വരെ അറിയാം. അവരെ പറ്റിക്കാൻ പറ്റില്ല.'

'ഞാൻ അന്ന് തെറ്റ് ചെയ്തിരുന്നുവെങ്കിൽ അഞ്ചാം സീസണിൽ ചലഞ്ചറായി രജിത്ത് കുമാറിനെ ബി​ഗ് ബോസ് ടീം വിളിക്കുമോ?. അവിടെ വീണ്ടും ചെന്നപ്പോൾ വിഐപി ട്രീറ്റ്മെന്റാണ് എനിക്ക് ലഭിച്ചത്. ഞാൻ അഞ്ചാം സീസണിൽ ചെന്നപ്പോൾ വിഷ്ണുവും അഖിലും ഇതേ വിഷയവുമായി വന്നിരുന്നു. ഈ വിഷയം ഞാൻ പറഞ്ഞ് പറഞ്ഞ് മടുത്തതാണ്', എന്നാണ് രജിത്ത് കുമാർ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X