ജോലിയും ശമ്പളവുമില്ല; തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം രജിത് കുമാര്‍

ബിഗ് ബോസ് രണ്ടാം സീസണിലെ ഏറ്റവും വിജയ സാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഹൗസിനുള്ളില്‍ ഒറ്റയ്ക്ക് ആയിരുന്നെങ്കിലും പുറത്ത് വലിയ ആരാധക പിന്‍ബലമുണ്ടായിരുന്നു. സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട് രജിത്തിനെ ഷോ യില്‍ നിന്നും പുറത്താക്കിയതും വലിയ വിവാദമായി മാറിയിരുന്നു.

ബിഗ് ബോസിന് ശേഷം അഭിനയ രംഗത്തേക്ക് പ്രവേശിച്ച രജിത് തനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അഭിനയത്തിനൊപ്പം സംവിധാനം ചെയ്യാനുള്ള താല്‍പര്യവും ജോലി നഷ്ടപ്പെട്ടതിനെ കുറിച്ചൊക്കെ താരം പറയുന്നത്.

സംവിധാനം ചെയ്യണമെന്ന് രജിത് കുമാര്‍

പണ്ട് അഭിനയ മോഹവുമായി നടന്ന വ്യക്തിയാണ് ഞാന്‍. കോളേജില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനുള്ള പല ശ്രമങ്ങളും നടത്തി. പക്ഷേ എനിക്ക് അതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഭാവിയില്‍ എനിക്കൊരു സംവിധായകനാവാന്‍ ആഗ്രഹമുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്യും, സീരിയല്‍ സംവിധാനം ചെയ്യും. ചാടി ഇറങ്ങി സിനിമ സംവിധാനം ചെയ്യാന്‍ പോയാല്‍ പറ്റത്തില്ല. അതിന് മുന്നോടിയായി ഒരു മ്യൂസിക്കല്‍ ആല്‍ബം തുടങ്ങാന്‍ പോവുകയാണ്.

സംവിധാനം ചെയ്യണമെന്ന് രജിത് കുമാര്‍

ഒന്ന് രണ്ട് മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ എനിക്ക് തന്നെ സംവിധാനം ചെയ്ത് നിര്‍മ്മിക്കണം. എങ്ങനെ പോയാലും അതില്‍ അഞ്ചാറ് പേര്‍ക്ക് വേഷം കൊടുക്കാന്‍ പറ്റും. ആല്‍ബം എടുത്തതിന് ശേഷം ഷോര്‍ട്ട് ഫിലിം ചെയ്യും. ഇതൊക്കെ പൈസ പൊട്ടുന്ന കാര്യമാണ്. തിരിച്ച് കിട്ടുക ഒന്നുമില്ല. എങ്കിലും നമുക്ക് പഠിക്കാനും കുറച്ച് പേര്‍ക്ക് അഭിനയിക്കാനും അവസരം ലഭിക്കും. ഇത്രയും അനുഭവങ്ങള്‍ മതിയാകും എനിക്കൊരു സീരിയല്‍ സംവിധാനം ചെയ്യാന്‍. കുറച്ച് പ്ലാനുകള്‍ നേരത്തെ തന്നെയുണ്ട്. സിനിമ കുറച്ച് കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു.

 സംവിധാനം ചെയ്യണമെന്ന് രജിത് കുമാര്‍

എന്തായാലും ജോലി പോയി. ശമ്പളമില്ല. വെറുതേ ഇരിക്കുന്ന സമയമാണ്. കര്‍മ്മം ചെയ്ത് കൊണ്ടേ ഇരിക്കുക. ഏത് മേഖലയിലാണ് തിളങ്ങാന്‍ പറ്റുക എന്ന് അറിയില്ല. 2005 ന് മുന്നെ ഞാന്‍ ഭയങ്കര തോന്ന്യാവാസി ആയിരുന്നു. എന്റെ ശരീരം, എന്റെ ഇഷ്ടം, എന്റെ ജീവിതം എനിക്ക് തോന്നിയത് പോലെ ജീവിക്കും എന്ന് ഇപ്പോഴത്തെ പിള്ളേര് പറയുന്നത് പോലെയായിരുന്നു ഞാനും. നന്നായി പഠിച്ചു. പക്ഷേ തോന്നിയത് പോലെ കറങ്ങി നടക്കുന്ന ആളായിരുന്നു. കൂട്ടുക്കെട്ട്, കമ്പനി, കറക്കം, അങ്ങനെ ഇന്ദ്രീയ നിയന്ത്രണം ഇല്ലായിരുന്നു. വേദഗ്രന്ഥം പഠിച്ചതിന് ശേഷം എവിടെ പോകുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴുമെല്ലാം ആലോചിട്ടേ ചെയ്യാറുള്ളു. പട്ടാളക്കാര്‍ക്ക് കിട്ടുന്നത് പോലൊരു നിയന്ത്രണം എനിക്ക് കിട്ടി. ഇതാണ് അതിന്റെ വ്യത്യാസം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X