twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോട്സ് അണിഞ്ഞു പകര്‍ത്തിയ ചിത്രത്തിന്‍റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേട്ടു, എന്നാൽ ഞാൻ ചെയ്യത്...

    |

    സമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു ഹി ഹാവ് ലെഗസ് ക്യാപെയ്ൻ. കാലുകളുടെ ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് താരങ്ങൾ രംഗത്തെത്തിയിരുന്നു. റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, അന്നാ ബെന്‍, കനി കുസൃതി, അഹാന കൃഷ്ണ, എന്നിവരുള്‍പ്പെടെ നിരവധി അഭിനേതാക്കള്‍ കാമ്പയിന്റെ ഭാഗമായിരുന്നു. അനശ്വര രാജന്‍ ഷോര്‍ട്‌സ് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇപ്പോഴിത മോഡോൺ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ നേരിടേണ്ടി വരുന്ന ആക്രമണത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്.

    ranjini haridas

    ഗൃഹലക്ഷ്മിയോടാണ് പെണ്‍കുട്ടികള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ നേരിടേണ്ടി വരുന്ന ആക്രമണത്തിനെ കുറിച്ച് രഞ്ജിനി ഹരിദാസ്‌ പറയുന്നത്. ഇവിടെ അനശ്വരയെ പോലെ ധൈര്യമായി പ്രതികരിക്കുന്ന മാനസിക അവസ്ഥ എല്ലാരിലും ഉണ്ടാകില്ലെന്നും രഞ്ജിനി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നടിച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ രഞ്ജിനിക്ക് നേരേയും സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തല ഉയർത്തി കൊണ്ട് നേരിടുകയായിരുന്നു.

    വസ്ത്രധാരണത്തിന്റെ പേരിൽ നടിമാർക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ കുറിച്ച് രഞ്ജിനി പറഞ്ഞതിങ്ങനെ....'നമ്മുടെ കൈകളുടെയോ കാലുകളുടെയോ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ ശരികേട് എന്താണ്. അതിനോട് ആളുകള്‍ പ്രതികരിക്കുന്നത് അവരുടെ ഫ്രീഡം. യാത്ര മാസികയ്ക്ക് വേണ്ടി ഷോട്സ് അണിഞ്ഞു പകര്‍ത്തിയ ചിത്രത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേട്ടു. അങ്ങനെ ഒരുപാടനുഭവങ്ങള്‍ ഞാന്‍ മാറാനോ എതിര്‍ക്കാനോ പോയില്ല. എന്റെ ശീലവും രീതിയും പിന്തുടര്‍ന്നു.

    ആളുകള്‍ എന്നെ ഞാനായി തന്നെ അംഗീകരിച്ചു. അനശ്വരയെ പോലെ ധൈര്യത്തോടെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. ചെറുപ്രായമുള്ള പെണ്‍കുട്ടികളെ ആക്രമിക്കാന്‍ സമൂഹത്തിന് പ്രത്യേക താല്പര്യമുണ്ട്. ഇരുപതുകളില്‍ വിമര്‍ശിക്കപ്പെട്ടത് പോലെ ഇപ്പോള്‍ എനിക്ക് നേരെ ആക്രമണം ഉണ്ടാകാറില്ല. തുടക്കത്തിലേ തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം'. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ രഞ്ജിനി ഹരിദാസ്‌ പറയുന്നു.

    രഞ്ജിനിയെ കൂടാതെ എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, എസ്.സിത്താര, ആര്‍. രാജശ്രീ, സിനിമാതാരങ്ങളായ ശ്വേത മേനോന്‍, സാധിക വേണുഗോപാല്‍, അഡോ.ലക്ഷ്മി നായര്‍, സൈക്കോളജിസ്റ്റ് സൗമ്യ കെ.സുകുമാരന്‍ എന്നിവരും തങ്ങളുടെ അഭിപ്രായം തുറന്ന് പറയുന്നുണ്ട്. നടി എസ്തര്‍ അനിലാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    English summary
    Bigg Boss Malayalam Fame Ranjini Haridas Opens Up About Cyberbullying,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X