'അക്കൗണ്ടിൽ മോശമില്ലാത്ത ബാലൻസ്, സേവിങ്സ് തുടങ്ങി, പല്ലിന്റെ പ്രശ്നം പരിഹരിച്ചശേഷം ഞാൻ ഒരു വരവ് വരും'
അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണു സുധി ഏറ്റവും കൂടുതൽ നേരിട്ടത് ബോഡി ഷെയ്മിങ്ങാണ്. ശരീരത്തിന്റെ ഭാര കുറവ്, പല്ലിനുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം ചൂണ്ടികാട്ടിയായിരുന്നു ഏറെയും വിമർശനങ്ങൾ രേണുവിന് നേരെ വന്നത്. കിളവി എന്നിങ്ങനെയുള്ള വിളികളും രേണുവിന് സോഷ്യൽമീഡിയ വഴി കേൾക്കേണ്ടി വന്നിരുന്നു. ഒട്ടനവധി ജീവികളുമായി ഉപമിച്ചും രേണുവിനെ ആളുകൾ പരിഹസിച്ചിരുന്നു.
വിദേശത്തും സ്വദേശത്തും വിവിധ പ്രോഗ്രാമുകളും ഷൂട്ടുമെല്ലാമായി നിന്ന് തിരിയാൻ രേണുവിന് നേരമില്ല. ബിബിയിൽ പോയതോടെ ഇമേജ് അടക്കം മാറി. ഇപ്പോഴിതാ തന്റെ ഫിനാഷ്യൽ സ്റ്റാറ്റസിനെ കുറിച്ചും തന്റെ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലർ അവസരം ഒരുക്കിയിട്ടുണ്ടെന്നും ട്രീറ്റ്മെന്റിന് പോകാൻ സമയമില്ലെന്നത് മാത്രമാണ് പ്രശ്നമെന്നും പറയുകയാണ് രേണു സുധി.

ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. പല്ലിന്റെ പ്രശ്നം ശരിയാക്കാനുള്ള അവസരം എനിക്ക് വന്നിട്ടുണ്ട്. അതേ കുറിച്ച് ഞാൻ എല്ലാവരോടും പറയാം. ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ല. നവംബർ പകുതിയാകുമ്പോഴേക്കും ട്രീറ്റ്മെന്റ് തുടങ്ങും. പല്ല് അല്ലേ പ്രശ്നം. അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും എന്നാണ് രേണു പറഞ്ഞത്.
ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയശേഷം ഉദ്ഘാടനങ്ങൾ, പ്രമോഷനുകൾ, മ്യൂസിക്ക് വീഡിയോ ഷൂട്ടുകൾ എന്നിവയെല്ലാമായി തിരക്കിലാണ് രേണു സുധി. ഒരു മാസത്തോളമാണ് രേണു ബിഗ് ബോസിൽ ചിലവഴിച്ചത്. ഹൗസിൽ തുടരാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നും മെന്റലി തനിക്ക് പ്രശ്നങ്ങളുണ്ടാകുന്നുവെന്നും രേണു നിരന്തരമായി പറഞ്ഞതോടെയാണ് ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോകാൻ ബിഗ് ബോസ് ടീമും രേണുവിന് അനുവാദം നൽകിയത്.
ബിബിയിൽ നിന്ന് ഇറങ്ങിയശേഷമുള്ള അക്കൗണ്ട് ബാലൻസിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് ശത്രുക്കൾ ഒരുപാടുണ്ട്. ഞാൻ ആർക്കും ഒന്നും ചെയ്യുന്നില്ല. ഒരു ദ്രോഹവും ചെയ്യാറില്ല. ബിഗ് ബോസിൽ പങ്കെടുത്തതിന്റെ കുറച്ച് കാശ് മാത്രമെ കിട്ടിയുള്ളു. ബാക്കി കിട്ടാനുണ്ട്. ഇപ്പോൾ എന്റെ അക്കൗണ്ടിൽ മോശമില്ലാത്ത ബാലൻസുണ്ട്. പണ്ടായിരുന്നുവെങ്കിൽ ഉടനെ കാണിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ ബാലൻസ് കാണിക്കുന്നില്ല.
ബിബിക്ക് ശേഷമുള്ള രേണു സുധി ഇതാണ്. സേവിങ്സ് തുടങ്ങി. ഫിനാഷ്യൽ സ്റ്റാറ്റസ് പൂർണ്ണമായും ഓക്കെയായിട്ടില്ലെങ്കിലും ഒരു പരിധി വരെയായി രേണു പറയുന്നു. രേണുവിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് ദുബായിലേക്ക് ആയിരുന്നു. ഒരു റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയായിരുന്നു യാത്ര.

അതും കുറച്ച് അധികം നെഗറ്റീവ് ഇമേജ് രേണുവിന് നൽകിയിരുന്നു. ദുബായിൽ ബാറിൽ ഡാൻസറായി ജോലി കിട്ടി എന്ന തരത്തിലായിരുന്നു പ്രചരിച്ചിരുന്നത്. അവിടെ രേണുവിനെ കാണാനെത്തിയവർ വിവിധ തരം സമ്മാനങ്ങൾ രേണുവിന് നൽകിയിരുന്നു. വാച്ച്, റെയ്ബാൻ സൺഗ്ലാസ്, ഡയണ്ട് മാല, മോതിരം, വസ്ത്രങ്ങൾ അടക്കമുള്ളവ അതിൽ ഉൾപ്പെടും. വൈകാതെ തന്നെ ബഹ്റിനേലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് രേണു.
മൂവായിരം അയ്യായിരം രൂപയ്ക്കായിരുന്നു ബിബിയിലേക്ക് കയറും മുമ്പ് വരെ രേണുവിന് മ്യൂസിക്ക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചാൽ കിട്ടിയിരുന്നത്. ബിബിയിൽ നിന്നും ഇറങ്ങിയശേഷം ഇമേജ് തന്നെ മാറിയതിനാൽ ഉദ്ഘാടനങ്ങൾക്ക് അടക്കം രേണുവിന്റെ പ്രതിഫലത്തിൽ മാറ്റം വന്നിട്ടുണ്ടാകണം. സുധിയുടെ മരണശേഷം കുടുംബം നോക്കുന്നത് രേണുവാണ്.
മാതാപിതാക്കളും രണ്ട് മക്കളും രേണുവിന്റെ സംരക്ഷണയിലാണ്. ഒന്ന്, രണ്ട് വർഷത്തെ കഠിനാധ്വാനവും ഉറക്കമിളച്ചുള്ള അധ്വാനവും ഇന്ന് കാണുന്ന സമാധാനം നിറഞ്ഞ ജീവിതം രേണു കെട്ടിപടുത്തതിന് പിന്നിലുണ്ട്.


Click it and Unblock the Notifications