വളരെ മോശമായിട്ടാണ് ആക്രമിക്കപ്പെട്ടത്; അതില്‍ സന്തോഷമേയുള്ളുവെന്ന് റിതു മന്ത്ര, സൈബര്‍ ആക്രമണത്തെ പറ്റി നടി

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് വന്ന് അവിടെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് വരികയായിരുന്നു റിതു മന്ത്ര. ഇതിനിടയില്‍ ബിഗ് ബോസിലേക്കുള്ള നടിയുടെ എന്‍ട്രി വലിയൊരു വഴിത്തിരിവായി മാറി. മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലാണ് റിതു മത്സരിക്കാനെത്തിയത്. ഫൈനല്‍ വരെ വീടിനകത്ത് നില്‍ക്കാന്‍ സാധിച്ച റിതു വിജയസാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു.

ബിഗ് ബോസിന് ശേഷം പുറത്ത് വന്ന റിതുവിനെ കാത്തിരുന്നത് പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെയായിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആക്രമിക്കപ്പെട്ടതെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമൊന്നും തനിക്കില്ലെന്നാണ് റിതുവിപ്പോള്‍ പറയുന്നത്. നടന്‍ ഗോവിന്ദ് പത്മസൂര്യ അവതാരകനായിട്ടെത്തുന്ന ബസ്സിംഗ ഫാമിലി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

ബിഗ് ബോസിന് ശേഷം വളരെ മോശമായി നിങ്ങള്‍ ആക്രമിക്കപ്പെട്ടു

ബിഗ് ബോസിന് ശേഷം 'വളരെ മോശമായി നിങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നല്ലേ', എന്നാണ് ഗോവിന്ദ് പത്മസൂര്യ റിതു മന്ത്രയോട് ചോദിച്ചത്. എന്നാല്‍ അതിലൊക്കെ താന്‍ സന്തോഷിക്കുകയാണ് ചെയ്തതെന്നാണ് നടി മറുപടിയായി പറഞ്ഞത്. ആക്രമിക്കപ്പെട്ടാലും അതില്‍ സന്തോഷം കണ്ടെത്തുന്നതിന്റെ കാരണമെന്താണെന്നും റിതു ഷോ യിലൂടെ തുറന്നടിച്ചു.

ങ്ങള്‍ എന്റെ വര്‍ക്ക് നോക്കിയിട്ട് കുറ്റം പറയുകയാണ്

'കുറേ ആളുകള്‍ സൈബര്‍ ബുള്ളിങ് പോലെ ആക്രമിച്ചു എന്നതിനെക്കാളും ഞാന്‍ വളരെ സന്തോഷത്തില്‍ തന്നെയായിരുന്നു. കാരണം നിങ്ങള്‍ എന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിന് അര്‍ഥം. മാത്രമല്ല അതിനുള്ള കമന്റുകളും തരുന്നുണ്ട്. ഈ കുട്ടികളൊന്നും ഒരു കാരണവശാലും ഉയര്‍ന്ന് വരരുത് എന്ന് ചിന്തിച്ചിട്ട് പറുകയും പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്.

അതൊന്നും എന്നെ ബാധിക്കുന്നതേയില്ല. നിങ്ങള്‍ എന്റെ വര്‍ക്ക് നോക്കിയിട്ട് കുറ്റം പറയുകയാണ്. അത് സമയം കണ്ടെത്തുകയും ചെയ്യുന്നു. അതെനിക്ക് സന്തോഷമേ തരുന്നുള്ളുവന്ന്', റിതു വ്യക്തമാക്കുന്നു.

വ്യക്തമായി അഭിപ്രായങ്ങള്‍ പറയുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു

മോഡലിങ്ങ് രംഗത്ത് നിന്നും ബിഗ് ബോസിലേക്കുള്ള പ്രവേശനം റിതുവിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തിരുന്നു. വ്യക്തമായി അഭിപ്രായങ്ങള്‍ പറയുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. റിതു ബിഗ് ബോസിലായിരിക്കുമ്പോള്‍ പുറത്ത് നടിയുടെ പ്രണയകഥയും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. നടനും മോഡലുമായ ജിയ ഇറാനിയാണ് റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

എല്ലായിടത്തും റിതുവിന്റെ പ്രണയകഥയായിരുന്നു

ഇത് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടതോടെ എല്ലായിടത്തും റിതുവിന്റെ പ്രണയകഥയായിരുന്നു. ബിഗ് ബോസിനകത്തെ കഥകളും പുറത്ത് നടക്കുന്ന ചര്‍ച്ചകളുമൊക്കെ റിതു പരിഹസിക്കപ്പെടുന്നതിന് കാരണമായി മാറി. മാത്രമല്ല മത്സരത്തിന് ശേഷം ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ നടി തയ്യാറായില്ല. പുറത്ത് വന്നതിന് ശേഷം ജിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ചോ പ്രണയ, വിവാഹങ്ങളെ കുറിച്ചോ നടി സംസാരിച്ചതുമില്ല. ഇതെല്ലാം റിതുവിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

അഭിനയത്തിലുമൊക്കെ സജീവമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവുകയാണ് റിതു

നിലവില്‍ മോഡലിങ്ങിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയത്തിലുമൊക്കെ സജീവമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് റിതു പറയുന്നത്. ഉടനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X