For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എന്നാണ്, ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഋതു മന്ത്രയുടെ മറുപടി വൈറല്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ ആരാധകര്‍ കൂടിയ താരങ്ങളില്‍ ഒരാളാണ് ഋതു മന്ത്ര. നടിയായും മോഡലായും തിളങ്ങിയ താരത്തെ ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ കുടുതല്‍ അടുത്തറിഞ്ഞത്. ഇത്തവണ ഫൈനല്‍ വരെ എത്തിയ ഋതു ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് തിരിച്ചെത്തിയത്. ഋതു മന്ത്രയ്ക്ക് പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസിന്‌റെ രണ്ടാം പകുതിയിലാണ് നടിയെ കൂടുതല്‍ ആക്ടീവായി കണ്ടത്. പ്രകടനത്തേക്കാള്‍ കൂടുതല്‍ ഋതുവിന്‌റെ സ്വഭാവം കണ്ടാണ് പലരും നടിയുടെ ആരാധകരായി മാറിയത്.

  rithumanthra-

  ജെനുവിനായിട്ടുളള മല്‍സരാര്‍ത്ഥിയായി ഋതു മന്ത്രയെ തോന്നിയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ഋതു മന്ത്ര. സിനിമകളില്‍ ചെറിയ റോളുകളിലാണ് ഋതുവിനെ പ്രേക്ഷകര്‍ കണ്ടത്. ദിലീപിന്‌റെ കിംഗ് ലയര്‍, ഫഹദ് ഫാസിലിന്‌റെ റോള്‍ മോഡല്‍, ഈ വര്‍ഷം ഇറങ്ങിയ ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ ഋതു മന്ത്ര എത്തിയിരുന്നു. മോഡലിംഗ് രംഗത്ത് ഇപ്പോഴും സജീവമാണ് താരം.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്യല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഋതു പറഞ്ഞു. ചിലപ്പോ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ് എന്നാണ് പറയാറുളളത്.

  അപ്പോ എല്ലാം ഒരു മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പോയതാണ്. അല്ലാതെ നമ്മളാരെയും തേച്ചിട്ടില്ല, ഋതു പറഞ്ഞു. പ്രണയമുണ്ടോ, കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കി. പ്രണയം എന്ന് പറയുന്നത് എറ്റവും മനോഹരമായ വികാരമാണ് എന്ന് നടി പറയുന്നു. എനിക്ക് എല്ലാത്തിനോടും പ്രണയമാണ്. ഈ പ്രഞ്ചത്തിനോട്, എന്‌റെ അമ്മയോട്, എന്നെ അത്രകണ്ട് വിശ്വസിക്കുന്ന ഫ്രണ്ട്‌സിനോട്, സാരികളോട് അങ്ങനെ എല്ലാത്തിനോടും പ്രണയമാണ്.

  തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്‌

  കല്യാണം ഇപ്പോള്‍ കഴിക്കുന്നില്ലെന്നും നടി പറഞ്ഞു. കാരണം ഞാന്‍ എന്‌റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. കുറെ കാര്യങ്ങള്‍ ഇനി ചെയ്യാനുണ്ട്. കുറെ സ്വപ്‌നങ്ങളുണ്ട്. അതിലേക്ക് എത്താനുണ്ട്. കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല. ഞാന്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമുക്ക് ഒകെ ഭാവിയില്‍ ആരെയെങ്കിലും കിട്ടിയാല്‍ ഒകെ. ഇല്ലെങ്കില്‍ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും അഭിമുഖത്തില്‍ ഋതു വ്യക്തമാക്കി.

  അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവാണ് ഋതു. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സ് ബിഗ് ബോസ് താരത്തിനുണ്ട്. അഭിനയത്തിനും മോഡലിംഗിനും പുറമെ നല്ലൊരു ഗായിക കൂടിയാണ് ഋതു. താരത്തിന്‌റെ പാട്ടുകള്‍ ബിഗ് ബോസ് സമയത്ത് എല്ലാവരും കേട്ടിരുന്നു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  English summary
  bigg boss malayalam fame rithu manthra talks about her marriage and future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X