'നല്ലവരാണെന്ന് കാണിക്കാൻ ഡ്രാമ, യഥാർത്ഥത്തിൽ അവർ തമ്മിൽ എന്തുമാത്രം കുത്തിത്തിരുപ്പുണ്ടെന്ന് എനിക്ക് അറിയാം'

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ പ്രത്യേകത സീസൺ ഓഫ് കളേഴ്സ് എന്ന പേരിൽ എൽജിബിടി കമ്മ്യൂണിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളതായിരുന്നു എന്നതാണ്. മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെക്കുന്നുവെന്നത് കൊണ്ട് തന്നെ വൈൽഡ് കാർഡായി എത്തി റിയാസ് സലീം എന്ന മത്സരാർത്ഥി തുടക്കത്തിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

സീസൺ കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയാറുള്ളത്. റിയാസിനെപ്പോലൊരു വൈൽഡ് കാർഡ് ബിബി മലയാളത്തിന്റെ ചരിത്രത്തിൽ ഉണ്ടാവില്ലെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

Riyas Salim

ടൈറ്റിൽ വിന്നറായില്ലെങ്കിലും സീസൺ ഫോർ പകുതി വഴി പിന്നിട്ടപ്പോൾ ഹൗസിലേക്ക് എത്തിയ റിയാസ് ഫിനാലെ അടുത്തപ്പോൾ ജനമനസിൽ ഇടംനേടുകയും ടോപ്പ് ഫൈവിൽ എത്തുകയും ചെയ്തിരുന്നു. പിന്നീട് സീസൺ ഫൈവിൽ ചലഞ്ചറായും റിയാസ് സലീം എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീസൺ ഫൈവും അതിലെ ടൈറ്റിൽ വിജയി അഖിൽ മാരാരും മറ്റ് മത്സരാർത്ഥികളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.

അതിന് കാരണം ബി​ഗ് ബോസ് ഷോയെ കുറിച്ച് അഖിൽ മാരാർ നടത്തിയ ചില പ്രസ്താവനകളാണ്. സഹമത്സരാർത്ഥികളെ പോലും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ളതായിരുന്നു അഖിലിന്റെ പല പ്രസ്താവനകളും. അതുകൊണ്ട് തന്നെ സീസൺ ഫൈവിലെ മത്സരാർത്ഥികളായ ശോഭ വിശ്വനാഥ്, റിനോഷ് തുടങ്ങിയവർ അഖിലിന് എതിരെ രം​ഗത്തെത്തിയിരുന്നു.

സീസൺ അഞ്ച് അവസാനിച്ചശേഷം അഖിൽ അടക്കമുള്ള മത്സരാർത്ഥികൾ ഏറ്റവും കൂടുതൽ‌ പറഞ്ഞൊരു കാര്യം സീസൺ ഫൈവ് വൻ വിജയമായിരുന്നുവെന്നും സീസൺ ഫൈവിലെ മത്സരാർത്ഥികൾ ഇപ്പോഴും വ്യക്തി വൈരാ​ഗ്യമില്ലാതെ സൗഹൃദത്തോടെ മുന്നോട്ട് പോകുന്നവരാണെന്നുമാണ്. എന്നാൽ സീസൺ ഫൈവിലെ മത്സരാർത്ഥികൾ തമ്മിലാണ് കുത്തിത്തിരുപ്പ് കൂടുതലുള്ളതെന്നാണ് റിയാസ് സലീം അഭിപ്രായപ്പെടുന്നത്.

അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സീസൺ അഞ്ചിനെ കുറിച്ചും അതിലെ മത്സരാർത്ഥികളെ കുറിച്ചും റിയാസ് സലീം സംസാരിച്ചത്. സീസൺ കഴിഞ്ഞിട്ട് വൈരാ​​ഗ്യമില്ലാതെ മത്സരാർത്ഥികൾ ഒരുമിച്ച് നിൽക്കുന്ന സീസൺ... സീസൺ അഞ്ച് മാത്രമാണോ..?. യഥാർത്ഥത്തിൽ അവർ തമ്മിൽ എന്തുമാത്രം കുത്തിത്തിരിപ്പുണ്ടെന്ന് എനിക്ക് അറിയാം.

Riyas Salim

സോഷ്യൽ‌മീഡിയയ്ക്ക് വേണ്ടി പരസ്പരം എല്ലാവരും കെട്ടിപിടിച്ച് അഭിനയിക്കുന്നത് പോലെ ചെയ്യാൻ ഞങ്ങൾ ആരും തയ്യാറല്ല. അതിന് കാരണം ഞങ്ങൾ യത്ഥാർത്ഥത്തിൽ റിയലായിട്ടുള്ള ആൾക്കാരാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ നല്ല ആളുകളാണെന്ന് എല്ലാവർക്കും മുമ്പിൽ കാണിക്കാൻ ഇത്തരം ഡ്രാമ ഞങ്ങൾ ചെയ്യില്ലെന്നാണ് റിയാസ് സലീം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ വൈറലായതോടെ ബിബി പ്രേക്ഷകരും അത് ശരിയാണെന്ന് അം​ഗീകരിച്ച് എത്തി.

റിയാസിന് ശരിക്കും വാക്കുകൾ ഉപയോഗിച്ച് എങ്ങനെ കളിക്കണമെന്ന് അറിയാം, റിയാസ് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മനസിലാകുന്നുണ്ട്. സീസൺ അഞ്ചിലെ മത്സരാർത്ഥികൾ തമ്മിലുള്ള ഫൈറ്റ് ഇപ്പോഴും പാരലൽ യൂണിവേഴ്സിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസ് സീസൺ അ‍ഞ്ച് പാർ‌ട്ട് 2 ഇപ്പോൾ ഹൗസിന് പുറത്ത് നല്ല റേറ്റിങിൽ പോകുന്നുണ്ട് എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകൾ.

വർഷങ്ങളോളം ബി​ഗ് ബോസ് ഷോ നിരന്തരമായി കണ്ട് അതിന്റെ ഫാനായി മാറിയ ശേഷമാണ് റിയാസ് സലീം വൈൽഡ് കാർഡായി സീസൺ ഫോറിൽ എത്തിയത്. കൊല്ലംകാരനായ റിയാസ് എഞ്ചിനീയർ ബി​രുദദാരിയാണ്. റിയാസ് ടൈറ്റിൽ നേടണമെന്നായിരുന്നു ഭൂരിഭാ​ഗം ബിബി പ്രേക്ഷകരും ആ​ഗ്രഹിച്ചിരുന്നത്.

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X