For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹു ദ ഹെൽ ഈസ് ആരതി പൊടി?, പോപ്പുലറായ ബോയ്ഫ്രണ്ട് ഉള്ളതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണോ?'; റിയാസ് സലീം

  |

  വൈൽഡ് കാർഡ് എൻട്രികൾ ബി​ഗ് ബോസ് തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ കാണുന്ന ഒന്നാണ്. പക്ഷെ ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പകുതി പിന്നിട്ടപ്പോൾ എത്തിയ വൈൽഡ് കാർഡ് എൻട്രി റിയാസ് സലീമിനെപ്പോലൊരു മത്സരാർഥിയെ ഇനി വരാനിരിക്കുന്ന ബി​​ഗ് ബോസ് സീസണുകളിൽ‌ കാണാൻ‌ സാധിക്കുമോ എന്നത് സംശയമാണ്.

  ​അതുവരെ സ്മൂത്തായി പോയിരുന്ന ​ഗെയിം അടിമുടി മാറിയത് റിയാസ് സലീമിന്റെ എൻട്രിയോടെയാണ്. ഇങ്ങനെയാണ് ബി​ഗ് ബോസ് ​ഗെയിം കളിക്കേണ്ടതെന്ന് റിയാസ് സലീമിന്റെ ​ഗെയിം കണ്ട ശേഷം പ്രേക്ഷകർ ഒന്നടങ്കം പറയാൻ തുടങ്ങി.

  Also Read: '5500 സ്ക്വയർ ഫീറ്റിൽ ചുമരുകളില്ലാതെ മൂന്ന് കോടിയുടെ വീട്'; അനു ജോസ‌ഫിന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ!

  തുടക്കത്തിൽ ഒട്ടും ജനപിന്തുണയില്ലാതിരുന്ന റിയാസ് പിന്നീട് മനോഹരമായി ​ഗെയിം കളിച്ച് നാലാം സീസണിൽ മൂന്നാം സ്ഥാനം നേടി. റിയാസ് കപ്പ് നേടണമെന്ന് ആ​ഗ്രഹിച്ചവർ വരെ ഉണ്ടായിരുന്നു. ബി​ഗ് ബോസ് വൈറൽ മത്സരാർഥി റോബിനെ തന്ത്രപരമായി പുറത്താക്കിയതും റിയാസ് ആയിരുന്നു. ബി​ഗ് ബോസിൽ നിന്നും പുറത്തായ ശേഷം റിയാസ് സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

  അതിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകർ പലപ്പോഴായി തന്നോട് ചോദിച്ച ചില ചോദ്യങ്ങൾക്ക് പുതിയ ക്യു ആന്റ് എയിൽ റിയാസ് മറുപടി നൽകുന്നുണ്ട്.

  അതിനിടയിൽ റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'ഹു ദ ഹെൽ ഈസ് ആരതി പൊടി?' എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. 'ക്യു ആന്റ് എയ്ക്കുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ അതിന് മറുപടി നൽകാമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതിനായി പ്രേക്ഷകർക്ക് അവസരം കൊടുത്തപ്പോൾ നിരവധി ചോദ്യങ്ങളാണ് എനിക്ക് ലഭിച്ചത്.'

  'അതിൽ നിന്നും എന്റെ ടീം തെരഞ്ഞെടുത്ത ചില ചോദ്യങ്ങൾക്കാണ് ഈ പുതിയ വീഡിയോയിലൂടെ ഞാൻ മറുപടി പറയാൻ പോകുന്നത്' റിയാസ് സലീം പറഞ്ഞു. എല്ലാവരും മാസ്റ്റർ മൈൻഡ് എന്ന് വിശേഷിപ്പിച്ച ഒരാളെ പുറത്താക്കിയ റിയാസ് സലീമല്ലേ യഥാർഥത്തിൽ മാസ്റ്റർ മൈൻഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം.

  അതിന് റിയാസ് മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. അത് ഒരു ചോദ്യമല്ല. അതാണ് ഫാക്ട് എന്നാണ്. സെക്ഷ്യാലിറ്റി മനസിലാക്കുന്നതിന് പ്രായ പരിധിയുണ്ടോ എന്നതായിരുന്നു പ്രേക്ഷകരിൽ‌ നിന്നും റിയാസിന് വന്ന രണ്ടാമത്തെ ചോദ്യം. 'സെക്ഷ്യാലിറ്റി മനസിലാക്കുന്നതിന് പ്രായ പരിധി ഒന്നും ഇല്ല. ചില ആളുകൾ വളരെ ലേറ്റായിട്ടാണ് അവരുടെ സെക്ഷ്യാലിറ്റി മനസിലാക്കുന്നത്' റിയാസ് പ്രതികരിച്ചു.

  ശേഷം കോമഡി സ്റ്റാർ അവതാരക മീരയുമായി ഉണ്ടായ തർക്കം സ്ക്രിപ്റ്റഡാണോ എന്ന ചോദ്യത്തിനും റിയാസ് മറുപടി നൽകി. 'കോമഡി സ്റ്റാർസിൽ മീരയുമായി നടന്ന വാക്കുതർക്കം സ്ക്രിപ്റ്റഡാണെന്ന് മീര തന്നെ പറഞ്ഞുവെന്ന് കേട്ടു.'

  Also Read: ആദ്യ ഭാര്യ സരിത അന്ന് എന്നെ തെറ്റിദ്ധരിച്ച് പോയതാണ്; ഒടുവിൽ സംഭവിച്ചത്! മുകേഷ് പറയുന്നു

  'സ്ക്രിപ്റ്റഡാണ് എന്നല്ല മീര പറഞ്ഞത്. പരിപാടിക്ക് കയറും മുമ്പ് താൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് ഓക്കെയാണോ എനിക്കെന്ന് ചോദിച്ചിരുന്നുവെന്നാണ് ആ സംഭവത്തിന് ശേഷം മീര ഒരിടത്ത് പറഞ്ഞതായി ഞാൻ അറിഞ്ഞത്. പക്ഷെ അതെല്ലാം പച്ച കള്ളമാണ്. മീര താൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇത്തരം ചോദ്യങ്ങളോട് ഞാൻ ഒക്കെയല്ലെന്ന് അറിയിച്ചിരുന്നു.'

  'ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും മീരയോട് പറഞ്ഞിരുന്നു. മാത്രമല്ല ഞാനും മീരയും ഫ്രണ്ട്സല്ല. മിനിസ്ക്രീനിൽ വന്നപ്പോലെ ബി​ഗ് സ്ക്രീനിലും എന്റെ മുഖം കാണണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. പക്ഷെ ഒരു ടാലന്റും ഇല്ലെന്ന് പറയുന്ന പുരുഷ കേസരികൾക്ക് അവസരം കിട്ടുന്നതുപോലെ മസ്കുലിൻ അല്ലാത്ത എനിക്ക് അവസരങ്ങൾ കിട്ടാൻ ബു​ദ്ധിമുട്ടാണ്.'

  'പക്ഷെ ഞാൻ സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യം ഒരിക്കൽ നേടിയെടുക്കും. ആരതി പൊടിയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് നിരവധി പേർ ചോദിച്ചിരുന്നു. ഹു ദ ഹെൽ ഈസ് ആരതി പൊടി, അവൾ പോപ്പുലറാണോ?, അരിപ്പൊടി... ​ഗോതമ്പ് പൊടി എന്നൊക്കെ ഞാൻ കുറെ കേട്ടിട്ടുണ്ട്. പക്ഷെ ഈ പൊടി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.'

  'ആരതി പൊടി ഫെയ്മസ് ആണോ?. നടി, മോഡൽ, ടാലന്റഡ് അങ്ങനെ എന്തെങ്കിലുമാണ്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ‌ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറുമില്ല.'

  'റോഡിലൂടെ നടക്കുന്നവർക്ക് പോലും കേരളത്തിൽ പോപ്പുലറാകാൻ പറ്റും. നീയൊക്കെ പെണ്ണുങ്ങളെ ഉരുമി നടന്ന് ആണുങ്ങൾക്ക് അപമാനമാവുകയാണ്. ഇതിന് എനിക്ക് പറയാനുള്ള മറുപടി ഇതാണ്.... സ്ത്രീകളുമായി അടുപ്പമില്ലാതെ ജീവിക്കുന്ന ആണുങ്ങളുടെ അവസ്ഥ എനിക്ക് മനസിലാകും. നിന്നെപ്പോലുള്ളവരെ കാണുമ്പോൾ തന്നെ ഒരു സേഫ്റ്റി തോന്നാത്തതുകൊണ്ടാണ് സ്ത്രീകൾ അടുപ്പിക്കാത്തത്. മലയാളം എഴുതാനും വായിക്കാനും അറിയാത്തവർക്ക് എങ്ങനെയാണ് മലയാളി പുരസ്കാരം കൊടുക്കുന്നത്?. കേരളത്തിന് എന്താണ് സംഭവിക്കുന്നത്. പറഞ്ഞ് ഏൽപ്പിച്ചാൽ എനിക്കും കിട്ടും അവാർഡ്. മില്യണിലൊന്നും കാര്യമില്ല.'

  'ബുദ്ധിയും വിവരവുമുള്ള ആളുകളാണ് എന്നെ സ്നേഹിക്കുന്നത്. ഫോളോവേഴ്സിനെ ഉണ്ടാക്കുന്നതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. മുമ്പ് വേദനപ്പിച്ചവരിൽ‌ ചിലർ വന്ന് ബി​ഗ് ​ബോസിന് ശേഷം സോറി പറഞ്ഞിരുന്നു. ചിലർ ഇപ്പോഴും അവരുടെ ഈ​ഗോയിൽ സ്റ്റക്കായി നിൽക്കുകയാണ്. നമ്മൾ സ്നേഹിക്കുന്നവരെല്ലാം നമ്മളെ തിരിച്ച് സ്നേഹിക്കണമെന്നില്ല.'

  'മുഖത്തിന്റെ കളറോ, മാർക്ക്സോ, മുടിയോ ഒന്നുമല്ല ഒരാളെ ഡിഫൈൻ‌ ചെയ്യുന്നത്. അയാളുടെ പേഴ്സണാലിറ്റിയാണ്. ഞാൻ ആൽക്കഹോൾ കഴിച്ചിട്ട് എവിടേയും ഫോട്ടോ പോസ്റ്റ് ചെയ്തിട്ടില്ല. ഞാൻ കഴിച്ചത് വൈനാണ്. അത് ഒരു ഹെൽത്തി ​ഡ്രിങ്കാണ്' റിയാസ് സലീം പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Riyas Salim Reacted To Robin And Arati Podi Relation, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X